For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്റെ കരളല്ലേ.....

By Super
|

ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. അതിനാല്‍ തന്നെ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതുമുണ്ട്.

കരള്‍ സംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിചയപ്പെടുക.

മദ്യം ഒഴിവാക്കുക

മദ്യം ഒഴിവാക്കുക

പല കരള്‍ രോഗങ്ങളുടെയും പ്രധാന ഉത്പ്രേരകമാണ് മദ്യം. ഇക്കാരണത്താല്‍ മദ്യവിമുക്തമായ ജീവിതം കരളിന്‍റെ സൗഖ്യത്തിനുള്ള ഒരു പ്രധാന ചുവട് വെയ്പാണ്.

അമിതവണ്ണം കുറയ്ക്കുക -

അമിതവണ്ണം കുറയ്ക്കുക -

കരളിന്‍റെ തകരാറിനുള്ള പ്രാഥമിക കാരണങ്ങളിലൊന്നാണ് അമിതവണ്ണം. അത്തരത്തില്‍ നോക്കുമ്പോള്‍ കരള്‍ സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടത് അമിതവണ്ണം ഒഴിവാക്കുകയാണ്. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ തരത്തില്‍ ശരീരഭാരം നേടാനും കരളില്‍ കൊഴുപ്പടിയുന്ന പ്രശ്നം ഒഴിവാക്കാനും സഹായിക്കും. അത് മാത്രമല്ല കരളിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും.

വിഷാംശമകറ്റാന്‍ ജലം

വിഷാംശമകറ്റാന്‍ ജലം

കരളിന്‍റെ പ്രവര്‍ത്തനം ഭക്ഷണത്തിലൂടെയും, വായുവിലൂടെയും, വെള്ളത്തിലൂടെയും ഉള്ളിലെത്തുന്ന ഉപദ്രവകരമായ രാസപദാര്‍ത്ഥങ്ങളെ നീക്കം ചെയ്യുക എന്നതാണ്. ശരീരത്തെ വിഷമുക്തമാക്കുന്നതില്‍ വെള്ളത്തിന് പ്രധാന പങ്കുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് ദിവസം 8-10 ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നാണ് ശുപാര്‍ശ ചെയ്യുന്നത്.

. അഞ്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും തത്വം

. അഞ്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും തത്വം

നിങ്ങള്‍ മതിയായ അളവില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് എന്നെങ്കിലും ഡോക്ടറോട് ചോദിച്ചിട്ടുണ്ടോ? ഡോ. രുപാലിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുറഞ്ഞത് അഞ്ച് പഴങ്ങളും പച്ചക്കറികളുമുള്ള ഒരു ആഹാരക്രമം(ഒരുമിച്ച്) എല്ലാ ദിവസവും പാലിക്കണം. ഇത് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഭക്ഷണക്രമം ആയിരിക്കും.

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ്

കൊഴുപ്പ് നിറഞ്ഞ കരളും കുടലിലെ തകരാറും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അന്നനാളത്തിന്‍റെ സന്തുലനം സാധാരണ നിലയിലാക്കാനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനും മികച്ച രക്തചംക്രമണം ഉറപ്പാക്കാനും പ്രോബയോട്ടിക്സ് സഹായിക്കും.

വിറ്റാമിന്‍ സിയും ബിയും

വിറ്റാമിന്‍ സിയും ബിയും

വിറ്റാമിന്‍ സിക്ക് രോഗമുക്തി നല്കാനും രോഗപ്രതിരോധശേഷി നല്കാനും കഴിവുണ്ട്. വിറ്റാമിന്‍ ബി കോംപ്ലക്സ് കരളിന്‍റെ പ്രവര്‍ത്തനത്തിന് സഹായകരമാണ്.

പ്രോട്ടീന്‍ -

പ്രോട്ടീന്‍ -

കരളിലെ ആരോഗ്യകരമായ കോശങ്ങളുടെ പുനരുജ്ജീവനത്തിനാണ് പ്രോട്ടീന്‍ പ്രധാനമായും സഹായിക്കുന്നത്.

ഫൈബറും മിനറലും

ഫൈബറും മിനറലും

പ്രാതല്‍ കൊഴുപ്പ് കുറഞ്ഞതും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതുമാകണം. മള്‍ട്ടി ഗ്രെയിന്‍ സെറിയല്‍ അല്ലെങ്കില്‍ തവിട് തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കാം.

ഡാന്‍ഡെലിയണ്‍ ടീ

ഡാന്‍ഡെലിയണ്‍ ടീ

കരള്‍രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട പരിഹാരമാണ് ഇത്. കരളില്‍ നിന്ന് പിത്തനീര് പുറന്തള്ളുന്നതിന് ഒരു ഉത്പ്രേരകമായി ഡാന്‍ഡെലിയണ്‍ ടീ പ്രവര്‍ത്തി

Read more about: liver കരള്‍
English summary

Ways To Save Your Liver

Here are some of the ways to save your liver. Read more to know about,
Story first published: Friday, October 16, 2015, 14:51 [IST]
X
Desktop Bottom Promotion