For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനിയ്ക്കും ചുമയ്ക്കും ആയുര്‍വ്വേദ പരിഹാരം

|

പനിയും ചുമയുമെല്ലാം നമ്മുടെ അപ്രതീക്ഷിത കൂട്ടുകാരാണ്. പലപ്പോഴും പനി വരുമ്പോള്‍ അതോടൊപ്പം വരുന്നതാണ് ചുമയും ജലദോഷവും എല്ലാം. എന്നാല്‍ പനി ഒരിക്കലും ഒരു രോഗമല്ല രോഗലക്ഷണമാണ് എന്നതാണ് സത്യം. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെടുമ്പോഴാണ് ഇത്തരം വിപത്തുകള്‍ നമ്മളെ തേടിയെത്തുന്നത്. പക്ഷേ പനി വന്നാല്‍ നമ്മളാദ്യം ഓടുന്നതാകട്ടെ ഡോക്ടറുടെ അടുത്തേക്കാണ്. എന്നാല്‍ ഡോക്ടറെ കാണാനോടുന്നതിനു മുന്‍പ് പനിയോട് പ്രതിരോധിക്കാന്‍ ആയുര്‍വ്വേദത്തില്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഉയരം കൂട്ടും, ലൈംഗികശേഷി, അശ്വഗന്ധ !!

Ayurveda Alternatives For Cold And Flu

ആയുര്‍വ്വേദ ചികിത്സ പലപ്പോഴും പനിയെ എളുപ്പത്തില്‍ പിടിച്ചു കെട്ടും. ഉദാഹരണത്തിന് ചുക്ക് കാപ്പി കുടിച്ചാല്‍ അപ്രത്യക്ഷമാകാത്ത പനിയൊന്നും നമുക്കിടയില്‍ ഇല്ല എന്നത് തന്നെ കാര്യം. ചുക്ക് കാപ്പിയല്ലാതെ പനിയെ പ്രതിരോധിയ്ക്കാന്‍ എന്തൊക്കെയാണ് ആയുര്‍വ്വേദം നിഷ്‌കര്‍ഷിക്കുന്നതെന്ന് നോക്കാം.

തുളസി

Ayurveda Alternatives For Cold And Flu

തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍ എത്രത്തോളമുണ്ടെന്ന് മലയാളികളിലാരേയും പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ല. പനിയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് തുളസി. തുളസിയിലയിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതും തുളസിയില നെറ്റിയില്‍ അരച്ചിടുന്നതും പനി പമ്പ കടക്കാന്‍ സഹായിക്കും. നമുക്കറിയാത്ത ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ

ഇഞ്ചി

Ayurveda Alternatives For Cold And Flu

അമൃതിന്റെ ഗുണമാണ് ഇഞ്ചിയ്ക്കുള്ളത്. അത്രയേറെ ഗുണങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ളത്. ഇഞ്ചിയുടെ തോല്‍ പോലും കളയാതെ ഉപയോഗിക്കാമെന്നതും സത്യമാണ്. ഇഞ്ചി ഒരു പ്രത്യേക രീതിയില്‍ ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് ചുക്ക്. ഇതുകൊണ്ട് കാപ്പിയുണ്ടാക്കി കുടിച്ചാല്‍ അത് പനി വന്ന ലക്ഷണം പോലും അവശേഷിപ്പിക്കില്ല.

കര്‍പ്പൂര തുളസി

Ayurveda Alternatives For Cold And Flu

ആയുര്‍വ്വേദത്തില്‍ പ്രത്യേക സ്ഥാനമാണ് കര്‍പ്പൂരതുളസിയ്ക്കുള്ളത്. കര്‍പ്പൂര തുളസി നെറ്റിയില്‍ അരച്ചിടുന്നചും ഇത് തിളപ്പിച്ച് ചേര്‍ത്ത വെള്ളം ആവി പിടിയ്ക്കുന്നതും പനിും ചുമയും ജലദോഷവും മാറാന്‍ സഹായിക്കുന്നു.

കരുപ്പെട്ടികാപ്പി

Ayurveda Alternatives For Cold And Flu

ശര്‍ക്കര പാചകത്തിന് മാത്രമല്ല അല്ലാതെയും ഉപയോഗിക്കാവുന്നതാണ്. ശര്‍ക്കരയും ചുക്കും ഏലയ്ക്കയും കുരുമുളകും ചേര്‍ത്ത് കാപ്പിയുണ്ടാക്കി കുടിയ്ക്കുന്നത് പനിയും ചുമയും മാറാന്‍ ഉത്തമമാണ്.

English summary

Ayurveda Alternatives For Cold And Flu

Over the past few decades, we’ve seen a rise in bacteria capable of resisting our modern antibiotics. We have some natural solutions, however, that may make you feel better.
Story first published: Monday, June 20, 2016, 13:09 [IST]
X
Desktop Bottom Promotion