നോക്കിക്കോ, കിഡ്‌നി കുഴപ്പത്തിലാകും!!

Posted By:
Subscribe to Boldsky

ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കിഡ്‌നി. ശരീരത്തിലെ അനാവശ്യ വസ്തുക്കളും വിഷാംശവുമെല്ലാം കിഡ്‌നിയാണ് മൂത്രത്തിലൂടെ പുറന്തള്ളുന്നത്. അരിപ്പയുടെ ജോലിയാണ് കിഡ്‌നി ചെയ്യുന്നതെന്നു വേണമെങ്കില്‍ പറയാം.

കിഡ്‌നി ആരോഗ്യത്തോടെ പ്രവര്‍ത്തിയ്ക്കണമെങ്കില്‍ പല ഘടകങ്ങളും വേണം. ഇതില്‍ നമ്മുടെ ചില ശീലങ്ങളും ശീലക്കേടുകളുമെല്ലാം പ്രധാനവുമാണ്.

കിഡ്‌നി കേടു വരുത്തുന്ന നമ്മുടെ ചില ശീലങ്ങളെക്കുറിച്ചറിയൂ,

മൂത്രം പിടിച്ചു നിര്‍്ത്തുക

മൂത്രം പിടിച്ചു നിര്‍്ത്തുക

മൂത്രമൊഴിയ്ക്കാന്‍ തോന്നിയാലും പിടിച്ചു വച്ചിരിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് കിഡ്‌നി കേടു വരുത്തുന്ന ഒന്നാണ്.

 കാപ്പി, കോള

കാപ്പി, കോള

കൂടുതല്‍ കാപ്പിയും കോള പോലുള്ള പാനീയങ്ങളും കുടിയ്ക്കുന്നത് കിഡ്‌നിയ്ക്കു ദോഷം ചെയ്യും.

ഉറക്കം

ഉറക്കം

ഉറക്കം കിഡ്‌നിയുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള ഒരു വഴിയാണ്. ആവശ്യത്തിന് ഉറങ്ങാത്തത് കിഡ്‌നിയെ കേടു വരുത്തും.

വെള്ളം

വെള്ളം

കിഡ്‌നിയിലൂടെ വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അ്‌ല്ലെങ്കില്‍ ഇത്തരം വിഷാംശം കിഡ്‌നിയില്‍ കെട്ടിക്കിടക്കാന്‍ ഇടയാകും.

വൈറ്റമിന്‍ ബി6

വൈറ്റമിന്‍ ബി6

വൈറ്റമിന്‍ ബി6 കിഡ്‌നി പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഇതിന്റെ കുറവ് കിഡ്‌നി ആരോഗ്യത്തെ ദോഷകമായി ബാധിയ്ക്കും. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും വൈറ്റമിന്‍ ബി6 കുറവ് വഴിയൊരുക്കും.

 മഗ്നീഷ്യത്തിന്റെ കുറവ്

മഗ്നീഷ്യത്തിന്റെ കുറവ്

ല്‍സ്യം ശരീരം ആഗിരണം ചെയ്യാന്‍ മഗ്നീഷ്യം അത്യാവശ്യമാണ്. മഗ്നീഷ്യത്തിന്റെ കുറവ് കാല്‍സ്യം അടിഞ്ഞു കൂടി കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകാന്‍ വഴിയൊരുക്കും.

പെയിന്‍ കില്ലറുകളുടെ ഉപയോഗം

പെയിന്‍ കില്ലറുകളുടെ ഉപയോഗം

പെയിന്‍ കില്ലറുകളുടെ ഉപയോഗം അധികമാകുന്നത് കിഡ്‌നിയ്ക്കു ദോഷം ചെയ്യും.

പ്രോട്ടീന്‍ കൂടുതല്‍

പ്രോട്ടീന്‍ കൂടുതല്‍

പ്രോട്ടീന്‍ കൂടുതല്‍ കഴിയ്ക്കുന്നതും കിഡ്‌നി ആരോഗ്യത്തിന് നല്ലതല്ല. പ്രോട്ടീന്‍ ദഹിയ്ക്കുമ്പോള്‍ അമോണിയ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് അധികമാകുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കും.

വിശ്രമിയ്ക്കാത്തത്

വിശ്രമിയ്ക്കാത്തത്

അണുബാധകളും അസുഖങ്ങളുമുള്ള സമയത്ത് ശരീരത്തിന് വിശ്രം ആവശ്യമാണ്. ആവശ്യത്തിന് വിശ്രമിയ്ക്കാത്തത് കിഡ്‌നി ആരോഗ്യത്തിനും ദോഷം ചെയ്യും.

മദ്യപാനശീലം

മദ്യപാനശീലം

കിഡ്‌നിയെ കേടു വരുത്തുന്ന ഒന്നാണ് മദ്യപാനശീലം. ഇത് കിഡ്‌നിയുടെ മര്‍ദം വര്‍ദ്ധിപ്പിയ്ക്കുകയാണ് നല്ലത്.

പുകവലി

പുകവലി

പുകവലി ആര്‍ട്ടീരിയോക്ലീറോസിസ് അഥവാ രക്തധമനികളുടെ വികാസക്കുറവിനും കട്ടി കൂടുന്നതിനും കാരണമാകും. ഇതുവഴി കിഡ്‌നിയടക്കമുളള ശരീരഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. ഇതും കിഡ്‌നിയെ കേടു വരുത്തും.

Read more about: kidney കിഡ്‌നി
English summary

Common Habits That Damage The Kidneys

These common habits that damage the kidneys and here are the things that you must avoid to have healthy kidneys. Read on to know some habits that damage th
Story first published: Saturday, February 6, 2016, 11:55 [IST]