For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാത ഭക്ഷണത്തിനു മുന്‍പ് നിര്‍ബന്ധമായവ

|

രാവിലെ എഴുന്നേല്‍ക്കുന്നു പ്രഭാത കൃത്യങ്ങള്‍ ചെയ്യുന്നു ഭക്ഷണം കഴിയ്ക്കുന്നു ഓഫീസില്‍ പോകുന്നു തിരിച്ചു വരുന്നു എല്ലാം കഴിഞ്ഞ് അത്താഴം കഴിയ്ക്കുന്നു കിടന്നുറങ്ങുന്നു. അടുത്ത ദിവസവും ഇതേ ദിനചര്യ തന്നെ പിന്തുടരുന്നു. എന്നാല്‍ ഇത് നമ്മുടെ ശരീരരത്തിനേല്‍പ്പിക്കുന്ന ആഘാതം എത്രയെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ നമ്മള്‍ ചെയ്യേണ്ട ചില അത്യാവശ്യ കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും രാവിലെ. പ്രാതല്‍ കഴിയ്ക്കുന്നതിനു മുന്‍പ് നമ്മള്‍ എന്തായാലും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കണം. ജീവിതത്തില്‍ നമ്മള്‍ ഏറ്റവും വില കൊടുക്കേണ്ടത് സമയത്തിനും ആരോഗ്യത്തിനുമാണ്. രണ്ടും നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു കിട്ടില്ല എന്നുള്ളതു കൊണ്ടു തന്നെ.

രാവിലെ തന്നെ ആരോഗ്യം നന്നാക്കാന്‍ എന്ത് കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്യണം എന്നു നോക്കാം. അല്ലെങ്കില്‍ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളും നമ്മള്‍ തന്നെ അനുഭവിക്കണം.

നേരത്തേ എഴുന്നേല്‍ക്കുക

നേരത്തേ എഴുന്നേല്‍ക്കുക

നേരത്തേ എഴുന്നേല്‍ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും സൂര്യനുദിയ്ക്കുന്നതിനു മുന്‍പ് തന്നെ എഴുന്നേല്‍ക്കുക എന്നത് ശീലമാക്കുക.

 വ്യായാമത്തിന്റെ പ്രാധാന്യം

വ്യായാമത്തിന്റെ പ്രാധാന്യം

ജീവിതത്തില്‍ വ്യായാമം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ട ആവശ്യമില്ല. ശാരീരികാരോഗ്യത്തിനു വേണ്ടി മാത്രമല്ല മാനസികാരോഗ്യവും വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നു.

വെറും വയറ്റില്‍ കാപ്പി

വെറും വയറ്റില്‍ കാപ്പി

വ്യായാമം ചെയ്തതിനു ശേഷം വെറും വയറ്റില്‍ കാപ്പി കുടിയ്ക്കുന്നതും ആരോഗ്യവും മാനസികവുമായ ഉന്‍മേഷം നല്‍കും. കാപ്പിയാണെങ്കിലും ചായയാണെങ്കിലും ആരോഗ്യ കാര്യത്തില്‍ വീഴ്ചയുണ്ടാവില്ല എന്നതാണ് സത്യം.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ ചെയ്യുന്നതും ഇത്തരത്തില്‍ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നു. മാനസികമായ ആരോഗ്യവും ശാരീരികമായ ആരോഗ്യവും നമ്മളെ ജീവിത വിജയത്തിലെത്തിക്കുന്നു.

പത്രം വായിക്കുന്നത്

പത്രം വായിക്കുന്നത്

എന്തുകൊണ്ടും പത്രം വായിക്കുന്നത് ആരോഗ്യപരമായി വളരെ നല്ലതാണ്. രാവിലെ തന്നെ മനസ്സിനെ സ്വസ്ഥമാക്കാനും അല്‍പസമയം ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതിലൂടെ കഴിയുന്നു.

അല്‍പസമയം കുടുംബത്തോടൊപ്പം

അല്‍പസമയം കുടുംബത്തോടൊപ്പം

രാവിലെ എഴുന്നേറ്റാല്‍ അല്‍പസമയം കുടുംബത്തോടൊപ്പം ചിലവഴിയ്ക്കുന്നതും ആരോഗ്യം നല്‍കുന്നു. ഇത് മാനസിക സന്തോഷം നല്‍കുകയും ഇതിലൂടെ ഊര്‍ജ്ജസ്വലതയോടു കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്നു.

English summary

Top Healthy Things People Do Before Breakfast

Following in the footsteps of the most successful people means realizing that time is a precious commodity. Take advantage of every moment of your day.
Story first published: Wednesday, December 2, 2015, 10:16 [IST]
X
Desktop Bottom Promotion