ഉദ്ധാരണ തകരാറിന് പിന്നിലെ എട്ട് കാരണങ്ങള്‍

Posted By: Super
Subscribe to Boldsky

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാവാതെ വരുന്നതും, ഉദ്ധാരണം ലഭിക്കാതെ വരുന്നതും ഏറെ വിഷമമുണ്ടാക്കുന്നതും അതോടൊപ്പം മാനസിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്.

ഉദ്ധാരണം ലഭിക്കാതെ വരുന്നതിന് പല കാരണങ്ങളുണ്ടാവാം. അത്തരം ചില കാരണങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും

മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും

മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടുമ്പോള്‍ ശരീരത്തിലെ സ്വഭാവികമായ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തന രഹിതമാകുകയും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ഉദ്ധാരണത്തകരാറിനുള്ള പ്രധാന കാരണമാകുകയും ചെയ്യും.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം ടെസ്റ്റോസ്റ്റീറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനും, ഹൃദയത്തിന് സമ്മര്‍ദ്ദമുണ്ടാകാനും, വേഗത്തില്‍ ക്ഷീണിക്കാനും കാരണമാകുന്നതാണ്. അമിതവണ്ണം സംബന്ധിച്ച മാനസികമായ ഘടകങ്ങളും ഉദ്ധാരണ തകരാറുകളിലേക്ക് നയിക്കാം.

രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍

രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍

ഡൈയൂറെറ്റിക്കുകള്‍, ബീറ്റ ബ്ലോക്കറുകള്‍, ആല്‍ഫ ബ്ലോക്കറുകള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകള്‍ വിപൂലീകരിക്കാനും ഉപയോഗിക്കുന്നവയാണ്. ഇവ ഉദ്ധാരണം നിലനിര്ത്തുന്നത് പ്രയാസകരമാക്കും.

ആന്‍റിഡിപ്രസന്‍റുകള്‍

ആന്‍റിഡിപ്രസന്‍റുകള്‍

വിഷാദം, ഉത്കണ്ഠ, പുകവലി നിര്‍ത്തല്‍, കഠിനമായ വേദനകള്‍, ഒബ്സസ്സീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി) തുടങ്ങിയവയ്ക്കുള്ള മരുന്നുകളും, ഭക്ഷണത്തിലെ ക്രമരാഹിത്യവും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് കാരണമാകാം

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

ഈ അവസ്ഥയില്‍ നിങ്ങളുടെ മെറ്റബോളിസത്തിന്‍റെ നിരക്ക് നിലനിര്‍ത്താനാവാതെ വരുകയും അത് ശരീരഭാരം കൂടാനും തല്‍ഫലമായി ഉദ്ധാരണപ്രശ്നങ്ങള്‍ക്കും കാരണമാകും.

ഉയര്‍ന്ന കൊളസ്ട്രോള്‍

ഉയര്‍ന്ന കൊളസ്ട്രോള്‍

രക്തത്തിന്‍റെ ഒഴുക്കിനെ സ്വാധീനിക്കുന്നത് വഴി കൊളസ്ട്രോളിലെ വര്‍ദ്ധനവ് ഉദ്ധാരണത്തെയും ബാധിക്കും. കൂടാതെ അമിതമായ കൊളസ്ട്രോള്‍ ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദവുമുണ്ടാക്കും.

ഹൈപ്പര്‍തൈറോയ്ഡിസം

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡിന്‍റെ അളവിലുള്ള വര്‍ദ്ധനവ് രക്തചംക്രമണത്തെയും ശരീരത്തിന്‍റെ താപനിലയെയും ബാധിക്കും. ഈ ഹോര്‍മോണ്‍ അമിതമാകുന്നത് ലൈംഗിക താല്പര്യത്തെ ദോഷകരമായി ബാധിക്കുകയും പതിവായി ഉദ്ധാരണ വൈഷമ്യങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും

ഗുരുതരമായ വൃക്ക തകരാറ്

ഗുരുതരമായ വൃക്ക തകരാറ്

വൃക്കയുടെ തകരാറ് ഞരമ്പുകളെയും രക്തത്തിലെ ഹോര്‍മോണിന്‍റെ അളവിനെയും ബാധിക്കുകയും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

English summary

Eight reasons you have problems getting an erection

Unable to perform sexually and not achieving an erection can be quite embarrassing and can also take a toll on one's psychological health.