For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം കൂട്ടും, ലൈംഗികശേഷി, അശ്വഗന്ധ !!

By Super Admin
|

ആയുർവേദം ഇന്ന് ലോകം മുഴുവനും അംഗീകരിച്ച ഒരു ചികിത്സാപദ്ധതിയാണ് .ശാരീരിക മാനസിക രോഗങ്ങളിൽ വൈദ്യനിർദേശപ്രകാരം ചികിത്സ നടത്തി നിരവധി ആളുകൾ സുഖം പ്രാപിക്കുന്നുണ്ട്‌ .ആയുർവേദചികിത്സക്ക് അല്പം സമയം എടുക്കുമെങ്കിലും പൂർണമായുള്ള രോഗശമനത്തിന് ഇതേറ്റവും ഉത്തമമാണ് .

ഈ വൈദ്യശാസ്ത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു മരുന്നാണ് 'അശ്വഗന്ധം'..ഇതിനു മലയാളത്തിൽ' അമുക്കരം' എന്ന് പറയും' കുതിരയുടെ ഗന്ധം' അഥവാ' ഒഡർ ഓഫ് ഹോർസ്'' എന്നും ഇതിനു പേരുണ്ട്.ഒരു സർവരോഗനിവാരിണിയായ ഈ ഔഷധം രോഗങ്ങളെ ചെറുക്കുക മാത്രമല്ല ചെയ്യുന്നത് .ബലഹീനമായ ശരീരത്തെ ,പോഷിപ്പിക്കുവാനും എല്ലുകളെ ശക്തമാക്കാനും ഇതിനു കഴിയും.

ശരീരത്തിലെ വാതപിത്തങ്ങളെ സമതുലിതാവസ്ഥയിൽ നിലനിർത്തുവാൻ സഹായിക്കുന്ന ഈ ഔഷധം രോഗപ്രതിരോധത്തിനു മാത്രമല്ല പ്രത്യുത ശ്വാസകോശരോഗങ്ങൾക്കും കൺകണ്ട ഔഷധമാണ് .

Aswhagandha

കേന്ദ്രനാഡീവ്യൂ ഹതകരാറുകൾക്കും,പ്രമേഹം ,കൊളസ്ട്രോൾ ,പിരിമുറുക്കം ,ഓർമശക്തിക്കുറവ് ,മസ്തിഷ്കകോശങ്ങളുടെ തളർച്ച , രക്തത്തിലെ പഞ്ചസാര ,സ്ത്രീപുരുഷന്മാരുടെ ഉത്‌പാദനക്ഷമത എന്നിവക്കും ഉത്തമമാണ് .

ഓരോ ദിവസവും ഊർജ്വസ്വലമാകാൻ പല പോഷകങ്ങളുടെയും ആവശ്യം നമുക്കുണ്ട് .ഇത് സമതുലിതാവസ്ഥയിൽ നിൽക്കുന്നതാണ് രോഗമില്ലാത്ത അവസ്ഥ.ഈ അവസ്ഥക്ക് മാറ്റം സംഭവിക്കുമ്പോൾ രോഗങ്ങൾ ആക്രമിക്കുന്നു . ഇതിനെതിരെ പ്രവർത്തിക്കാൻ പര്യാപ്തമായ ഒന്നാണ് അശ്വഗന്ധം.രസായന ചികിത്സക്ക് ഉപയോഗിക്കുന്ന ഈ ഔഷധം മുതിർന്ന കുട്ടികളുടെ വളർച്ചയിൽ ഒരു നല്ല പങ്കു വഹിക്കുന്നു. തലച്ചോറിലുള്ള വളർച്ചയെ സഹായിക്കുന്ന ഹോർമോണിനെ പോഷിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ,വിറ്റാമിൻ എന്നിവ ഇതിൽ നല്ല തോതിൽ അടങ്ങിയിരിക്കുന്നതിനാൽ ഉയരംകൂട്ടുവാനും ഇത് സഹായിക്കുന്നു .

എല്ലാറ്റിലും ഉപരി നല്ലൊരു ആന്റി ഓക്സിഡന്റു കൂടിയാണ് .തുടർച്ചയായി കുറച്ചു ദിവസം കഴിച്ചാൽ ഈ വ്യത്യാസം തിരിച്ചറിയാൻ ആവും .

ഈ ഔഷധം അർബുദകോശങ്ങൾക്കെതിരായും പ്രവർത്തിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു അശ്വഗന്ധയിലെ' വിത്താഫെരിൻ'' എ' എന്ന ഘടകം പ്രായമായവരിലെ എല്ലുരോഗങ്ങൾക്ക് ശമനൗഷധമാണ് ഈസ്ട്രജൻ വേണ്ടത്ര ഇല്ലാത്ത സ്ത്രീകൾക്ക് ഇതൊരു സിദ്ധഔഷധമാണ് . മുതിർന്ന പൌരന്മാരിൽ കണ്ടുവരുന്ന' ഒസ്റ്റിയൊ പൊറോസിസിനെ തടയുവാൻ ' ഇതിലെ കാത്സിയം ,ഫോസ്ഫറസ് ,മഗ്നിഷ്യം,ധാതുലവണങ്ങൾ എന്നിവസഹായിക്കുന്നു .നട്ടെല്ലിലെ ബൽഹീനതയെ ചെറുക്കാനും കശേരുക്കളെ ശക്തമാക്കാനും ഈ ഔഷധത്തിന് സാധിക്കും .

couple

..ജപ്പാനിലെ' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ട് ഇന്ഡസ്ട്രിയൽ സയൻസ് ആൻഡ്‌ ടെക്നോളജി ' നടത്തിയ പoനത്തിൽ അർബുദകോശങ്ങളുടെവളർച്ച തടയാനും ,കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറക്കാനും ഈ മരുന്നിനു സാധിക്കുമെന്ന് പറയുന്നു.ഇന്നത്തെ തലമുറ പിരിമുറുക്കത്തിന്റെ അടിമകളാണ്. ഇതവരുടെ ശാരീരിക ബലത്തെക്കൂടിബാധിക്കും എല്ലുകളുടെ കുറയും .ഇവിടെയും ശമനഔഷധമാണ് അശ്വഗന്ധം

തക്കാളി വർഗത്തിൽ പെട്ട അശ്വഗന്ധം ഇന്ത്യയിലെ വരണ്ട പ്രദേശങ്ങൾ ,ആഫ്രിക്ക ,മിഡിൽ ഈസ്റ്റ് എന്നീ സ്ഥലങ്ങളിലാണ് വളരുന്നത്‌ .

.ലേഹ്യമായും അരിഷ്ടമായും ആയുർവേദകടകളിൽ ഇത് ലഭിക്കും.ഇതിന്റെ പൊടി തേനിൽ ചാലിച്ചുംരാത്രി പാലിൽ ചേർത്തും കഴിക്കുന്നത് ഉറക്കക്കുറവിനെ അകറ്റും .

ഇന്ന് പല കുട്ടികൾക്കും ജീവിതശൈലി കൊണ്ടോ,ഭക്ഷണ രീതികൊണ്ടോ എന്തോ ആരോഗ്യക്കുറവും ,തൂക്കക്കുറവും സാധാരണമായി കാണുന്നു ..സമീകൃതമായ ഭക്ഷണം പലപ്പോഴും കഴിക്കാതെ വരുമ്പോൾ ക്ഷീണം തോന്നും.ഇത് സ്കൂൾ പഠനത്തെയും ബാധിക്കും ഈ അവസരത്തിൽ അല്പദിവസം ഈ ഔഷധം പരീക്ഷിക്കാവുന്നതെയുള്ളൂ .

'ശരീരമാദ്യം ഖലു ധർമസാധനം 'എന്നും ആരോഗ്യമാണ് സമ്പത്ത് എന്നും ഏവർക്കും അറിയാം .

ആയുർവേദം നമുക്ക് നല്കിയ വലിയൊരു വരദാനമാണ് അശ്വഗന്ധം .

English summary

Ashwagandha For Height And Overall Bone Health

Read how ashwagandha help for height and bone health,
X
Desktop Bottom Promotion