For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനീമിയ സ്ത്രീകളെ ഭയപ്പെടുത്തും ചെകുത്താന്‍

|

സ്ത്രീകളെ ബാധിയ്ക്കുന്ന ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് അനീമിയ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ തോത് കുറയുന്ന അവസ്ഥയാണ് ഇത്. മാത്രമല്ല ഇരുമ്പിന്റെ അംശം കുറയുന്നതും അനീമിയക്ക് കാരണമാകുന്നു. മരണത്തിലേക്ക് വരെ നയിക്കുന്നതിന് അനീമയിയ്ക്ക് കഴിയും. കൈയ്യിലെ ഈ ഭാഗങ്ങളില്‍ ചില രഹസ്യമുണ്ട്

ഭക്ഷണശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ അനീമിയയെ പ്രതിരോധിയ്ക്കാം. അയേണും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് അനീമിയയെ അകറ്റാനുള്ള ഏക പോംവഴി. ഏതൊക്കെ ഭക്ഷണങ്ങളാണ് അനീമിയയെ പ്രതിരോധിയ്ക്കാന്‍ കഴിയ്‌ക്കേണ്ടത് എന്ന് നോക്കാം.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പ് സത്ത് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. റെഡ് മീറ്റ്, ബീന്‍സ്, ഉലുവ, ഇലക്കറികള്‍, പാവയ്ക്ക തുടങ്ങിവയെല്ലാം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അഭാവം മൂലവും അനീമിയ ഉണ്ടാവും. ഓറഞ്ച്, നാരങ്ങ, മാതള നാരങ്ങ, നെല്ലിക്ക, ചീര തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ സ്ഥിരമാക്കുക.

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 ശരിയായ രീതിയില്‍ ലഭിച്ചില്ലെങ്കില്‍ ഇത് മരണകാരണമായേക്കാവുന്ന അനീമിയയ്ക്ക് വരെ വഴിവെയ്ക്കും. പാലും പാലുല്‍പ്പന്നങ്ങളും, മത്സ്യം, കക്ക തുടങ്ങിയവയെല്ലാം കഴിയ്ക്കുന്നത് ശീലമാക്കുക.

വിറ്റാമിന്‍ ബി 9

വിറ്റാമിന്‍ ബി 9

നട്‌സ്, ബീന്‍സ്, തോടുള്ള കടല്‍വിഭവങ്ങള്‍, മത്സ്യം തുടങ്ങിയവയെല്ലാം ശീലമാക്കുക.

 നന്നായി പഴുത്ത പഴം

നന്നായി പഴുത്ത പഴം

നന്നായി പഴുത്തപഴം തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും സ്ത്രീകളിലെ അനീമിയയെ തടയുന്നു.

 നാരങ്ങാനീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

നാരങ്ങാനീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

നാരങ്ങാ നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശാരീരികോര്‍ജ്ജം പ്രദാനം ചെയ്യുന്നു.

അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിയ്ക്കുന്ന ഒന്നാണ്. അത്തിപ്പഴം കഴിയ്ക്കുന്നത് അനീമിയയെ പ്രതിരോധിയ്ക്കും എന്നതാണ് സത്യം.

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

രക്തത്തിന്റെ കുറവ് പരിഹരിയ്ക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. സാലഡ്, തോരന്‍ എന്നീ പരുവത്തില്‍ ബീറ്റ്‌റൂട്ട് കഴിയ്ക്കാവുന്നതാണ്.

English summary

Best home remedies to cure anemia

Anemia has many types but the most common type is iron deficiency anemia that can be treated at home simply.
Story first published: Thursday, July 14, 2016, 17:54 [IST]
X
Desktop Bottom Promotion