ആര്‍ത്തവം, ആര്‍ക്കും അറിയാത്ത ചിലത്

Posted By:
Subscribe to Boldsky

ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്നൊരു പ്രക്രിയയമാണ്. പ്രായപൂര്‍ത്തിയായ സ്ത്രീ ശരീരത്തിന്റെ ലക്ഷണം. ആര്‍ത്തവം കണക്കിലെടുത്ത് ഒരു സ്ത്രീയുടെ ആരോഗ്യത്തെ കുറിച്ചു പറയുകയുമാവാം.

ഉയരം കൂട്ടാന്‍ സ്വാഭാവിക വഴികള്‍

ആര്‍ത്തവത്തെക്കുറിച്ചു പൊതുവായ അറിവ് സ്ത്രീകള്‍ക്കുണ്ടെങ്കിലും ചില കാര്യങ്ങളെക്കുറിച്ചറിയാതെ വന്നേക്കും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചു കൂടുതലറിയൂ,

ദൈര്‍ഘ്യം

ദൈര്‍ഘ്യം

ആരോഗ്യകരമായ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 28-31 ദിവസം വരെയാണ്. ഇതില്‍ കുറവാണ് ആര്‍ത്തവചക്രമെങ്കില്‍, അതായത് 15-20 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം സംഭവിയ്ക്കുകയാണെങ്കില്‍ ഇത് ആരോഗ്യകരമല്ലെന്നു പറയാം. ശരീരത്തിലെ അയേണ്‍ കുറവാണ് ഇതു കാണിയ്ക്കുന്നത്. ഇതിനു പുറമെ ഫൈബ്രോയ്ഡുകള്‍ പോലുള്ളവയും ഇതിനു കാരണമാകാം. ആര്‍ത്തവസമയത്തെ രക്തപ്രവാഹം കൂടുതലാണെങ്കിലും ഇത് ഇത്തരം കാരണങ്ങള്‍ കൊണ്ടാകാം.

ര്‍ഭധാരണ ലക്ഷണങ്ങള്‍

ര്‍ഭധാരണ ലക്ഷണങ്ങള്‍

ആര്‍ത്തവം ഗര്‍ഭപാത്രത്തിന്റെ കണ്ണുനീരാണെന്നു പറയും. ആര്‍ത്തവത്തിനു മുന്‍പ് ശരീരം ഗര്‍ഭധാരണത്തിനൊരുങ്ങുകയാണെന്നു പറയാം. ഇതിനായി ശരീരം പല ഹോര്‍മോണുകളും സ്രവിപ്പിയ്ക്കും. ആര്‍ത്തവത്തിനു മുന്‍പായി മനംപിരട്ടല്‍, നടുവേദന തുടങ്ങിയ ഗര്‍ഭധാരണ ലക്ഷണങ്ങള്‍ പലരിലും കാണുന്നതിനു കാരണം ഇതാണ്. എന്നാല്‍ ആര്‍ത്തവം സംഭവിയ്ക്കുന്നതോടെ ഗര്‍ഭധാരണമെന്ന സാധ്യത ഇല്ലാതാവുകയാണ്.

കൊഴുപ്പിന്റെ അളവ്

കൊഴുപ്പിന്റെ അളവ്

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് 8-12 ശതമാനം പെട്ടെന്നു കുറഞ്ഞാല്‍ ആര്‍ത്തവവും നിലയക്കും. ഇത്തരം ഘട്ടത്തില്‍ ശരീരം എമര്‍ജന്‍സി മോഡിലേയ്ക്കു പോകും. ശരീരത്തിന് ഊര്‍ജം സംഭരിയ്ക്കാനായി ആര്‍ത്തവം പോലുള്ളവ നിര്‍ത്താന്‍ ശരീരം നിര്‍ബന്ധിതമാകും. അമെനോറിയ എന്നാണ് ഇത് അറിയപ്പെടുന്നത്.

വേദന

വേദന

ഗര്‍ഭകാലത്തുണ്ടാകുന്ന നടുവേദനയും വയറുവേദനയുമെല്ലാം ഈസ്ട്രജന്‍ അധികരിയ്ക്കുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ മാസമുറ സമയത്തും മുന്നോടിയായും അധികം അസ്വസ്ഥതകളില്ലാതെ പെട്ടെന്നു തന്നെ വേദന അധികരിയ്ക്കുന്നത് എന്‍ഡോമെട്രോയോസിസ് പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാകാം.

മധുരത്തോട് താല്‍പര്യം

മധുരത്തോട് താല്‍പര്യം

ചിലര്‍ക്ക് ആര്‍ത്തവസമയത്ത് മധുരത്തോട് താല്‍പര്യം വര്‍ദ്ധിയ്ക്കുന്നതു കാണാം. ഇതിന് മെഡിക്കല്‍ ബന്ധങ്ങളില്ലെന്നു പറയാം. മധുരം ശരീരത്തിന് ഒരു പരിധി വരെ ആശ്വാസം നല്‍കും. ഇതുകൊണ്ടാകാം ഈ സമയത്ത് ചോക്ലേറ്റിനോടും മധുരത്തോടുമെല്ലാം താല്‍പര്യം വര്‍ദ്ധിയ്ക്കുന്നതും.

English summary

Things Don't Know About Menstruation

Here are some of the things perhaps women also don't know about menstruation. Read more to know about,
Story first published: Monday, June 1, 2015, 10:59 [IST]