For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ടവ

|

പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നത് ആരോഗ്യത്തിന് എറ്റവും നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ഏതൊക്കെയാണെന്ന കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും സംശയമുണ്ടാകും.

സ്ത്രീകളേയും പുരുഷന്‍മാരേയും അപേക്ഷിച്ച് ഇരുകൂട്ടര്‍ക്കും വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങളാണ് വേണ്ടത്. എന്നാല്‍ സാഹചര്യങ്ങളും തിരക്കുകളും നമ്മെ പലപ്പോഴും ഭക്ഷണകാര്യത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതാക്കുന്നു.

എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിയ്‌ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പുരുഷന്‍മാര്‍ക്കായി 6 ചായകള്‍

ഇറച്ചി നിര്‍ബന്ധം

ഇറച്ചി നിര്‍ബന്ധം

ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇറച്ചിയില്‍. ഇത് വ്യായാമം ചെയ്യുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്ന എനര്‍ജിയുടെ ഇരട്ടിയാണ് നല്‍കുന്നത്. അയേണ്‍, സിങ്ക് തുടങ്ങിയവയുടെ കലവറയാണ് ഇത്തരത്തില്‍ ഇറച്ചി എന്നതാണ് സത്യം.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങളിലെല്ലാം തന്നെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പുരുഷന്‍മാര്‍ മത്സ്യമോ മറ്റു കടല്‍ വിവങ്ങളോ കഴിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

മുട്ട

മുട്ട

മുട്ട കഴിക്കുന്നതിനെ പലപ്പോഴും പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. കൊഴുപ്പ് കൂടുതലാണെന്നതും മുട്ട കഴിക്കുന്നതിന് ദോഷകരമായി ബാധിച്ചിരുന്നു. എന്നാല്‍ മസില്‍ ബലപ്പെടുത്തുന്നതിന് മുട്ട കഴിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളത്.

 തൈര്

തൈര്

തൈര് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന് സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. എന്നാല്‍ പലപ്പോഴും സ്ത്രീകളേക്കാള്‍ ഒരല്‍പം കൂടി തൈരിനോട് ഇഷ്ടം കൂടേണ്ടത് പുരുഷന്‍മാരാണ് എന്നതാണ്.

പാല്‍

പാല്‍

കാല്‍സ്യത്തിന്റെ കലവറയാണ് പാലും പാലുല്‍പ്പന്നങ്ങളും. പാലിനോളം തന്നെ ഇത്രയും വിശ്വസനീയമായ മറ്റൊരു പാനീയം ഇല്ലെന്നു തന്നെ പറയാം. ഇത് രോഗപ്രതിരോധ ശേഷി മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത് ഉരുക്കു പോലുള്ള ശരീരം കൂടി നല്‍കുന്നു.

സോയാബീന്‍

സോയാബീന്‍

സോയാബീന്‍ കുറച്ചു കാലമായി നമുക്കിടയില്‍ കിടന്നു കളിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ്. എന്നാല്‍ പലപ്പോഴും സോയാബീനിന്റെ ആരോഗ്യഗുണം എത്രയെന്നു വിവരിക്കാനാവില്ല. ഇത് പുരുഷന്‍മാരില്‍ ക്യാന്‍സര്‍ സാധ്യത വളരെയധികം കുറയ്ക്കുന്നു.

നട്‌സ്

നട്‌സ്

നട്‌സ് കഴിയ്ക്കുന്നത് പുരുഷന്‍മാരില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു.

English summary

Top Healthiest Food For Men

You probably know protein is an important part of men's healthful diet, but are you really getting enough? Here are some healthiest food for men.
Story first published: Friday, December 4, 2015, 10:19 [IST]
X
Desktop Bottom Promotion