For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഴുവന്‍ നാരങ്ങ കഴിച്ചാല്‍ ആയുസ്സ് കൂട്ടാം

|

ചെറുനാരങ്ങ വെറുമൊരു ഫലമായി മാത്രമാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ചെറുനാരങ്ങയില്‍ ഒളിച്ചിരിയ്ക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ചെറിയ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിയ്ക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാജിക്കിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? സ്റ്റാമിനയില്ലെന്നാലോചിച്ച് വിഷമിക്കേണ്ട

വിറ്റാമിന്‍ സിയുടെ കലവറയാണ് എന്നത് തന്നെയാണ് നാരങ്ങയെ മറ്റുള്ള ഫലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. എന്നാല്‍ ദിവസവും ഒരു മുഴുവന്‍ നാരങ്ങ കഴിയ്ക്കുന്നത് നമ്മുടെ ആയുര്‍ദൈര്‍ഘ്യം വരെ വര്‍ദ്ധിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നാരങ്ങയ്ക്ക് കഴിയും. സിട്രിക് ആസിഡും വിറ്റാമിന്‍ സിയും കാല്‍സ്യവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പിലാണ്.

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് നാരങ്ങ സഹായിക്കുന്നു. ക്യാന്‍സര്‍ മൂലം ഇല്ലാതായ കോശങ്ങളെ നശിപ്പിച്ച് പുതിയ ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാന്‍ നാരങ്ങയ്ക്ക് കഴിയും.

ശരീരത്തിലെ വിഷം കളയുന്നു

ശരീരത്തിലെ വിഷം കളയുന്നു

ശരീരത്തിലെ വിഷം ഇല്ലാതാക്കാന്‍ നാരങ്ങയ്ക്ക് കഴിയുന്നു. ഇത് നമ്മുടെ മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തിന്റെ അസിഡിറ്റി ഇല്ലാതാക്കുകയും ചെയ്യുന്നു.

 ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

തളര്‍ന്നവശരായി ഇരിക്കുമ്പോള്‍ ഒരു നാരങ്ങാ വെള്ളം കുടിച്ചാല്‍ അതിന്റെ വ്യത്യാസം നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഇത് തലച്ചോറിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യും.

മാനസിക നിലയെ ഉയര്‍ത്തുന്നു

മാനസിക നിലയെ ഉയര്‍ത്തുന്നു

മാനസികാരോഗ്യം നല്‍കുന്ന കാര്യത്തിലും പലപ്പോഴും നാരങ്ങ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. പലപ്പോഴും നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നെഗറ്റീവ് ചാര്‍ജുള്ള വസ്തുക്കള്‍ പോസിറ്റീവ് റിയാക്ഷന്‍ ഉണ്ടാക്കുന്നു. ഇത് നമ്മുടെ മാനസികാരോഗ്യത്തേയും ഉയര്‍ത്തുന്നു.

ചര്‍മ്മത്തെ ക്ലിയറാക്കുന്നു

ചര്‍മ്മത്തെ ക്ലിയറാക്കുന്നു

ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങയ്ക്കുള്ള പങ്ക് ചെറുതല്ല. ഇതിനും ആരോഗ്യപരമായുള്ള ബന്ധം വളരെ വലുതാണ്. വിറ്റാമിന്‍ സി മുഖത്തെ പാടുകളേയും മറ്റും ഇല്ലാതാക്കുന്നു.

കിഡ്‌നി സ്‌റ്റോണ്‍ തടയുന്നു

കിഡ്‌നി സ്‌റ്റോണ്‍ തടയുന്നു

കിഡ്‌നി സ്‌റ്റോണ്‍ ഇന്ന് ജീവിതശൈലിയ രോഗങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ നാരങ്ങ കഴിയ്ക്കുന്നതോടു കൂടി ഇത് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നാരങ്ങയ്ക്ക് കഴിയും. ഇത് രക്തക്കുഴലുകള്‍ സോഫ്റ്റും ഫഌക്‌സിബിളും ആക്കി മാറ്റുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദം കുറയുന്നു.

English summary

Eating Whole Fresh Lemons Make You Stronger

A single lemon contains many health benefits. Lemons can help you fight free radicals, keep you looking younger, and prevent chronic diseases.
Story first published: Monday, January 25, 2016, 10:19 [IST]
X
Desktop Bottom Promotion