For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജമന്തി എണ്ണയുടെ ആരോഗ്യഗുണങ്ങൾ

By Super Admin
|

ജമന്തിയുടെ ദളങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ജമന്തി എണ്ണ വളരെ ഫലപ്രദമായ ഒന്നാണ് . പുരാതന ഈജിപ്തിൽ ഈ പൂവ് മാതാവിനുള്ള ബഹുമാനാർത്ഥം ഉപയോഗിച്ചിരുന്നു . മാരിഗോൾഡ് എണ്ണയ്ക്ക് മുറിവ് ഉണക്കാനുള്ള
കഴിവുണ്ട് .പേശികളിലെ ഉളുക്കും ചതവും മുഖേനയുള്ള വീക്കം തടയാൻ ഈ എണ്ണയ്ക്ക് കഴിയും. അശ്വഗന്ധയെ വിശ്വസിയ്ക്കാം, ക്യാന്‍സര്‍ പേടിയ്ക്കും

ത്വക്ക് രോഗങ്ങളായ സോറിയാസിസ് ,ഡെർമാറ്റിറ്റ്സ് ,എക്സെമ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ കലേണ്ടുല എണ്ണയ്ക്ക് കഴിയും .ത്വക്ക് രോഗങ്ങൾക്കും ഇതൊരു പരിഹാരമാണ് .ചിൽബ്ലയിൻസ്,കാലിലെ അൾസർ ,വെരികോസ് വെയിൻ എന്നിവയുടെ ചികിത്സയ്ക്കും ഇതു ഫലപ്രദമാണ് . ചെറിയ മുറിവുകൾക്കും .ഷഡ്പദങ്ങളുടെ കടി ,മുഖക്കുരു തുടങ്ങിയവയുടെ ശമനത്തിനും കലേണ്ടുല എണ്ണ നല്ലതാണ് .

Calendula Oil Or Marigold Oil: It's Health Benefits

ഇതു ആന്റി ഫംഗസ് ആയി പ്രവർത്തിക്കുന്നതിനാൽ അത്‌ലറ്റിക് ഫൂട്ട് , വിരകൾ തുടങ്ങിയവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. സെൻസിറ്റീവ് ആയ ചർമ്മത്തിന് ഇതു വളരെ നല്ലതാണ് .വരണ്ടതും ,പൊട്ടിയതുമായ ചർമ്മത്തിന് മോയിസ്ച്യുറൈസർ ആയി ഇതു പ്രവർത്തിക്കുന്നു .ഡയപ്പർ റാഷിനും ഇതു ഗുണപ്രദമാണ് .

Calendula Oil Or Marigold Oil: It's Health Benefits

ഇതു പരമ്പരാഗതമായി മലബന്ധം ,വയറുവേദന ,ദഹനവ്യവസ്ഥയിലെ രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു .കരൾ ,പിത്താശയ രോഗങ്ങൾക്കും ഇതു ഉപയോഗിക്കുന്നു . ദിവസവും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍?

ജമന്തി എണ്ണ വീട്ടിൽ തയ്യാറാക്കാം

Calendula Oil Or Marigold Oil: It's Health Benefits

നല്ല വൃത്തിയുള്ള ഉണങ്ങിയ ഗ്ലാസ് ജാറിൽ കുറച്ചു ഉണങ്ങിയ ജമന്തി പൂക്കൾ ഇട്ടു അൽപം ഒലിവ് എണ്ണ ഒഴിച്ചു വയ്ക്കുക .പൂക്കൾക്ക് വിപുലമാകാനുള്ള സ്ഥലം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം നന്നായി കലക്കി ജാർ അടച്ചു വയ്ക്കുക .

Calendula Oil Or Marigold Oil: It's Health Benefits

ഓരോ ദിവസവും ജാർ കുലുക്കി വെയിലത്തു വയ്ക്കുക .4 മുതൽ 6 ആഴ്‌ച്ച കഴിയുമ്പോൾ എണ്ണ ഒരു വെള്ള തുണിയിൽ വേർതിരിച്ചെടുക്കുക .അതിനുശേഷം എണ്ണയെ ഇരുണ്ട സ്ഥലത്തു സൂക്ഷിക്കുക .ഈ എണ്ണ ഒരു വർഷം വരെ നമുക്ക് ഉപയോഗിക്കാം .

English summary

Calendula Oil Or Marigold Oil: It's Health Benefits

Calendula oil is one of the most popular and effective topical oils. This oil is distilled from the petals of the pot marigold or Calendula officinalis.
Story first published: Friday, July 1, 2016, 16:05 [IST]
X
Desktop Bottom Promotion