സൂക്ഷിക്കുക, തേന്‍ അത്ര നല്ലതൊന്നുമല്ല

Posted By:
Subscribe to Boldsky

ആരോഗ്യ കാര്യത്തില്‍ തേനിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. നൂറ്റാണ്ടുകളായി തേന്‍ മരുന്നായി ഉപയോഗിക്കുന്നവരാണ് നമ്മള്‍. നിരവധി ആരോഗ്യഗുണങ്ങള്‍ക്കുമപ്പുറം സൗന്ദര്യത്തിന്റെ കാര്യത്തിലും തേന്‍ പുറകിലല്ല.

എന്നാല്‍ തേനിലുമുണ്ട് ചില അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍. എന്തും അമിതമായാല്‍ വിഷം എന്നാണല്ലോ ചൊല്ല്. അത് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെയാണ് തേനിന്റെ ദോഷങ്ങളും. ഭക്ഷണക്കൊതി തെളിയിക്കും ആരോഗ്യപ്രശ്‌നങ്ങള്

തേന്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ദോഷവശങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? പക്ഷേ തടി കുറയ്ക്കാനും മുഖസൗന്ദര്യത്തിനും എല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഇതോടൊപ്പം അനാരോഗ്യം നല്‍കാനും തേനിന് കഴിയും എന്നതാണ് കാര്യം. അതെന്തൊക്കെയെന്ന് നോക്കാം.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദിവസവും തേന്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ദഹനപ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരും. ഇത് മാത്രമല്ല പിന്നീട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഡയറിയയ്ക്കും വയര്‍ സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

കുടല്‍ സംബന്ധമായ അസുഖങ്ങള്‍

കുടല്‍ സംബന്ധമായ അസുഖങ്ങള്‍

പലപ്പോഴും കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് തേന്‍ കാരണമാകും. തടി കുറയ്ക്കാന്‍ എന്നും തേന്‍ കുടിയ്ക്കുന്നവര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റി ഉണ്ടാക്കുന്നതിന് തേന്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ തേന്‍ കുടിയ്ക്കുന്നത് ശ്രദ്ധിച്ചു മതി.

പ്രമേഹരോഗികള്‍ സൂക്ഷിച്ച്

പ്രമേഹരോഗികള്‍ സൂക്ഷിച്ച്

പ്രമേഹ രോഗികള്‍ തേന്‍ കഴിയ്ക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. കാരണം തേനിലുള്ള മധുരം രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

 അലര്‍ജിയുള്ളവര്‍ സൂക്ഷിക്കുക

അലര്‍ജിയുള്ളവര്‍ സൂക്ഷിക്കുക

അലര്‍ജിയുള്ളവര്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇത് പലപ്പോഴും അലര്‍ജി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

കുട്ടികള്‍ക്ക് തേന്‍ കൊടുക്കുമ്പോള്‍

കുട്ടികള്‍ക്ക് തേന്‍ കൊടുക്കുമ്പോള്‍

കുട്ടികള്‍ക്ക് തേന്‍ കൊടുക്കുമ്പോള്‍ പലപ്പോഴും സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

 വിയര്‍പ്പ് കൂടുതലാക്കുന്നു

വിയര്‍പ്പ് കൂടുതലാക്കുന്നു

തേനിന്റെ അമിത ഉപയോഗം ശരീരത്തില്‍ വിയര്‍പ്പ് കൂടുതലാക്കുന്നു. അതുകൊണ്ട് തന്നെ ദിവസേനയുള്ള തേനിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

English summary

Does honey have any side-effects

Did you know that excessive intake of honey can lead to conditions such as bloating and diarrhoea?
Story first published: Tuesday, February 2, 2016, 10:51 [IST]