For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 സമരമുറ, നിങ്ങളുടെ കരള്‍ പണിമുടക്കിലേയ്‌ക്ക്‌...

|

ശരീരത്തിലെ പല ധര്‍മങ്ങളും നിറവേറുന്ന ഒന്നാണ്‌ ലിവര്‍ അഥവാ കരള്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രധാന പ്രവൃത്തി ചെയ്യുന്ന ഒന്ന്‌.

എന്നാല്‍ പല ഘടകങ്ങളും ലിവറിന്റെ ആരോഗ്യത്തെ ബാധിയ്‌ക്കാറുണ്ട്‌. സാധാരണ ലിവര്‍ പ്രശ്‌നങ്ങള്‍ മദ്യപാനഫലമെന്നു പറയുമെങ്കിലും ഇതല്ലാതെയും പല കാരണങ്ങള്‍ കൊണ്ട്‌ ഇതുണ്ടാകാം.

ലിവര്‍ തകരാറിലെങ്കില്‍ നമ്മുടെ ശരീരം തന്നെ തുടക്കത്തിലേ പല ലക്ഷണങ്ങളും കാണിയ്‌ക്കും. ഇവ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വേണ്ട പ്രതിവിധികള്‍ സ്വീകരിയ്‌ക്കുകയും ചെയ്യാം.

ഛര്‍ദി

ഛര്‍ദി

ഛര്‍ദിയും മനംപിരട്ടലുമെല്ലാം പല രോഗങ്ങളുടേയും ലക്ഷണമെങ്കിലും കരള്‍ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ ഇവയുണ്ടാകും. ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ലിവറിന്‌ കഴിയാത്തതാണ്‌ കാരണം.

പൊതുവായുള്ള തളര്‍ച്ച, ക്ഷീണം

പൊതുവായുള്ള തളര്‍ച്ച, ക്ഷീണം

പൊതുവായുള്ള തളര്‍ച്ച, ക്ഷീണം എന്നിവയും പല കാരണങ്ങള്‍ കൊണ്ടുമാകാമെങ്കിലും ലിവര്‍ തകരാറിലെങ്കിലും ഉണ്ടാകാം.

വിശപ്പുകുറവ്‌

വിശപ്പുകുറവ്‌

വിശപ്പുകുറവ്‌ മറ്റൊരു ലക്ഷണം. ബൈല്‍ ഉല്‍പാദനം കുറയുന്നത്‌ ദഹനത്തെ ബാധിയ്‌ക്കുന്നതാണ്‌ കാരണം.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍, ഇതു മൂലം ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം എന്നിവ കരള്‍ തകരാറിലെങ്കില്‍ പതിവാണ്‌. ഇത്‌ ഗോള്‍സ്‌റ്റോണ്‍, മലബന്ധം, വയറ്റില്‍ കനം തുടങ്ങിയ പലതരം പ്രശ്‌നങ്ങളുണ്ടാക്കും.

മൂത്രനിറം

മൂത്രനിറം

രക്തത്തില്‍ ബിലിറൂബിന്‍ വര്‍ദ്ധിയ്‌ക്കുമ്പോള്‍ മൂത്രനിറം കടുത്തതാകും. ബിലിറൂബിന്‍ ലിവറിലൂടെയല്ലാതെ കിഡ്‌നിയിലൂടെ പോകുന്നതാണ്‌ കാരണം.

 മലം

മലം

മലനിറവും വ്യത്യാസപ്പെടും. സാധാരണ നിറത്തിനു പകരം കളിമണ്‍ നിറം, ചാര, ഇളംമഞ്ഞ നിറത്തിലെ മലം പതിവെങ്കില്‍ ലിവര്‍ പരിശോധന നടത്തുക.

 മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

ലിവര്‍ പ്രശ്‌നത്തിലാകുമ്പോള്‍ മ്‌ഞ്ഞപ്പിത്തം വരുന്നതു സാധാരണം. കണ്ണിലും ചര്‍മത്തിലുമെല്ലാം മഞ്ഞനിറം കാണുന്നതാണ്‌ ലക്ഷണം, മൂത്രനിറവും മഞ്ഞയാകും.

വയറ്റില്‍ കനവും തുടര്‍ന്ന്‌ അടിവയര്‍ വേദനയും

വയറ്റില്‍ കനവും തുടര്‍ന്ന്‌ അടിവയര്‍ വേദനയും

വയറ്റില്‍ കനവും തുടര്‍ന്ന്‌ അടിവയര്‍ വേദനയും കരള്‍ പ്രശ്‌നത്തിലാണെന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. വയറ്റില്‍ ഫ്‌ളൂയിഡ്‌ അടിഞ്ഞു കൂടും. ഇത്‌ രക്തധമനികളിലെ ബിപി കൂട്ടും.

നീരുണ്ടാകുന്നത്‌

നീരുണ്ടാകുന്നത്‌

ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കാരണം കാലുകളിലും ശരീരത്തിലുമെല്ലാം നീരുണ്ടാകുന്നത്‌ ലിവര്‍ തകരാറു സൂചിപ്പിയ്‌ക്കുന്ന ഒന്നാണ്‌.1 ടീസ്‌പൂണ്‍ തേന്‍ വയര്‍ കുറയ്‌ക്കും വിദ്യകള്‍

ചൊറിച്ചിലും വരള്‍ച്ചയും

ചൊറിച്ചിലും വരള്‍ച്ചയും

ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത്‌ ചര്‍മത്തേയും ബാധിയ്‌ക്കും. ചര്‍മത്തില്‍ ചൊറിച്ചിലും വരള്‍ച്ചയും അനുഭവപ്പെടും. മുറിവുകള്‍ പെട്ടെന്നുണ്ടാകും.

വയറുവേദന

വയറുവേദന

വയറുവേദനയ്‌ക്ക്‌ കാരണങ്ങള്‍ പലതുണ്ടെങ്കിലും ലിവര്‍ രോഗത്തിന്റെ ഒരു ലക്ഷണമാണിത്‌. മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും!!

മലബന്ധവും വയറിളക്കവും

മലബന്ധവും വയറിളക്കവും

മലബന്ധവും അതുപോലെ വയറിളക്കവും വയറ്റില്‍ ബ്ലീഡിംഗ്‌ കാരണം മലത്തില്‍ രക്തവുമെല്ലാം കരള്‍ തകരാറിലെന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കൂ

English summary

12 Symptoms Of Liver Damage

12 Symptoms Of Liver Damage, Read more to know about,
X
Desktop Bottom Promotion