For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് നിര്‍ത്താം ഈ ശീലങ്ങള്‍, ഇല്ലെങ്കില്‍...

|

നമ്മുടെ പല ശീലങ്ങളും ശാരീരികമായും മാനസികമായും നമ്മളെ തളര്‍ത്തുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ നമുക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. എന്നാല്‍ തലച്ചോറിന്റെ അനാരോഗ്യം മസ്തിഷ്‌ക്കാഘാതത്തിനു വരെ കാരണമാകും.

മാത്രമല്ല ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷാദം, സമ്മര്‍ദ്ദം തുടങ്ങിയവയിലേക്കും തലച്ചോറിന്റെ അനാരോഗ്യം കാരണമാകും. എന്നാല്‍ നമ്മുടെ തന്നെ ശീലങ്ങളാണ് തലച്ചോറിനെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നത്. അത് എന്തൊക്കെയെന്ന് നോക്കാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്

പലപ്പോഴും ജോലിത്തിരക്കു മൂലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് തലച്ചോറിനേല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

അമിതമായ ഭക്ഷണം കഴിക്കല്‍

അമിതമായ ഭക്ഷണം കഴിക്കല്‍

പലപ്പോഴും അമിതമായ ഭക്ഷണം കഴിയ്ക്കല്‍ തലച്ചോറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മൂന്ന് നേരത്തില്‍ കൂടുതല്‍ ആഹാരം കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പുകവലിയ്ക്കുന്ന ശീലം

പുകവലിയ്ക്കുന്ന ശീലം

ശ്വാസകോശത്തെ തകര്‍ക്കാന്‍ മാത്രമല്ല തലച്ചോറിനെ തകര്‍ക്കാനും പുകവലി കാരണമാകുന്നു. അമിതമായി പുകവലിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിയ്ക്കുന്നു.

മധുരത്തിന്റെ അമിതോപയോഗം

മധുരത്തിന്റെ അമിതോപയോഗം

മധുരം കഴിയ്ക്കുന്നതില്‍ തെറ്റില്ല. എ്ന്നാല്‍ അമിതമായ രീതിയില്‍ മധുരം കഴിയ്ക്കുന്നത് പലപ്പോഴും തലച്ചോറിനെ പ്രശ്‌നത്തിലാക്കുന്നു.

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണവും തലച്ചോറിനെ കാര്യമായി തന്നെ പ്രശ്‌നത്തിലാക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഇത്ര അളവ് ഓക്‌സിജന്‍ എന്ന കണക്കുണ്ട്. എന്നാല്‍ പലപ്പോഴും മലിനീകരണം നിമിത്തം ഓക്‌സിജന്റെ അളവ് വളരെ കുറയുന്നു.

ഉറക്കത്തിലെ അപാകത

ഉറക്കത്തിലെ അപാകത

ഉറക്കത്തിലെ അപാകതയും തലച്ചോറിനെ അപകടത്തിലാക്കുന്നു. ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ തലച്ചോറിലെ ചില കോശങ്ങള്‍ക്ക് മരണം സംഭവിക്കുന്നു. ഇത് പിന്നീട് മസ്തിഷ്‌ക്കാഘാതത്തിലേക്ക് നയിക്കുന്നു.

ഉറങ്ങുമ്പോള്‍ തല മൂടുന്നത്

ഉറങ്ങുമ്പോള്‍ തല മൂടുന്നത്

ഉറങ്ങുമ്പോള്‍ തല മൂടിപ്പുതച്ച് കിടന്നുറങ്ങുന്നതാണ് പലരുടേയും ശീലം. എന്നാല്‍ ഇത്തരത്തിലുള്ള ഉറക്കം പലപ്പോഴും നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

 രോഗസമയത്തെ ജോലി

രോഗസമയത്തെ ജോലി

രോഗസമയത്ത് ജോലി ചെയ്യുന്നതും ഇത്തരത്തില്‍ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. രോഗസമയത്ത് തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു എന്നതാണ് പ്രശ്‌നം.

സംസാരത്തിലെ അപാകത

സംസാരത്തിലെ അപാകത

സംസാരം കുറയ്ക്കുന്നത് തലച്ചോറിനെ പ്രതിസന്ധിയിലാക്കുന്നു. സംസാരം കുറയ്ക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കാതെ വരുന്നു. ഇതും തലച്ചോറിന് മന്ദത അനുഭവപ്പെടാന്‍ കാരണമാകും.

English summary

Dangerous Brain-Damaging Habits To Stop Immediately

Your brain is obviously a very important part of your being. It is one of the largest organs in your body and is the main control center for every function that happens in your day-to-day life....
Story first published: Wednesday, February 24, 2016, 14:23 [IST]
X
Desktop Bottom Promotion