For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയം അപകടമാകുന്നതെപ്പോള്‍?

|

ആര്‍ത്തവസമയത്ത് സത്രീകളുടെ സ്വഭാവം മാറുന്നു എന്ന പരാതി ഇന്നോ ഇന്നലേയോ കേട്ട് തുടങ്ങിയതല്ല. ചിലരില്‍ അമിത ദേഷ്യവും സമ്മര്‍ദ്ദവും ഡിപ്രഷനും എല്ലാം കൊണ്ടും ആഘോഷമായിരിക്കും ആര്‍ത്തവ കാലം. അതുകൊണ്ട് തന്നെ വീട്ടില്‍ ഇത്തരം സമയങ്ങളില്‍ ഇവരോട് ഇടപെടാന്‍ അല്‍പം പേടിയ്ക്കുന്നവരും കുറവല്ല. ദിവസവും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍?

എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകളില്‍ ഇത്തരമൊരു മാനസികമായ മാറ്റം ഉണ്ടാവുന്നതെന്നെ പലര്‍ക്കും അറിയില്ല. ഹോര്‍മോണ്‍ പ്രശ്‌നമാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. പക്ഷേ നമ്മള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം.

ഭക്ഷണം ഒഴിവാക്കരുത്

ഭക്ഷണം ഒഴിവാക്കരുത്

പല സ്ത്രീകളും ചെയ്യുന്ന ഒന്നാണ് ആര്‍ത്തവസമയങ്ങളില്‍ ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ ശരീരം ഏറ്റവും വീക്കായ സമയമായിരിക്കും ആര്‍ത്തവസമയം. അതുകൊണ്ട് തന്നെ ഭക്ഷണ കഴിയ്ക്കാതിരിക്കുന്നത് പലരുടേയും ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

 ശാരീരിക അധ്വാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക

ശാരീരിക അധ്വാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക

ആര്‍ത്തവസമയങ്ങളില്‍ വയറു വേദനയും പുറ വേദനയും മിക്ക സ്ത്രീകളുടേയും കൂടപ്പിറപ്പാണ്. എന്നാല്‍ ഇതൊഴിവാക്കാനായി കഴിയുന്നത്രയും ശാരീരികാധ്വാനം വര്‍ദ്ധിപ്പിക്കുക.

 ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

ഫാസ്റ്റ്ഫുഡ് എന്ന വിഷത്തെ ഭക്ഷണ ശീലത്തില്‍ നിന്നും ഒഴിവാക്കുക. ഇത് പലപ്പോഴും ശരീരത്തെ കൂടുതല്‍ ക്ഷീണത്തിലേക്ക് എത്തിക്കാനേ സഹായിക്കുകയുള്ളൂ.

കൂടുതല്‍ സമയം ജോലി

കൂടുതല്‍ സമയം ജോലി

ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന സമയമാണ് ആര്‍ത്തവ സമയം. അതുകൊണ്ട് തന്നെ ജോലി സമയം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

 ഉറക്കം നേരത്തെ

ഉറക്കം നേരത്തെ

സാധാരണ ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകളില്‍ പൊതുവേ ഉറക്കം കുറവായിരിക്കും. എന്നാല്‍ നേരത്തേ ഉറങ്ങാന്‍ ശ്രമിക്കുക. നല്ല ഉറക്കം ലഭിയ്ക്കുന്നത് പലപ്പോഴും ആര്‍ത്തവ സംബന്ധമായ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കും.

 വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

ആര്‍ത്തവ സമയങ്ങളില്‍ ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് മാനസിക സമ്മര്‍ദ്ദത്തേയും ശാരീരികമായുണ്ടാകുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കും.

 കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. കൂടാതെ ബദാം, പച്ചക്കറികള്‍ എന്നിവയും സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തില്‍ കുളിയ്ക്കാന്‍ ശ്രമിക്കുക. ഇത് പലപ്പോഴും ശാരീരികമായി നല്ല ആശ്വാസം ലഭിയ്ക്കാന്‍ കാരണമാകും.

 വ്യക്തിശുചിത്വം പാലിയ്ക്കുക

വ്യക്തിശുചിത്വം പാലിയ്ക്കുക

വ്യക്തി ശുചിത്വം തന്നെയാണ് ഈ സമയത്ത് ഏറ്റവും അത്യാവശ്യം. ഇടയ്ക്കിടയിക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ കഴുകുന്നത് നല്ലതാണ്.

English summary

All Women Should Know Don’t Do This When You Have Period

To ease menstrual pain and prevent certain disorders throughout this critical period, here is what to avoid.
Story first published: Friday, July 1, 2016, 15:47 [IST]
X
Desktop Bottom Promotion