For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാത ഭക്ഷണം തരുന്ന ആരോഗ്യം

|

പലരും രാവിലത്തെ തിരക്കു മൂലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതില്‍ മിടുക്കന്‍മാരാണ്. പലപ്പോഴും ഇതിന്റെ പ്രത്യാഘാതം അറിയുന്നത് പിന്നീടാണ് എന്നുള്ളതാണ്. ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളുടെയെല്ലാം കാരണം പ്രഭാത ഭക്ഷണത്തിന്റെ കൂടെ കുറവാണെന്ന് നാം അറിയേണം. ഇവയ്ക്ക് എക്‌സ്പയറി ഡേറ്റില്ല!!

ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്കുണ്ടാവുന്ന ഗുണങ്ങള്‍ കൂടി നാം അറിയേണ്ടതാണ്. എല്ലാ ജീവിത ശൈലീ രോഗങ്ങളേയും പടിക്കു പുറത്തു നിര്‍ത്താമെന്നതും സത്യമാണ്. പ്രഭാത ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നു നോക്കാം. ഹൃദയം ഒളിച്ചു വെയ്ക്കുന്ന ചിലത്

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കുറയ്ക്കുന്നു

അമിത വണ്ണം കുറയ്ക്കുന്നതില്‍ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ഒഴിവാക്കാനാവത്തതാണ്. നിങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് കുറയുകയും പിന്നീട് വലിച്ചു വാരി തിന്നാനുള്ള ആഗ്രഹം ഇല്ലാതാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് അമിത വണ്ണത്തില്‍ നിന്നും രക്ഷപ്പെടുന്നത്.

 ആരോഗ്യമുള്ളത് തിരഞ്ഞെടുക്കും

ആരോഗ്യമുള്ളത് തിരഞ്ഞെടുക്കും

എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി ആരോഗ്യമുള്ളത് തിരഞ്ഞെടുക്കുന്നു. എപ്പോഴെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍ അവിടെ അനാരോഗ്യമെന്ന ബോധം നിങ്ങള്‍ക്കുണ്ടാകുന്നു.

ധാരാളം വിറ്റാമിനുകള്‍ ലഭിക്കുന്നു

ധാരാളം വിറ്റാമിനുകള്‍ ലഭിക്കുന്നു

ധാരാളം വിറ്റാമിനുകളും ധാതുക്കളും പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യം എന്നത് എന്നും നമ്മുടെ ജീവിതത്തിലേക്കുള്ള ഒരു നുിക്ഷേപമാണ്.

കൂടുതല്‍ ഊര്‍ജ്ജം

കൂടുതല്‍ ഊര്‍ജ്ജം

പ്രഭാത ഭക്ഷണമാണ് നമുക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന ഒന്ന്. വേറെ ഏത്‌ നേരത്തുള്ള ഭക്ഷണം ഒഴിവാക്കിയാലും ഊര്‍ജ്ജ ക്ഷയം ഉണ്ടാവില്ല. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ അതുണ്ടാക്കുന്ന ഊര്‍ജ്ജ നഷ്ടം വിവരിക്കാനാവാത്തതാണ്.

 ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതില്‍ പ്രഭാത ഭക്ഷണത്തിന് നല്ല പങ്കുണ്ട്. സ്ഥിരമായി പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നവരില്‍ 27 ശതമാനം ഹൃദയാഘാത സാധ്യതയാണ് ഉള്ളത്.സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് സാധ്യത കൂടുതല്‍.

 ഏകാഗ്രത നഷ്ടപ്പെടുന്നു

ഏകാഗ്രത നഷ്ടപ്പെടുന്നു

ഏകാഗ്രത നഷ്ടപ്പെടുന്നവരില്‍ ഏറെയും പ്രഭാത ഭക്ഷണം കഴിക്കാത്തവരാണ്. കുട്ടികള്‍ക്ക് ഒരിക്കലും പ്രഭാത ഭക്ഷണം നല്‍കാതിരിക്കരുത്. ഇത് പഠനത്തിലുള്ള ശ്രദ്ധയും കുറയ്ക്കുന്നു.

മാനസികോര്‍ജ്ജം നല്‍കുന്നു

മാനസികോര്‍ജ്ജം നല്‍കുന്നു

മാനസികോര്‍ജ്ജം നല്‍കുന്നതില്‍ പ്രഭാത ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അല്ലാത്ത പക്ഷം രാവിലെ തന്നെ ആരോഗ്യമില്ലാതെയും തളര്‍ന്നും ഇരിക്കുന്നവരില്‍ ഒരു തരത്തിലും മാനസിക ഊര്‍ജ്ജം ഉണ്ടാവില്ല.

English summary

Top 7 Benefits Of Having Healthy Breakfast Every Day

You are not regular breakfast eater, you may want to give it a try. Numerous studies have shown the positive effects of regularly having a healthy breakfast.
Story first published: Monday, October 5, 2015, 10:06 [IST]
X
Desktop Bottom Promotion