For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

|

മരണകാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ക്യാന്‍സറാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ജീവിത, ഭക്ഷണ ശൈലികളിലെ മാറ്റങ്ങള്‍ ഇന്ന് ഈ രോഗം അതിവേഗം പടരാന്‍ ഇട വരുത്തുന്നു.

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം.

പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം.

വൃഷണങ്ങള്‍

വൃഷണങ്ങള്‍

വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നവയാണ്.

ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍

ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍

ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.

വായിലുണ്ടാകുന്ന വ്രണങ്ങള്‍

വായിലുണ്ടാകുന്ന വ്രണങ്ങള്‍

വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍.

മാറാത്ത ചുമ

മാറാത്ത ചുമ

തുടര്‍ച്ചയായ, മാറാത്ത ചുമ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം ചുമയുണ്ടെങ്കില്‍ ഇത് അവഗണിയ്ക്കരുത്.

മലത്തിലെ രക്തം

മലത്തിലെ രക്തം

മലത്തിലെ രക്തം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇതല്ലാതെ പൈല്‍സ്, മലബന്ധം, മലദ്വാരത്തിലെ മുറിവുകള്‍ എന്നിവയും ഇതിനു കാരണമാകാം.

തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന

തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന

തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, പ്രത്യേകിച്ച് അടിവയറ്റില്‍, ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഇത് ലുക്കീമിയ, ഈസോഫാഗല്‍, ലിവര്‍, പാന്‍ക്രിയാസ്, കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

വിറയലോടു കൂടിയ കടുത്ത പനി

വിറയലോടു കൂടിയ കടുത്ത പനി

വിറയലോടു കൂടിയ കടുത്ത പനി ഇടയ്ക്കിടെ വരുന്നതാണ് ലുക്കീമിയയുടെ പ്രാരംഭലക്ഷണം. ഈ ലക്ഷണം അവഗണിയ്ക്കരുത്.

ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന

ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന

ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.

ചോര

ചോര

ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും.

പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍

പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍

രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങാകാം.

ആദ്യമായി സെക്‌സ്, സ്ത്രീകള്‍ അറിയേണ്ടവആദ്യമായി സെക്‌സ്, സ്ത്രീകള്‍ അറിയേണ്ടവ

കടുത്ത ക്ഷീണം

കടുത്ത ക്ഷീണം

ഇതുപോലെ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിയ്ക്കണം. ഇത് ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ്.നിങ്ങള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടോ?

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Signs Of Cancer In Men

You should keep in mind that these cancer signs can mimic symptoms of other diseases too. Hence, it is important that you do not ignore it. Take a look at these signs of cancer in men.
 
Story first published: Monday, January 12, 2015, 10:55 [IST]
X
Desktop Bottom Promotion