തൈര് കഴിച്ചാല്‍ വായ്‌നാറ്റം കുറയുമോ?

Posted By:
Subscribe to Boldsky

ഏറ്റവും കൂടുതലാളുകളെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. അതുകൊണ്ട് തന്നെ പൊതു സദസ്സുകളില്‍ പോലും വായ്തുറക്കാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിരിക്കും. എന്നാല്‍ ഇനി മുതല്‍ വായ്‌നാറ്റത്തെ പേടിക്കേണ്ട. ചില പ്രകൃതിദത്തമായ വഴികളിലൂടെ തന്നെ ഇനി മുതല്‍ വായ്‌നാറ്റത്തെ നമുക്ക് ഇല്ലാതാക്കം.

വായ്‌നാറ്റം മൂലം പലപ്പോഴും മാനസിക പ്രശ്‌നങ്ങള്‍ വരെ അനുഭവിക്കുന്നവരെ നമുക്കറിയാം. എന്നാല്‍ ഇതിനെല്ലാമുള്ള പ്രതിവിധി ഇനിമുതല്‍ നമ്മുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടി വര്‍ദ്ധിപ്പിക്കുക

വെള്ളം കുടി വര്‍ദ്ധിപ്പിക്കുക

വെള്ളം കുടി വര്‍ദ്ധിപ്പിക്കുന്നത് വായ്‌നാറ്റം കുറയ്ക്കാന്‍ സഹായകമാകും. കാരണം വെള്ളം കുടിയ്ക്കുന്നതിലൂടെ ഉമിനീര് വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് വായ്‌നാറ്റം കുറയ്ക്കുന്നു.

ബ്രഷ് ചെയ്യുക

ബ്രഷ് ചെയ്യുക

ദിവസത്തില്‍ രണ്ട് നേരവും ബ്രഷ് ചെയ്യുന്നത് നല്ലതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തിനും വായ്‌നാറ്റം കുറയ്ക്കുന്നതിനും കാരണമാകുന്നു.

ബ്രഷ് മാറ്റുക

ബ്രഷ് മാറ്റുക

ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും ബ്രഷ് മാറ്റുക. ഇത് വായ്‌നാറ്റത്തെ ചെറുക്കുന്നു എന്നതാണ് സത്യം.

ഡെന്റല്‍ ചെക്ക് അപ്പ് നടത്തുക

ഡെന്റല്‍ ചെക്ക് അപ്പ് നടത്തുക

ഓരോ മൂന്ന് മാസത്തിലും ഡെന്റല്‍ ചെക്ക് അപ് നടത്തുന്നത് നല്ലതാണ്. ഇത് പല്ല് ക്ലീനാവാനും വായ്‌നാറ്റം ഇല്ലാതാവാനും സഹായിക്കുന്നു.

 പഞ്ചസാര നിറഞ്ഞ ഭക്ഷണം

പഞ്ചസാര നിറഞ്ഞ ഭക്ഷണം

പഞ്ചസാര നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക. മധുരമാണ് പലപ്പോഴും വായില്‍ ബാക്ടീരിയ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ഇത് വായ്‌നാറ്റത്തിന് കാരണമാകും.

തൈര് കഴിയ്ക്കുക

തൈര് കഴിയ്ക്കുക

തൈര് കഴിയ്ക്കുന്നത് വായ്‌നാറ്റം കുറയ്ക്കുന്നു. കാരണം തൈരിലുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.

 പുകവലി കുറയ്ക്കുക

പുകവലി കുറയ്ക്കുക

പുകവലിയ്ക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകും. പുകവലി കുറയ്ക്കുന്നതാണ് വായ്‌നാറ്റം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴി.

കാപ്പി കുടി നിര്‍ത്തുക

കാപ്പി കുടി നിര്‍ത്തുക

കാപ്പി സ്ഥിരമായി കുടിയ്ക്കുന്നവരില്‍ വായ്‌നാറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കാപ്പി കുടിയ്ക്കുന്നത് വഴി വായിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് വായ്‌നാറ്റത്തിന് കാരണമാകുന്നു.

English summary

Easy Ways To Fight Bad Breath Naturally

Some 25 to 30 percent of the world’s population suffer with halitosis, or bad breath
Story first published: Friday, February 12, 2016, 17:55 [IST]