For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നസ്‌ഖലനത്തിന്‌ ആയുര്‍വേദ പരിഹാരം

|

യുവത്വത്തിലേയ്‌ക്കു കടക്കുന്ന പുരുഷന്മാര്‍ക്കുണ്ടാകുന്ന സെക്‌സ്‌ സംബന്ധിയായ ഒരു പ്രശ്‌നമാണ്‌ സ്വപ്‌ന്‌സഖലനം. നൈറ്റ്‌ഫോള്‍ ഡിസീസ്‌ എന്നാണ്‌ ഇതിന്റെ മെഡിക്കല്‍ പദം. വെറ്റ്‌ ഡ്രീംസ്‌ എന്നും ഇതറിയപ്പെടാറുണ്ട്‌.

പല പുരുഷന്മാര്‍ക്കും കുറ്റബോധവും അപകര്‍ഷതാബോധവുമെല്ലാം തോന്നുന്ന ഈ പ്രശ്‌നം സ്ഥിരമല്ലെങ്കില്‍ സ്വാഭാവികവും ആരോഗ്യകരവുമാണെന്നു പറയേണ്ടി വരും. പുരുഷന്മാരിലെ സെക്‌സ്‌ താല്‍പര്യങ്ങളും കഴിവും സ്വാഭാവികമാണെന്നതിന്റെ തെളിവു കൂടിയാണിത്‌.

എന്നാല്‍ ഇത്‌ സ്ഥിരവും അതേ സമയം ഒരാളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്‌ക്കുകയും ചെയ്യുന്നതാണെങ്കില്‍ ഇത്‌ അല്‍പം അസ്വഭാവികമാണെന്നു പറയേണ്ടി വരും.

എന്നാല്‍ ഇത്‌ അസാധാരണയല്ല,. ഇതൊരാളുടെ സെക്‌സ്‌ കഴിവുകളെ ബാധിയ്‌ക്കുന്നില്ല. ഇത്‌ ചീത്ത സ്വഭാവമുള്ളവര്‍ക്കു വരുന്നതല്ല, സ്വയംഭോഗം ചെയ്യുന്നവരിലാണ്‌ ഇതുണ്ടാകുന്നതെന്ന ധാരണ തെറ്റാണ്‌.

ഈ പ്രശ്‌നത്തിന്‌ ആയുര്‍വേദം പല പരിഹാരങ്ങളും പറയുന്നുണ്ട്‌. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

പച്ച വെളുത്തുള്ളി

പച്ച വെളുത്തുള്ളി

പച്ച വെളുത്തുള്ളി അല്‍പദിവസങ്ങള്‍ അടുപ്പിച്ചു കഴിയ്‌ക്കുക. ഇത്‌ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്‌. വെളുത്തുള്ളി കഴിച്ച ശേഷം ഒരു ഗ്ലാസ്‌ വെള്ളവും കുടിയ്‌ക്കുക.

തൈര്‌

തൈര്‌

തൈര്‌ ഈ പ്രശ്‌നത്തിനുള്ള മറ്റൊരു പരിഹാരമാണ്‌. ദിവസം 2 തവണയെങ്കിലും തൈരു കഴിയ്‌ക്കാം.

തുളസി

തുളസി

തുളസിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതും ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്‌.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കഴിയ്‌ക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിയ്‌ക്കുന്നതുമെല്ലാം നല്ല പരിഹാരങ്ങളാണ്‌. നെല്ലിക്കാജ്യൂസില്‍ അല്‍പം തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്‌ക്കുന്നതും ഗുണം ചെയ്യും.

പച്ച സവാള

പച്ച സവാള

പച്ച സവാള കഴിയ്‌ക്കുന്നതും സ്വപ്‌നസ്‌ഖലനം തടയാന്‍ ഏറെ നല്ലതാണ്‌.

പോംഗ്രനേറ്റ്‌

പോംഗ്രനേറ്റ്‌

പോംഗ്രനേറ്റ്‌ കഴിയ്‌ക്കുന്നത്‌ വെറ്റ്‌ ഡ്രീംസ്‌ തടയാനുള്ള വഴിയാണെന്ന്‌ ആയുര്‍വേദം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പാല്‍

പാല്‍

പാല്‍ സ്വപ്‌നസ്‌ഖലനം കുറയ്‌ക്കാന്‍ കഴിയുന്ന ഒന്നാണ്‌. പാലില്‍ ബദാം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുന്നത്‌ ഏറെ നല്ലതാണ്‌.

 ആര്യവേപ്പില

ആര്യവേപ്പില

15-20 ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

ചീരയുടെ ജ്യൂസ്‌

ചീരയുടെ ജ്യൂസ്‌

ചീരയുടെ ജ്യൂസ്‌ കുടിയ്‌ക്കുന്നത്‌ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന മറ്റൊരു പരിഹാരമാണ്‌.

പാവയ്‌ക്കാ ജ്യൂസ്‌

പാവയ്‌ക്കാ ജ്യൂസ്‌

കിടക്കും മുന്‍പ്‌ പാവയ്‌ക്കാ ജ്യൂസ്‌ കുടിയ്‌ക്കുന്നതും ഏറെ നല്ലതാണ്‌. ആദ്യസെക്‌സ്‌ വിജയമാക്കാന്‍ പുരുഷനറിയേണ്ടവ...

English summary

Ayurveda Remedies For Night Fall

Here are some of the ayurveda remedies for night fall. Read more to know about,
Story first published: Thursday, September 22, 2016, 4:32 [IST]
X
Desktop Bottom Promotion