Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
തടി കുറയ്ക്കും ഡിപ്
ഭക്ഷണരീതികള്‍ മാറി മറിഞ്ഞു കൊണ്ടിരിയ്ക്കുന്ന ഒരു ലോകത്തിലാണ് നാം ഇന്നു ജീവിയ്ക്കുന്നത്. പലപ്പോഴും പാശ്ചാത്യ ഭക്ഷണരീതികളിലേയ്ക്കു തിരിയുന്ന ഭക്ഷണരീതികളാണ് യുവതലമുറ പലപ്പോഴും പിന്തുടരുന്നതും.
വറുത്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ലെങ്കിലും ഇപ്പോള്‍ പലരുടേയും ശീലം ഇത്തരം ഭക്ഷണങ്ങള്‍ തന്നെയാണ്. വറുത്ത ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ മുക്കിക്കഴിയ്ക്കുവാനുള്ള ഡിപ് പലപ്പോഴും റസ്റ്റോറന്റുകളിലും പാര്‍ട്ടികളിലും ലഭിയ്ക്കാറുമുണ്ട്. ഇവ സ്വാദിഷ്ടമാണെങ്കിലും പലപ്പോഴും ആരോഗ്യത്തിന് കാര്യമായ ദോഷങ്ങള്‍ വരുത്തി വയ്ക്കും. മാത്രമല്ല, പലപ്പോഴും തടി കൂട്ടാനുള്ള ഒരു പ്രധാന കാരണമായി മാറുകയും ചെയ്യും.
ഇത്തരം ഡിപ് ആരോഗ്യകരമായവയുമുണ്ട്. ആരോഗ്യത്തിനു ദോഷം ചെയ്യുകയില്ലെന്നു മാത്രമല്ല, ഇവ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ആരോഗ്യത്തിന് ദോഷം ചെയ്യാത്ത ഇത്തരം ചില ഡിപ്സ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മത്തങ്ങ, കറുവാപ്പട്ട
മത്തങ്ങ, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് ഡിപ് ത്യ്യാറാക്കാം. മത്തങ്ങളുടെ പള്‍പ്പും കറുവാപ്പട്ടയും ചേര്‍ത്ത് അരയക്കുക. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഡിപ്പാണിത്.

കുക്കുമ്പര്‍, ഫ്രഷ് ക്രീം, തൈര്
കുക്കുമ്പര്‍, ഫ്രഷ് ക്രീം, തൈര് എന്നിവ ചേര്‍ത്തും ഡിപ് ഉണ്ടാക്കാം. ഇവ ചേര്‍ത്തരച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഡിപ് ആയി.

തേന്‍, കടുക്
തേന്‍, കടുക് എന്നിവ കലര്‍ത്തി നല്ലൊരു ഡിപ് ഉണ്ടാക്കാം. ഇവ ചേര്‍ത്തരയ്ക്കുക.

പഴവും തേനും
നല്ലപോലെ പഴുത്ത പഴവും തേനും ചേര്‍ത്ത് നല്ലൊരു ഡിപ് ഉണ്ടാക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണ്.

വഴുതനങ്ങ
വഴുതനങ്ങ ചൂടില്‍ പൊള്ളിച്ചെടുത്തതും ക്രീമും ചേര്‍ത്ത് നല്ലൊന്നാന്തരം ഡിപ് ഉണ്ടാക്കാം. ഇത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തക്കാളി, ക്രീം
തക്കാളി, ക്രീം എന്നിവ ചേര്‍ത്തരച്ച ഡിപ് സ്നാക്സിനൊപ്പം ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ചിക്കന്‍ പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഉപയോഗിയ്ക്കാവുന്ന ഒന്ന്.

വെളുത്തുള്ളി
വെളുത്തുള്ളി നല്ലപോലെ ചൂടാക്കുക. വെളുത്തുള്ളി, ക്രീം എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഒരു ഡിപ് ആണെന്നു മാത്രമല്ല, അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ചീര, ക്രീം
വിളര്‍ച്ചയുള്ളവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒരു ഡിപ് ആണ് ചീര, ക്രീം എന്നിവ ചേര്‍ത്തരച്ചത്. വൈറ്റമിന്‍ കെ, അയേണ്‍ എന്നിവ തഇതില് ധാരാളം ചേര്‍ന്നിട്ടുണ്ട്.

ലെമണ്‍ ഗ്രാസ്, പുതിന
ലെമണ്‍ ഗ്രാസ്, പുതിന എന്നിവയുപയോഗിച്ചും ഡിപ് ഉണ്ടാക്കാം. ഇത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്.



Click it and Unblock the Notifications