നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഒഴിവാക്കണോ?

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഭീഷണിയാകന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊളസ്‌ട്രോള്‍. രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഈ രോഗം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇതുവഴി ഹാര്‍ട്ട് അറ്റാക്കിനു സാധ്യത വരുത്തുകയും ചെയ്യും.

കൊളസ്‌ട്രോള്‍ തോത് 200നു താഴെയായി നില നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. 200-239 ബോര്‍ഡര്‍ ലൈനെന്നു പറയാം. 240ല്‍ കൂടുതല്‍ ഹൈ കൊളസ്‌ട്രോള്‍ എന്ന ഗണത്തില്‍ പെടുത്താം.

പ്രധാനമായും രണ്ടിനം കൊളസ്‌ട്രോളാണുള്ളത്. എച്ച്ഡിഎല്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ളവ. ഇതില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നല്ല കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ അളവു 40ല്‍ കൂടുതലാകണം.

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ദോഷകരമായ കൊളസ്‌ട്രോളാണ്. ഇതിന്റെ അളവ് 100 ആണ് ഏറ്റവും നല്ലത്. 100-129 വരെ കുഴപ്പമില്ലെന്നു പറയാം. 130-159 വരെ ബോര്‍ഡറാണ്. 16-189 വരെ കൂടുതല്‍. 190നേ്ക്കാള്‍ വളരെ കൂടുതലെന്നു പറയാം.

പാരമ്പര്യവും ഭക്ഷണ, ജീവിത ശൈലികളും കൊളസ്‌ട്രോള്‍ വരുന്നതില്‍ ഒരു പ്രധാന പങ്കു വഹിയ്ക്കുന്നു. ഇതില്‍ത്തന്നെ ഭക്ഷണത്തിന്റെ പങ്കു വലുതാണ്. കൊളസ്‌ട്രോള്‍ കൂട്ടാനും കുറയ്ക്കാനും ഇട വരുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്.

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇട വരുത്തുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ നിങ്ങള്‍ ഒഴിവാക്കുകയോ കഴിവതും കുറയ്ക്കുകയോ ചെയ്യൂ. കൊളസ്‌ട്രോളിനെ ഒഴിവാക്കാം.

നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഒഴിവാക്കണോ

നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഒഴിവാക്കണോ

ഇറച്ചി, പ്രത്യേകിച്ച് കൊഴുപ്പുള്ള ഇറച്ചി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും. മാട്ടിറച്ചി, കരള്‍ പോലുള്ള ഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം കൊളസ്‌ട്രോള്‍ കൂട്ടുന്ന ഭക്ഷണങ്ങളാണ്.

തൊലിയുള്ള ചിക്കന്‍, ടര്‍ക്കി

തൊലിയുള്ള ചിക്കന്‍, ടര്‍ക്കി

മാട്ടിറച്ചിയെ അപേക്ഷിച്ചു കൊഴുപ്പു കുറവാണെന്നു പറയാമെങ്കിലും തൊലിയുള്ള ചിക്കന്‍, ടര്‍ക്കി ഇറച്ചികള്‍ കൊളസ്‌ട്രോള്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ചി്ക്കനില്‍ തന്നെ തൊലി കളയാത്ത ചിക്കന്‍ ലെഗ് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ വറുത്തുപയോഗിയ്ക്കുന്ന ചിക്കനും. ഇവ തൊലി കളഞ്ഞ് വറുക്കാതെ ഉപയോഗിയ്ക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം.

പാലും പാലുല്‍പന്നങ്ങളും

പാലും പാലുല്‍പന്നങ്ങളും

പാലും പാലുല്‍പന്നങ്ങളും പോഷകാഹാരങ്ങളെന്നു പറയുമ്പോഴും കൊളസ്‌ട്രോള്‍ സാധ്യത തള്ളിക്കളയാനാവില്ല. ചീസ്, ബട്ടര്‍, കൊഴുപ്പു നീക്കാത്ത പാല്‍ എന്നിവയെല്ലാം കൊളസ്‌ട്രോള്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

കൊഞ്ച്, ചെമ്മീന്‍

കൊഞ്ച്, ചെമ്മീന്‍

മീന്‍ പൊതുവെ കൊളസ്‌ട്രോള്‍ കുറഞ്ഞ ഭക്ഷണയിനമാണെന്നാണു പറയുക. ഇവ വറുത്തു കഴിയ്ക്കാതിരുന്നാല്‍ ആരോഗ്യകരമാണ്. എന്നാല്‍ കൊഞ്ച്, ചെമ്മീന്‍ പോലുള്ള ചില മീനുകള്‍ കൊളസ്‌ട്രോള്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

പാമോയില്‍, വെളിച്ചെണ്ണ

പാമോയില്‍, വെളിച്ചെണ്ണ

പാമോയില്‍, വെളിച്ചെണ്ണ തുടങ്ങിയവ കൊളസ്‌ട്രോള്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു. പാചകം ചെയ്യാന്‍ ഒലീവ് ഓയില്‍ ആണ് ഏറ്റവും ഉത്തമമെന്നു പറയാം. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

വെളുത്ത അരി

വെളുത്ത അരി

വെളുത്ത അരി പോളിഷ്ഡ് റൈസ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അരിയുടെ എല്ലാ ഗുണങ്ങളും നീക്കിക്കളഞ്ഞ ശേഷം ലഭിയ്ക്കുന്ന ഒന്ന്. ഇതും കൊളസ്‌ട്രോള്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പിസ, ബര്‍ഗര്‍, ഉരുളക്കിഴങ്ങു ചിപ്‌സ്, പാസ്ത, കാന്‍ഡി, കുക്കീസ് തുടങ്ങിയവയെല്ലാം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

മദ്യോപയോഗം കുറയ്ക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

പാചകരീതി പ്രധാനം. വറുക്കുന്ന ഭക്ഷണരീതി കഴിവതും ഒഴിവാക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

ബദാം പോലുള്ള നട്‌സ് കഴിയ്ക്കാം. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിയ്ക്കാം.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

ഉപ്പു കുറയ്ക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

സ്‌നാക്‌സ് കൊഴുപ്പില്ലാത്തവ ഉപയോഗിയ്ക്കുക.

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍

വ്യായാമം നിത്യശീലമാക്കൂ.കൊളസ്‌ട്രോള്‍, അടിസ്ഥാനകാര്യങ്ങള്‍ ഇതാ

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Try These Tips To Control Your Cholesterol

Controlling cholesterol is very important for your heart health. Here are some tips to control your cholesterol,
Subscribe Newsletter