For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ല് തേയ്ക്കാന്‍ ഇനി ബ്രഷ് വേണ്ട??

|

നമ്മുടെ പുഞ്ചിരിയ്ക്ക് ആകര്‍ഷണത്വം നല്‍കാന്‍ ഏറ്റവും സഹായിക്കുന്നത് പല്ലുകളാണ്. തിളക്കമേറിയ പല്ലുകള്‍ ഒരു പോലെ സൗന്ദര്യവും ആരോഗ്യവും നമുക്ക് നല്‍കുന്നു. ഇന്നാകട്ടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ മുളകുണ്ടോ എന്ന പരസ്യങ്ങള്‍ കാരണം ഏത് വിശ്വസിച്ചു വാങ്ങിക്കണം എന്ന അവസ്ഥയാണ് നമ്മളിലോരോരുത്തര്‍ക്കും. ഗര്‍ഭധാരണവും പല്ലിന്റെ ആരോഗ്യവും തമ്മില്‍

Using Neem stick As Tooth Brush

ഉമിക്കരി വെച്ച് പല്ല് തേച്ചിരുന്നൊരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഉമിക്കരി എന്തെന്നു പോലും അറിയില്ലായിരിക്കും. ഉമിക്കരിയും ആര്യവേപ്പും എല്ലാം നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പല്ലു തേയ്ക്കാന്‍ ബ്രഷ് തന്നെ വേണം പലര്‍ക്കും. എന്നാല്‍ ആര്യവേപ്പിന്റെ തണ്ട് പലപ്പോവും ബ്രഷായി ഉപയോഗിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു നമുക്കിടയില്‍. അവര്‍ക്കാകട്ടെ യാതൊരു വിധ ദന്തരോഗപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.

dental problem

ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് ആര്യവേപ്പ് എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. നമ്മുടെ ശരീരത്തിലെ എല്ലാ തരത്തിലുള്ള വിഷാംശങ്ങളേയും പുറന്തള്ളാന്‍ ഇത്രയും ഉത്തമമായ മറ്റൊരു സസ്യം ഇല്ലെന്നു തന്നെ പറയാം. ദന്ത സംരക്ഷണത്തിനും ഉത്തമമാണ് ആര്യവേപ്പ്.

പ്രകൃതിദത്തമായ ടൂത്ത് ബ്രഷായി ഉപയോഗിക്കാവുന്നതാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ തണ്ട് പല്ല് തേയ്ക്കാന്‍ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് പല്ലിനുണ്ടാവുക എന്നു നോക്കാം.

മോണരോഗങ്ങള്‍

മോണരോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ആര്യവേപ്പിന്റെ ഉപയോഗം. ആര്യവേപ്പിന്റെ ഇളം തണ്ടുകള്‍ ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് മോണരോഗത്തെ പ്രതിരോധിച്ച് ആരോഗ്യമുള്ള പല്ലുകള്‍ നല്‍കും.

gum disease

വായ്‌നാറ്റം

വായ്‌നാറ്റത്തെ പ്രതിരോധിയ്ക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണിത്. വായിലുണ്ടാകുന്ന എല്ലാ തരത്തിലുള്ള ബാക്ടീരിയകളേയും ഇതിലൂടെ തുരത്താം.

mouth odor

പല്ല് വേദന

പല്ല് വേദനയെ പ്രതിരോധിയ്ക്കാന്‍ ആര്യവേപ്പിന്റെ തണ്ടിന്റെ ഉപയോഗം ഏറ്റവും ഫലപ്രദമാണ്. മറ്റു ടൂത്ത് പേസ്റ്റുകളും ബ്രഷുകളും ഉപയോഗിക്കുന്നതിനു പകരം പ്രകൃതിദത്തമായ മാര്‍ഗ്ഗം തേടുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും.

tooth ache

English summary

Benefits Of Using Neem stick As Tooth Brush

Three amazing teeth benefits and uses of using neem sticks as chew sticks.
Story first published: Wednesday, January 6, 2016, 10:10 [IST]
X
Desktop Bottom Promotion