Just In
Don't Miss
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്സമാം
- News
കേന്ദ്രം ബംഗാളിൽ: ഞങ്ങളും അവിടേക്ക് പോകുമെന്ന് കർഷക സംഘടനകൾ, ബിജെപിക്കെതിരെ കർഷകർക്കിടയിൽ പ്രചാരണം
- Movies
വനിതാ ദിനത്തില് മകനെ ലോകത്തിന് പരിചയപ്പെടുത്തി കരീന; അനുഷ്കയുടേയും മകളുടേയും ചിത്രം പങ്കുവച്ച് വിരാട്
- Automobiles
ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്
- Finance
വിപണി: സെന്സെക്സ് 50,441 പോയിന്റില്, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തലച്ചോര് പ്രവര്ത്തന ക്ഷമമാക്കൂ
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോര്. ശരീരപ്രവര്ത്തനങ്ങള് ശരിയാംവണ്ണം നടക്കുന്നതിനു മാത്രമല്ല, ബുദ്ധിപരമായ കാര്യങ്ങള്ക്കും തലച്ചോറിന്റെ പ്രവര്ത്തനം പ്രധാനമാണ്.
തലച്ചോര് പ്രവര്ത്തനം നല്ല രീതിയില് നടക്കാന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ, തടി കുറയ്ക്കും ഡിപ്

വ്യായാമം
തലച്ചോറിന്റെ പ്രവര്ത്തനത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്നത് രക്തപ്രവാഹത്തെ ശക്തിപ്പെടുത്തും. നാഡീകോശങ്ങള് കൂടുതലുണ്ടാകാനും ഇവയ്ക്ക് തകരാറു പറ്റുന്നതും തടയാനും വ്യായാമം സഹായിക്കും.

മിതമായ അളവില് മദ്യം
മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല. എന്നാല് മിതമായ അളവില് മദ്യം തലച്ചോര് പ്രവര്ത്തനത്തിന് സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല് ഇത് അമിതമാകുന്നത് വിപരീത ഫലമുണ്ടാക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിയ്ക്കേണ്ടത്, അതായത് പ്രമേഹം വരാതിരിയ്ക്കേണ്ടത് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇന്സുലിന് അളവിലുണ്ടാകുന്ന വ്യതിയാനങ്ങള് തലച്ചോറിന്റെ പ്രവര്ത്തനത്തെ ദോഷകരമായി ബാധിയ്ക്കും. ഇന്സുലിന് കൂടുന്നതു മാത്രമല്ല, കുറയുന്നതും അപകടമാണ്. കുറഞ്ഞാല് ഓര്മശക്തി കുറയും.

ടിവി
ദിവസം രണ്ടു മണിക്കൂറില് കൂടുതല് ടിവി കാണുന്നത് അറ്റെന്ഷന് ഡെഫിഷ്യന്സി സിന്ഡ്രോം എന്ന അവസ്ഥയ്ക്കു കാരണമാകുന്നതായി പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. കൂടുതല് നേരം ടിവി കാണുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നര്ത്ഥം.

പ്രകൃതിദത്തമായ ഭക്ഷണങ്ങള്
ആരോഗ്യകരമായ, പ്രകൃതിദത്തമായ ഭക്ഷണങ്ങള് കഴിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് പരമപ്രധാനമാണ്. പ്രോസസ് ഭക്ഷണങ്ങള് തലച്ചോറിന് നല്ലതുമല്ല.

ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങള്
ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങള് കഴിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മത്സ്യം, വാള്നട് എന്നിവ ഉദാഹരണം.

പുകവലി
പുകവലി തലച്ചോറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഒരാളുടെ ഓര്മശക്തിയെ ബാധിയ്ക്കും. ഈ ശീലം ഉപേക്ഷിയ്ക്കുക.