For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹീമോഗ്ലോബിൻ കൂട്ടാൻ ആയുർവേദം

By Super Admin
|

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനു ആരോഗ്യകരമായ അളവിലുള്ള ഹീമോഗ്ലോബിൻ ആവശ്യമാണ്. ഇത് പുരുഷന്മാരിൽ 14 -18 മില്ലി ഗ്രാമും സ്ത്രീകളിൽ 12 -16 മില്ലിഗ്രാമും ആണ് . ക്ഷീണം ,തളർച്ച ,ചെറിയ ശ്വസനം ,വിളറിയ ചർമ്മം ,വിശപ്പ് കുറവ് ,ഹൃദയമിടിപ്പ് കൂടുതൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഹീമോഗ്ലോബിൻ കുറവാണു എന്നർത്ഥം. വളരെയധികം ഹീമോഗ്ലോബിൻ കുറഞ്ഞാൽ അനീമിയ എന്ന അവസ്ഥയിൽ എത്തിച്ചേരും .

Ayurveda Remedies To Increase Hemoglobin

ഗർഭധാരണം ,അമിതമായ ആർത്തവം,ഫോളിക് ആസിഡിന്റെ കുറവ് ,ഇരുമ്പു ,വിറ്റാമിൻ ബി 12 ,തുടർച്ചയായ രക്തദാനം ,മജ്ജ ,ക്യാൻസർ ,ദഹന വ്യവസ്ഥയിലെ രോഗങ്ങൾ തുടങ്ങിയവയെല്ലാം ഹീമോഗ്ലോബിൻ കുറയാൻ കാരണമാകും .പ്രകൃതിയിലെ വസ്തുക്കളിലൂടെ ഇവ പരിഹരിക്കാമെന്ന് ആയുർവേദം പറയുന്നു . ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ കഴിവുള്ള ചില ആയുർവേദ സസ്യങ്ങളെ ചുവടെ പരിചയപ്പെടുത്തുന്നു.

Ayurveda Remedies To Increase Hemoglobin

നെല്ലിക്ക

ഹീമോഗ്ലോബിൻ കൂട്ടാനായുള്ള ഏറ്റവും മികച്ച ഉപാധിയാണ് നെല്ലിക്ക. ഇതിൽ ധാരാളം വിറ്റാമിൻ ,മിനറൽ ,ഇരുമ്പ് ,വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു 35 -40 മിനിറ്റിനു മുൻപ് ഇത് കഴിക്കുക .

Ayurveda Remedies To Increase Hemoglobin

ഗുഗുൽ

ആയുർവേദത്തിലെ ചരക് സംഹിതയിൽ പരാമർശിച്ചിട്ടുള്ള അത്ഭുത ഗുണങ്ങളുള്ള ഒന്നാണ് ഗുഗുൽ. ഹീമോഗ്ലോബിൻ കൂട്ടാനും, വിളർച്ച മാറ്റാനും ഇതിനു കഴിവുണ്ട്.

ഹരിതകി

വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഹരിതകി. ആർ ബി സി ഹീമോഗ്ലോബിൻ എന്നിവയുടെ കുറവ് ഹരിതകിക്ക് മാറ്റാൻ കഴിയും. തേനും നെയ്യും ചാലിച്ചു കഴിച്ചാൽ ഹീമോഗ്ലോബിൻ കുറവ് മാറും.

Ayurveda Remedies To Increase Hemoglobin

അശ്വഗന്ധ

ആയുർവേദ സംഹിതകളിൽ വളരെയധികം പരാമർശിച്ചിട്ടുള്ള ഒരു ഔഷധമാണിത് .ഇത് ഇരുമ്പിനാൽ സമ്പുഷ്ടമാണ്. അതിനാൽ അശ്വഗന്ധ കഴിച്ചാൽ ആർ ബി സി ,ഡബ്ല്യൂ ബി സി ,ഹീമോഗ്ലോബിൻ എന്നിവയുടെ അളവ് വർദ്ധിക്കും. ഇത് രക്തം ശുദ്ധീകരിക്കാനും ,ആന്റി ഓക്സിഡന്റ് ആയും പ്രവർത്തിക്കുന്നു.

മഞ്ജിഷ്ട

രക്തം ദുഷിക്കുന്നതു മൂലം ഹീമോഗ്ലോബിൻ കുറയുന്നത് മഞ്ജിഷ്ട തടയുന്നു. ദുർബലമായ കരൾ ,മോശം ഭക്ഷണ ശീലം ,പുകവലി ,പ്രതിരോധ ശേഷിക്കുറവ് എന്നിവയാണ് രക്തം ദുഷിക്കാനുള്ള കാരണങ്ങൾ. ആയുർവേദം പറയുന്നത് മഞ്ജിഷ്ട രക്തം ശുദ്ധീകരിച്ചു ഹീമോഗ്ലോബിന്റെ അളവ് കൂട്ടും എന്നാണ്.

Ayurveda Remedies To Increase Hemoglobin

ബീറ്റ്റൂട്ട്

ആയുർവേദം പരാമർശിക്കുന്നത് ബീറ്റ്റൂട്ട് നമ്മുടെ ശരീരത്തിലെ ഇരുമ്പ് ,വിറ്റാമിൻ ,ഫോളിക് ആസിഡ് ,മഗ്നീഷ്യം ,ഫോസ്‌ഫറസ്‌ ,മറ്റു പോഷകങ്ങൾ എന്നിവ പ്രദാനം ചെയ്യും എന്നാണ്. അങ്ങനെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും.

English summary

Ayurveda Remedies To Increase Hemoglobin

Did you know that ayurvedic remedies are the best to increase hemoglobin level. Read to know the best herbs that helps to increase hemoglobin level.
X
Desktop Bottom Promotion