For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം തടയാന്‍ കാബേജ്?

|

പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും പച്ചക്കറികള്‍ക്ക് കഴിയും എന്നതാണ് കാര്യം. പ്രത്യേകിച്ച് കോളിഫഌര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയവ കഴിയ്ക്കുന്നത് സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. തടി കുറയാന്‍ ഉറങ്ങും മുന്‍പു വേണ്ടത്....

ഇവ സ്തനാര്‍ബുദത്തെ ഇല്ലാതാക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫൊറാഫേന്‍ എന്ന സംയുക്തം സ്തനാര്‍ബുദത്തെ ഇല്ലാതാക്കുന്നു. എങ്ങനെയൊക്കെ ഈ പച്ചക്കറികള്‍ സ്തനാര്‍ബുദത്തെ ചെറുക്കുന്നു എന്ന് നോക്കാം.

സ്തനാര്‍ബുദം സാവധാനത്തില്‍

സ്തനാര്‍ബുദം സാവധാനത്തില്‍

ഈ മൂന്ന് പച്ചക്കറികളിലും അടങ്ങിയിട്ടുള്ള സള്‍ഫൊറാഫേന്‍ എന്ന സംയുക്തം അര്‍ബുദ വളര്‍ച്ച വളരെ സാവധാനത്തില്‍ ആക്കുന്നു. ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരം നിഗമനത്തിലെത്തിയത്.

ക്ലിനിക്കല്‍ പരീക്ഷണം

ക്ലിനിക്കല്‍ പരീക്ഷണം

സ്തനാര്‍ബുദമുള്ള സ്ത്രീകളുടെ സ്തനങ്ങളിലെ കോശങ്ങളില്‍ അടങ്ങിയ സള്‍ഫൊറോഫേറ്റിനെക്കുറിച്ച് നടത്തി പരീക്ഷണത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്.

 ഡി എന്‍ എ ഡാമേജ്

ഡി എന്‍ എ ഡാമേജ്

ഈ പച്ചക്കറികള്‍ ഡി എന്‍ എ ഡാമേജ് പരിഹരിക്കും. അതുമാത്രമല്ല സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവു തന്നെയുണ്ട്.

കാര്‍സിനോജെന്‍ ഇല്ലാതാക്കും

കാര്‍സിനോജെന്‍ ഇല്ലാതാക്കും

ഇവ ശരീരത്തിലുള്ള കാര്‍സിനോജെനെ ഇല്ലാതാക്കും. ഇത് ക്യാന്‍സര്‍ സാധ്യതയെപ്പോലും തുരത്തുന്നു.

കോശങ്ങളുടെ വളര്‍ച്ച

കോശങ്ങളുടെ വളര്‍ച്ച

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കാനും ഈ പച്ചക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണ ക്രമത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

സ്തനാര്‍ബുദം ചെറുക്കാന്‍ കാരണം

സ്തനാര്‍ബുദം ചെറുക്കാന്‍ കാരണം

ഈ പച്ചക്കറികള്‍ എങ്ങനെ സ്തനാര്‍ബുദം ചെറുക്കുന്നു എന്ന് നോക്കാം. ട്യൂമര്‍സപ്രസര്‍ ജീനുകളെ ത്വരിതപ്പെടുത്തുന്ന ഹിസ്റ്റോണ്‍ ഡി അസെറ്റിലേസസിനെ സള്‍ഫൊറാഫേന്‍ തടയുന്നതിലൂടെയാണ് സ്തനാര്‍ബുദം ഇല്ലാതാകുന്നത്.

English summary

Cauliflower, Cabbage and brocoli protect Against Breast Cancer

A fact sheet that summarizes the results of studies about cruciferous vegetables and cancer.
Story first published: Friday, March 4, 2016, 15:41 [IST]
X
Desktop Bottom Promotion