Latest Updates
-
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം!
ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല..
ലൈംഗിക ബന്ധത്തെ നിങ്ങള്‍ വെറുപ്പോടും പേടിയോടും കൂടിയാണോ കാണുന്നത്. ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെക്കുറിച്ച് മോശം പറയേണ്ട കാര്യമില്ല. മാനസികവും ശാരീരികവുമായ ഒട്ടേറെ ഗുണങ്ങള്‍ സുഖകരമായ ബന്ധങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും. രതി ശരീരത്തിന് പലവിധത്തില്‍ ഗുണകരമാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ലൈംഗികത സുഖകരമാകാന്‍ ഇവ കഴിക്കൂ...
മനസ്സിനെ സ്വച്ഛശാന്തമാക്കുന്നതില് രതിക്കുള്ള പങ്കും വലുതാണ്. പല രോഗങ്ങളെയും സുഖപ്പെടുത്താന്‍ ലൈംഗിക ബന്ധം സഹായകമാകും. സെക്സ് ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ വായിച്ചറിയൂ...

രക്തസമ്മര്‍ദ്ദം കുറയ്ക്കും
രക്തസമ്മര്‍ദ്ദവും മനോസംഘര്‍ഷവും കുറയ്ക്കും എന്നതാണ് രതിയുടെ പ്രധാന ഗുണം.

പ്രതിരോധം വര്‍ദ്ധിക്കും
നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.

കലോറി കളയും
ശരീരത്തിലെ ചീത്ത കലോറിയെ എരിച്ചു കളയാനും സഹായിക്കും. അരമണിക്കൂര്‍ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി കുറയ്ക്കാന്‍ സാധിക്കും.

ഹൃദയാരോഗ്യം
ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികത. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും.

ആത്മവിശ്വാസം കൂട്ടും
ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ രതിക്കുള്ള പങ്ക് വലുതാണ്.

ബന്ധം
രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള പ്രണയം വര്‍ദ്ധിപ്പിക്കുന്നു.

വേദനസംഹാരി
രതിയുടെ വേളയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ സ്രവിക്കാന് കാരണമാകുന്നു. ഇത് പല വേദനകള്‍ മാറ്റും.

ക്യാന്‍സര്‍
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് മറ്റൊരു ഗുണം. പുരുഷന്മാരില് മൂത്രപിണ്ഡസഞ്ചിയില് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

പേശികള്‍ക്ക് ബലം
ലൈംഗീക ബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ വികാസം സ്ത്രീകളുടെ പേശികള്‍ക്ക് ബലം നല്‍കും.

സുഖനിദ്ര
രതി നല്ല ഉറക്കവും സമ്മാനിക്കും. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്.



Click it and Unblock the Notifications
