For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കശുവണ്ടിപ്പരിപ്പ് ആരോഗ്യത്തിനു നന്നോ?

By Super
|

വൃക്കയുടെ ആകൃതിയുള്ള രുചികരമായ അണ്ടിപ്പരിപ്പ് പായസങ്ങളിലും ഡെസെര്‍ട്ടുകളിലും, മറ്റ് ഭക്ഷണവിഭവങ്ങളിലുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ്.

പോഷകപ്രദവും, ഉപയോഗിക്കാന്‍ സൗകര്യമുള്ളതുമാണ് ഇത്. നിരവധി ന്യൂട്രിയന്‍റുകളടങ്ങിയ അണ്ടിപ്പരിപ്പ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

കശുവണ്ടിപ്പരിപ്പിന്‍റെ ആരോഗ്യ മേന്മകള്‍.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

നല്ല കൊഴുപ്പുകളടങ്ങിയതും, കൊളസ്ട്രോള്‍ രഹിതവുമായ അണ്ടിപ്പരിപ്പ് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലും, ട്രൈഗ്ലിസറൈഡും കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. കൊഴുപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരീരത്തിന് ഉപകാരപ്പെടുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് ശരിയല്ല. കൊഴുപ്പടക്കമുള്ള ഘടകങ്ങളില്‍ നിന്ന് ശരീരത്തിന് ന്യൂട്രിയന്‍റുകള്‍ ആവശ്യമാണ്. അനോരാഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പകരം കശുവണ്ടി കഴിക്കുന്നത് ഇവ ലഭ്യമാക്കും.

കരുത്ത്

കരുത്ത്

എല്ലുകളുടെ ബലത്തിനും, പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിലടങ്ങിയിരിക്കുന്നു. ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാല്‍സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

സോഡിയത്തിന്‍റെ അളവ് കുറഞ്ഞതും പൊട്ടാസ്യം ഉയര്‍ന്ന തോതിലുള്ളതുമായ കശുവണ്ടി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. സോഡിയത്തിന്‍റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ശരീരം കൂടുതല്‍ ജലം ആഗിരണം ചെയ്യുകയും തന്മൂലം രക്തത്തിന്‍റെ അളവ് കൂടുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യും.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

സെലെനിയം, വിറ്റാമിന്‍ ഇ പോലുള്ള ആന്‍റി ഓക്സിഡന്‍റുകളടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കുകയും അത് വഴി ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. കശുവണ്ടിയില്‍ സമൃദ്ധമായടങ്ങിയിരിക്കുന്ന സിങ്ക് അണുബാധയെ ചെറുക്കും.

അനീമിയ

അനീമിയ

കശുവണ്ടിയിലെ ഉയര്‍ന്ന അളവിലുള്ള കോപ്പര്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിലും, ഹോര്‍മോണ്‍ ഉത്പാദനത്തിലും, തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. അനീമിയ തടയുന്നതിനുള്ള ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണത്തിനും കോപ്പര്‍ ആവശ്യമാണ്.

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക ലക്ഷ്യമാണെങ്കില്‍ തേന്‍ ചേര്‍ത്തവ കഴിക്കുക. നിങ്ങളുടെ തെരഞ്ഞെടുപ്പ് ബുദ്ധിപൂര്‍വ്വം നടത്തുക. അല്ലെങ്കില്‍ സാധാരണ രീതിയില്‍ ഉപയോഗിക്കുക.

കശുവണ്ടി കഴിക്കേണ്ടുന്ന അളവ്

കശുവണ്ടി കഴിക്കേണ്ടുന്ന അളവ്

വളരെ രുചികരമായ കശുവണ്ടി കഴിച്ച് തുടങ്ങിയാല്‍ നിര്‍‌ത്താന്‍ മടി തോന്നും. പക്ഷേ നിയന്ത്രിതമായി കഴിക്കേണ്ടത് നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ഒരു ദിവസം 5-10 എണ്ണം കഴിച്ചാല്‍ മതി. ജങ്ക് ഫുഡുകള്‍ക്ക് പകരം രണ്ട് തവണയായി ഇത് കഴിക്കാം. കൂടുതല്‍ കഴിക്കുന്നത് അമിതഭാരം ഉണ്ടാക്കുമെന്ന് ഓര്‍മ്മിക്കുക.

കശുവണ്ടിക്ക് എന്തെങ്കിലും ദോഷമുണ്ടോ?

കശുവണ്ടിക്ക് എന്തെങ്കിലും ദോഷമുണ്ടോ?

കശുവണ്ടിക്ക് ദോഷങ്ങളൊന്നുമില്ലെങ്കിലും കലോറി ധാരാളമായി അടങ്ങിയതിനാല്‍ അവ കൂടുതലായി കഴിക്കരുത്. ചിലയാളുകളില്‍ ഇത് അലര്‍ജിക്കിടയാക്കും. അതിസാരം, ചര്‍മ്മത്തിലെ തിണര്‍പ്പുകള്‍,വീക്കം, ശ്വസന വൈഷമ്യം എന്നിങ്ങനെ പലരിലും പല ലക്ഷണങ്ങളാവും കാണുക. അത്തരത്തില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ കശുവണ്ടി കഴിക്കുന്നത് നിര്‍ത്തുകയും ഡോ

 കശുവണ്ടി കഴിക്കാതിരിക്കേണ്ട സാഹചര്യങ്ങളുണ്ടോ? -

കശുവണ്ടി കഴിക്കാതിരിക്കേണ്ട സാഹചര്യങ്ങളുണ്ടോ? -

അലര്‍ജി, അതുവഴിയുണ്ടാകുന്ന മൈഗ്രേയ്ന്‍ എന്നിവ ഇല്ലാത്ത ആര്‍ക്കും കശുവണ്ടി കഴിക്കാവുന്നതാണ്.

 ചില കാലത്ത് കശുവണ്ടി കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ ?

ചില കാലത്ത് കശുവണ്ടി കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ ?

കശുവണ്ടി ശരീരത്തില്‍ ചൂടുണ്ടാക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് ഒഴിവാക്കണം എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. എന്തും കൂടുതലായാല്‍ ശരീരത്തിന് ദോഷകരമാണ് എന്നതിനാല്‍ കുറച്ച് കഴിക്കുന്നതാണ് ഉചിതം. കുറഞ്ഞ അളവില്‍ ഏത് കാലത്തും നിങ്ങള്‍ക്ക് കശുവണ്ടി കഴിക്കാം.

ഉപ്പ് ചേര്‍ത്തും, റോസ്റ്റ് ചെയ്തുമൊക്കെ പല തരത്തില്‍ കശുവണ്ടി ലഭ്യമാണ്. അവ നല്ലതാണോ, അതോ സാധാരണ രീതിയില്‍ കഴിക്കുന്നതാണോ നല്ലത്?വരണ്ട യോനി സെക്‌സിനു തടസമോ, പരിഹാരമുണ്ട്‌

മസാലകളില്‍ പൊതിഞ്ഞും, ഉപ്പും, ഔഷധങ്ങളും, തേനുമൊക്കെ ചേര്‍ത്തും കശുവണ്ടി ലഭ്യമാണ്. അവ കഴിക്കുന്നത് നിങ്ങളുടെ രുചിയും, ആരോഗ്യ ഗുണങ്ങളും, ഇഷ്ടവുമൊക്കെ അനുസരിച്ചാവും. നിങ്ങള്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഉപ്പ് ചേര്‍ത്തവ ഒഴിവാക്കുക.

Read more about: health food ആരോഗ്യം
English summary

Surprising Health Benefits Of Cashew Nuts

Here are some of the amazing health benefits of cashew nuts. Read more to know about,
X
Desktop Bottom Promotion