For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് ഈത്തപ്പഴം കഴിച്ചാല്‍ ഈ അപകടം ഒഴിവാക്കാം

|

നമ്മുടെ അനാരോഗ്യത്തിന്റെ പ്രധാന കാരണം നമ്മുടെ തന്നെ അശ്രദ്ധയാണ്. എന്നാല്‍ ഇത്തരം അശ്രദ്ധകള്‍ പിന്നീട് വളരെ വലിയ പ്രശ്‌നത്തിലേക്കാണ് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് എന്നതാണ് സത്യം.

ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ വിറ്റാമിന്‍ എന്നിവയൊന്നും ലഭിയ്ക്കാത്തതാണ് പല ആരോഗ്യ പ്രശ്‌നങ്ങളുടേയും തുടക്കം. ഉപ്പും കുരുമുളകും നാരങ്ങയും ചേര്‍ന്നാല്‍......

പോഷകങ്ങളും വിറ്റാമിനുകളും എല്ലാം ധാരാളം അടങ്ങിയിട്ടുള്ളതാണ് ഈന്തപ്പഴം. ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

എന്നും രാവിലെ തന്നെ വെറും വയറ്റില്‍ മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ അത് ദഹനത്തെ എളുപ്പത്തിലാക്കുന്നു. മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നു. മാത്രമല്ല ആമാശയ ക്യാന്‍സര്‍, കുടല്‍ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

മൂലക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മൂലക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മൂലക്കുരുവിനെ പ്രതിരോധിയ്ക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. എന്നാല്‍ കഴിയ്ക്കുന്നതിനേക്കാള്‍ കഴിയ്ക്കുന്ന അളവിനാണ് പ്രാധാന്യം നല്‍കേണ്ടത്.

 നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരിയാണ് ഈന്തപ്പഴം. എന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഈന്തപ്പഴം കഴിയ്ക്കുന്നത് പല തരത്തിലുള്ള വേദനകളെ ഇല്ലാതാക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ശരീരത്തില്‍ നികത്തുന്നത് ഈന്തപ്പഴമാണ്.

 അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിനും ഈന്തപ്പഴത്തിന് കഴിയുന്നു. മൂന്ന് ഈന്തപ്പഴം വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ കഴിയ്ക്കുന്നത് നല്ലതാണ്.

 ഹൃദയപ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു

ഹൃദയപ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴത്തിന് സാധിയ്ക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളെ ഈ മൂന്ന് ഈന്തപ്പഴം പ്രതിരോധിയ്ക്കുന്നു.

 ഗര്‍ഭിണികളുടെ ആരോഗ്യം

ഗര്‍ഭിണികളുടെ ആരോഗ്യം

ഗര്‍ഭിണികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. സ്വാഭാവിക പ്രസവത്തിന് ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

 അമിതവണ്ണത്തിനെ കുറയ്ക്കുന്നു

അമിതവണ്ണത്തിനെ കുറയ്ക്കുന്നു

അമിത വണ്ണത്തിനെ കുറയ്ക്കുന്നതിനും ഈന്തപ്പഴത്തിന് കഴിയുന്നു. 69 ശതമാനം സ്ത്രീകളിലും പ്രസവത്തിനു ശേഷം അമിതവണ്ണം എന്ന പ്രശ്‌നം ഉണ്ടാവാറുണ്ട്. എ്ന്നാല്‍ കൃത്യമായി എന്നും രാവിലെ മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം.

പക്ഷാഘാതം പേടിച്ചോടും

പക്ഷാഘാതം പേടിച്ചോടും

പക്ഷാഘാതമെന്ന വില്ലനെ പ്രതിരോധിയ്ക്കാനും ഈന്തപ്പഴത്തിലൂടെ സാധിയ്ക്കും. പക്ഷാഘാത സാധ്യത പകുതിയിലേറെ കുറയ്ക്കാന്‍ ഇതിന് കഴിയും.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈന്തപ്പഴം സഹായിക്കുന്നു. നിയന്ത്രണ വിധയമല്ലാത്ത രക്തസമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ എന്നും അത്താഴത്തിന് ശേഷം മൂന്ന് ഈന്തപ്പഴം കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിലയ്ക്ക് നിര്‍ത്തുന്നു.

English summary

Eat 3 Dates a Day and Prevent These Dangerous Conditions

Have you ever wondered what would happen if you started eating dates? Probably not. Most people don’t think about dates very much and particularly about the health benefits.
Story first published: Friday, June 3, 2016, 14:05 [IST]
X
Desktop Bottom Promotion