For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ മോണിംഗ് കൂളാക്കാം...

By Sruthi K M
|

വേനല്‍ക്കാലം എന്നോര്‍ക്കുമ്പോള്‍ ആര്‍ക്കും ഇഷ്ടമല്ല. എങ്ങനെ ഈ ചൂട്ടില്‍ ജീവിക്കും എന്ന ചിന്തയാണ്. ഒരു വര്‍ഷത്തില്‍ മാറി വരുന്ന എല്ലാ കാലാവസ്ഥയും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാവണം. ഒന്നിനെയും നിങ്ങള്‍ വെറുക്കപ്പെടരുത്. ശരീരത്തെ തണുപ്പാക്കി നിലനിര്‍ത്തിയാല്‍ വേനല്‍ക്കാലവും നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ സമ്മാനിക്കും.

<strong>വേനല്‍ക്കാലത്ത് ചെറുപയര്‍ തേച്ചാല്‍..</strong>വേനല്‍ക്കാലത്ത് ചെറുപയര്‍ തേച്ചാല്‍..

ഓരോ ദിവസത്തെയും തുടക്കം ആദ്യം നന്നാവണം. ഗുഡ് മോണിംഗ് എന്ന് പറയാന്‍ കഴിയണം. ചായയും കാപ്പിയും തന്നെ നിങ്ങള്‍ക്ക് പല തരത്തില്‍ ഉണ്ടാക്കി കുടിക്കാം. തണുപ്പേകാനുള്ള പാനീയമായ ചായയേയും കാപ്പിയേയും നിങ്ങള്‍ക്ക് മാറ്റിയെടുക്കാം.

രാവിലെ ശരീരത്തെയും മനസ്സിനെയും തണുപ്പിക്കാന്‍ മറ്റ് എന്തൊക്കെ പാനീയങ്ങള്‍ കുടിക്കാം..? അതിനെക്കുറിച്ചാണ് ഇവിടെ ഇനി പറയാന്‍ പോകുന്നത്.

മസാല ചായ

മസാല ചായ

മസാല ചായ ഒരു കപ്പ് കാപ്പി കുടിക്കുന്നതിനെക്കാള്‍ നല്ലതാണ് നിങ്ങളുടെ ശരീരത്തിന്. ഏലയ്ക്കവും കറുവാപ്പട്ടയും ചേര്‍ത്ത് മസാല ചായ ഉണ്ടാക്കൂ. രാവിലെ ഇത് കുടിക്കുന്നതോടെ നല്ലൊരു തുടക്കം നിങ്ങള്‍ക്ക് ലഭിക്കും.

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ്

വേനല്‍ക്കാലത്ത് രാവിലെ കുടിക്കാന്‍ പറ്റിയ മികച്ച പാനീയമാണ് ചെറുനാരങ്ങ ജ്യൂസ്. ഒരു ചെറുനാരങ്ങ നന്നായി പിഴിഞ്ഞ് അതിലേക്ക് ഒരു ടീസ്പൂണ്‍ തേനും വെള്ളവും ചേര്‍ക്കുക. ശരീരത്തിലെ ചൂട് അകറ്റി ആശ്വാസം നല്‍കാന്‍ ഇതിന് സാധിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ചൂടില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കഴിയുന്ന മറ്റൊരു പാനീയമാണ് ഗ്രീന്‍ ടീ. വെറും വയറ്റില്‍ രാവിലെ ഗ്രീന്‍ ടീ കുടിക്കുക. തടി കുറയ്ക്കാനും ഇത് ഉപകാരപ്രദമാകും.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

നല്ലൊരു തുടക്കം സമ്മാനിക്കുന്നതാണ് ഓറഞ്ച് ജ്യൂസ്. തേനോ, പഞ്ചസാരയോ ഇട്ട് ഓറഞ്ച് ജ്യൂസ് ഉണ്ടാക്കൂ. ഈ കാലാവസ്ഥയില്‍ നിങ്ങളുടെ വയറ്റിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റിതരും.

ഇളനീര്‍

ഇളനീര്‍

വേനല്‍ക്കാലം ശരീരത്തെ തണുപ്പിക്കാന്‍ മിക്കവരും കുടിക്കുന്നതാണ് ഇളനീര്‍. എന്നാല്‍ ഈ ഇളനീര്‍ രാവിലെ കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. ആരോഗ്യകരമായ ഒരു മോണിംഗ് നിങ്ങള്‍ക്ക് ലഭിക്കും.

ബെറി ജ്യൂസ്

ബെറി ജ്യൂസ്

ശുദ്ധമായ ബെറി പഴങ്ങള്‍ കൊണ്ട് ജ്യൂസ് ഉണ്ടാക്കൂ. നല്ലൊരു തുടക്കം സമ്മാനിക്കും. സ്‌ട്രോബെറി, റാസ്‌ബെറി എന്നിവ പാലൊഴിച്ച് ജ്യൂസ് ഉണ്ടാക്കാം.

കുക്കമ്പര്‍ ജ്യൂസ്

കുക്കമ്പര്‍ ജ്യൂസ്

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് കഴിക്കാം. തേനും അല്‍പം ഉപ്പും ചേര്‍ത്ത് കുക്കുമ്പര്‍ ജ്യൂസ് ഉണ്ടാക്കൂ..

പുതിന ജ്യൂസ്

പുതിന ജ്യൂസ്

പുതിന ഇല തണുപ്പ് നല്‍കുന്ന ഒന്നാണ്. പുതിനയിലയും രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് പുതിന ജ്യൂസ് ഉണ്ടാക്കാം.

റോസ് ജ്യൂസ്

റോസ് ജ്യൂസ്

മധുരമുള്ള ഒരു മോണിംഗ് എങ്ങനെ ലഭിക്കും. അതിന് റോസ് വാട്ടറോ റോസ് മില്‍ക് ഷെയ്‌ക്കോ കുടിക്കുക.

തണ്ണിമത്തങ്ങ ജ്യൂസ്

തണ്ണിമത്തങ്ങ ജ്യൂസ്

രാവിലെ കുടിക്കാന്‍ പറ്റിയ ഒന്നാന്തരം പാനീയമാണ് തണ്ണിമത്തങ്ങ വെള്ളം. കുട്ടികള്‍ക്കും ഇത് നല്‍കാം.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

ദഹനപ്രക്രിയയ്ക്കും കണ്ണിനും മികച്ച ഗുണം നല്‍കുന്ന ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കാം. പഞ്ചസാര അല്‍പം ചേര്‍ത്ത് ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കൂ.

പേരയ്ക്ക ജ്യൂസ്

പേരയ്ക്ക ജ്യൂസ്

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക ജ്യൂസ് ഉണ്ടാക്കാം. കുരു കളഞ്ഞ് പേരയ്ക്ക ജ്യൂസ് ഉണ്ടാക്കൂ.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

രാവിലെ നല്ല ശക്തി കിട്ടാന്‍ തക്കാളി ജ്യൂസ് കഴിക്കാം. തേനും ഉപ്പും അല്‍പം ചേര്‍ത്ത് തക്കാളി ജ്യൂസ് ഉണ്ടാക്കി രാവിലെ കുടിക്കൂ...

English summary

thirteen soothing drinks for a summer morning

Summer is the best time of the year to start your day with a soothing drink.
Story first published: Wednesday, April 8, 2015, 10:43 [IST]
X
Desktop Bottom Promotion