For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ഈന്തപ്പഴം കഴിയ്ക്കണം, എന്താണെന്നോ?

|

ലോകം റംസാന്‍ വ്രതാനുഷ്ഠാനങ്ങളിലേയ്ക്കു കടക്കുകയാണ്. വിശുദ്ധ മാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ കഠിന വ്രതത്തിന്റെ നാളുകളാണിവ.

വ്രതാനുഷ്ഠാനകാലത്ത് വ്രതമെടുക്കുന്നത് ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതിലൊന്നാണ് ഈന്തപ്പഴം.

ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഊര്‍ജം

ഊര്‍ജം

ഇവ ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്. ഇവയിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഭക്ഷണവും വെള്ളവു ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും.

അണുബാധകള്‍

അണുബാധകള്‍

ഇവ നല്ലൊരു ആന്റിബയോട്ടിക്കിന്റെ ഗുണമാണ് നല്‍കുന്നത്. ആന്റിബയോട്ടിക്കായ പെന്‍സിലിന്റെ പകുതി ഗുണം ഇവയ്ക്കുണ്ട്. ഇവ അണുബാധകള്‍ തടയുന്നതിന് നല്ലതാണ്.

മലബന്ധം

മലബന്ധം

ഇതിലെ നാരുകള്‍ മലബന്ധമകറ്റുന്നതിന് ഏറെ സഹായകമാണ്.

എല്ലുകളുടെ ബലത്തിന്

എല്ലുകളുടെ ബലത്തിന്

കോപ്പര്‍, സെലീനീയം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രായക്കുറവു തോന്നിയ്ക്കാനും ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഇതിലെ അയേണ്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കും.

 സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്

സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്

ഈന്തപ്പഴത്തില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഏറെ ഗുണം നല്‍കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ളവ തടയും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ കഴിയ്‌ക്കേണ്ട ഒന്ന്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദം പോലുളള പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്ക് ഏറെ നല്ലതാണിത്.

English summary

Why Dates Should Be Eaten During Ramadan

Eating dates during Ramadan has many health benefits. There is a great health significance of eating dates in Ramadan as it prevents constipation and anaemia,
Story first published: Tuesday, June 16, 2015, 12:10 [IST]
X
Desktop Bottom Promotion