For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്ഡം ടീത്ത് വേദന മാറ്റാന്‍ ആയുര്‍വേദം

By Super Admin
|

ഒരാള്‍ക്ക് വിസ്‍ഡം ടീത്ത് അഥവാ വിവേകദന്തങ്ങള്‍ ഉണ്ടായാല്‍ അത് ആ വ്യക്തിയെ അറിവുള്ളവനാക്കി മാറ്റും എന്ന ചൊല്ല് എത്രത്തോളം ശരിയാണ് എന്ന് അറിയില്ലെങ്കിലും ഇത് പരിഗണിക്കേണ്ട ഒരു വിഷയം തന്നെയാണ്.

ഇതിന്‍റെ വേദന ജീവിതകാലം മുഴുവനും ഓര്‍മ്മിച്ചിരിക്കുന്നതുമാണ്. നമുക്കെല്ലാവര്‍ക്കും 15-25 പ്രായത്തില്‍ മോണയുടെ കോണുകളിലായി നാല് വിസ്ഡം ടീത്തുകള്‍ ഉണ്ടായിവരും. ചിലര്‍ക്ക് 30 വയസ്സോടെയാവും അവയുണ്ടാവുക.

വിസ്ഡം ടീത്തിന് വളരാന്‍ മതിയായ സ്ഥലം ലഭിക്കുകയില്ല. അതുകൊണ്ട് അവ മറ്റു പല്ലുകളില്‍ സമ്മര്‍ദ്ധമുണ്ടാക്കുകയും വീക്കത്തിനൊപ്പം കഠിനമായ വേദനയുണ്ടാക്കുകയും ചെയ്യും. ഇവ ഉയര്‍ന്നു വരുന്ന മോണയുടെ ഭാഗത്ത് ചുറ്റിലുമായി ബാക്ടീരിയ വളരുകയും വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കഠിനമായ വേദനയില്‍ നിന്ന് മുക്തി നേടുന്നതിന് പലരും പല്ല് പറിച്ച് നീക്കാനാണ് തുനിയുക. അപൂര്‍വ്വം ചിലരില്‍ ഇവ താടിയെല്ലിനോട് ചേര്‍ന്നായതിനാല്‍ നീക്കം ചെയ്യുന്നത് പ്രയാസകരമായിരിക്കും.പിരിയാനുളള കാരണങ്ങള്‍ വെളിപ്പെടുന്നു!!

വിസ്‍ഡം ടീത്തിന്‍റെ വേദന അകറ്റാന്‍ സഹായിക്കുന്ന ചില ഔഷധങ്ങളെ പരിചയപ്പെടുക.

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

ഒരു പ്രധാന ആയുര്‍വേദ ഔഷധമായ ഗ്രാമ്പൂ ഓയില്‍ പണ്ടുകാലം മുതല്‍ക്കേ വിസ്‍ഡം ടൂത്ത് വേദനയ്ക്ക് പരിഹാരമായി ഉപയോഗിച്ചിരുന്നു. ഇതില്‍ ആന്‍റിസെപ്റ്റിക്, ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിട്ടുണ്ട്. ഏതാനും തുള്ളി ഗ്രാമ്പൂ ഓയില്‍ ഒരു കോട്ടണ്‍ ബോളില്‍ മുക്കി വേദനയുള്ളിടത്ത് വെച്ചാല്‍ ആശ്വാസം ലഭിക്കും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ഏതാനും തുള്ളി ടീ ട്രീ ഓയില്‍

ഒരു കോട്ടണ്‍ ബോളില്‍ മുക്കി വിസ്‍ഡം ടൂത്തിന് മുകളില്‍ അല്‍പസമയം വെയ്ക്കുക. തേയില ഓയില്‍ കടുപ്പമുള്ളതാണെങ്കില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക. ഇത് വേദനയ്ക്ക് ആശ്വാസം നല്‍കും.

പുതിന ഓയില്‍

പുതിന ഓയില്‍

പണ്ടുകാലം മുതല്‍ക്കേ വിസ്‍ഡം ടൂത്തിന്‍റെ വേദന അകറ്റാനായി ഉപയോഗിച്ച് വരുന്നതാണ് പുതിന ഓയില്‍. ഇതില്‍ ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏതാനും തുള്ളി പുതിന ഓയില്‍ ഒരു കോട്ടണ്‍ ബോളില്‍ പുരട്ടി വേദനയുള്ള ഭാഗത്ത് വെയ്ക്കുക.

പേരയ്ക്ക ഇലകള്‍

പേരയ്ക്ക ഇലകള്‍

ഇളം പേരയിലകള്‍ ചവച്ച് അതിന്‍റെ നീര് വേദനയുള്ള ഭാഗത്ത് നിലനിര്‍ത്തുന്നതും, ഇലകള്‍ ഏതാനും മിനുട്ട് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം മൗത്ത് വാഷായി ഉപയോഗിക്കുന്നതും ഫലം നല്‍കും.

വീറ്റ് ഗ്രാസ്സ് ജ്യൂസ്

വീറ്റ് ഗ്രാസ്സ് ജ്യൂസ്

വീറ്റ് ഗ്രാസ്സ് മികച്ച ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയതാണ്. വീറ്റ് ഗ്രാസ് ജ്യൂസ് വായില്‍ കൊണ്ട് അല്‍പ്പസമയത്തിന് ശേഷം തുപ്പിക്കളയുക.

പെരുങ്കായം

പെരുങ്കായം

ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കുന്ന പെരുങ്കായം വിസ്‍ഡം ടീത്തിന്‍റെ വേദന അകറ്റാന്‍ ഫലപ്രദമാണ്. ഈ പൊടി വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ കീഴില്‍ വെയ്ക്കുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും.

ഉള്ളി

ഉള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിമൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയതാണ് ഉള്ളി. ഉള്ളി കഷ്ണങ്ങള്‍ ചവയ്ക്കുന്നതും വേദനയുള്ള വിസ്ഡം ടീത്തിന് താഴെ കടിച്ച് പിടിക്കുന്നതും വേദനയ്ക്ക് ശമനം നല്‍കും.

English summary

Best Ways To Relieve Wisdom Tooth Pain With Ayurveda

Here are some of the ways to relieve wisdom tooth pain with ayurveda,
Story first published: Thursday, July 14, 2016, 15:07 [IST]
X
Desktop Bottom Promotion