For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡ് കഴിച്ചാല്‍ തടിയ്ക്കുമോ?

|

ഇന്നത്തെ ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി മാറിയിരിയ്ക്കുന്നു ബ്രെഡ്. പാകം ചെയ്യേണ്ടതില്ലെന്നതു തന്നെയാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കിയിരിയ്ക്കുന്നതും.

ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ചു വൈറ്റ് ബ്രെഡ്.

ബ്രെഡ് കഴിച്ചാല്‍ തടിയ്ക്കുമോയെന്നതാണ് പലരേയും അലട്ടുന്ന ഒരു സംശയം. സ്ഥിരം കഴിച്ചാല്‍, പ്രത്യേകിച്ച് വൈറ്റ് ബ്രെഡ് കഴിച്ചാല്‍ തടിയ്ക്കുമന്ന കാര്യത്തില്‍ സംശയം വേണ്ട.

bread 1

പോഷകളും നാരുകളും ഒഴിവാക്കി മൈദ കൊണ്ടാണ് വൈറ്റ് ബ്രെഡ് തയ്യാറാക്കുന്നത്. ഇത് പെട്ടെന്നു ദഹിയ്ക്കും. ഇതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നുയര്‍ത്തുകയും ചെയ്യും. ഇത് ഇന്‍സുലിന്‍ ഉല്‍പാദവും ഉയര്‍ത്തും. കോശങ്ങള്‍ക്ക് കൂടുതല്‍ മധുരം സംഭരിച്ചു വയ്ക്കാനുള്ള സിഗ്നല്‍ ശരീരത്തിനും ലഭിയ്ക്കും. ഈ പ്രക്രിയ ടൈപ്പ് 2 ഡയബെറ്റിസിലേയ്ക്കു വഴി വയ്ക്കും. തടിയും വര്‍ദ്ധിപ്പിയ്ക്കും.

ഹോള്‍വീറ്റ് ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് കഴിയ്ക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ ഷുഗര്‍ ഉയര്‍ത്തുന്നില്ല. മാത്രമല്ല, ഇതില്‍ മധുരവും കുറവാണ്. നാരുകളുള്ളതുകൊണ്ടുതന്നെ ദഹനവും വേഗത്തില്‍ നടക്കും.

bread 2

ശരീരത്തിന് ദിവസവും 22-34 ഗ്രാം വരെ ഫൈബര്‍ ആവശ്യമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും ഇത് പ്രധാനം. ഹോള്‍വീറ്റ് ബ്രെഡിന്റെ ഒരു കഷ്ണത്തില്‍ 1.9 ഗ്രാം ഫൈബറുണ്ട്.

bread

ബ്രെഡ് സ്ഥിരം കഴിയ്ക്കാതിരിയ്ക്കുക. അല്ലെങ്കില്‍ ആരോഗ്യകരമായതു തെരഞ്ഞെടുക്കുക എന്നതു പ്രധാനം. ബ്രെഡ് അപകടകാരിയാണ്..

Read more about: weight തടി
English summary

Will Bread Make Fat

Often people are suspicious about the connection between bread and weightgain. Read more to know some facts about it,
Story first published: Saturday, September 12, 2015, 9:37 [IST]
X
Desktop Bottom Promotion