For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി...

|

പലപ്പോഴും തടി കുറയുന്നില്ല തടി കുറയുന്നില്ല എന്നു പരാതി പറയുന്നവര്‍ ധാരാളം. എന്നാല്‍ തടി കുറയാത്തതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ പലരും തയ്യാറാകുന്നില്ല. ദിവസവും വര്‍ക്കൗട്ട് ചെയ്യുന്നു, ഭക്ഷണം ക്രമീകരിക്കുന്നു അങ്ങനെ എന്തൊക്കെ ചെയ്തിട്ടും തടി കുറയുന്നില്ല.

എന്നാല്‍ എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണം എന്നന്വേഷിച്ചിട്ടുണ്ടോ? എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും നമ്മള്‍ വിചിരിക്കുന്ന രീതിയില്‍ ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദി പലപ്പോഴും നമ്മള്‍ തന്നെയാണ്. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകള്‍. അതെന്തൊക്കെയെന്ന് നോക്കാം.

ഡയറ്റില്‍ വരുത്തുന്ന തെറ്റുകള്‍

ഡയറ്റില്‍ വരുത്തുന്ന തെറ്റുകള്‍

ഡയറ്റിംങ്ങില്‍ നമ്മള്‍ വരുത്തുന്ന പല തെറ്റുകളും തടി കൂടാന്‍ കാരണമാകും. അതുകൊണ്ടു തന്നെ കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തടി കുറയ്ക്കാന്‍ തീരുമാനമെടുത്താല്‍ പിന്നെ അതിനെക്കുറിച്ചു മാത്രം ആലോചിക്കുക. ഭക്ഷണ കാര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.

ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുക

ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുക

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം കുടിയ്ക്കുക. ഇത് നമ്മുടെ വിശപ്പിനെ കുറയ്ക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും ശരീരം കരളിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുകയും ചെയ്യുന്നു. ഇതിലൂടെ കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിലേക്ക് വാതില്‍ തുറക്കുന്നു.

പ്രോട്ടീന്റെ കാര്യത്തില്‍ പിശുക്ക്

പ്രോട്ടീന്റെ കാര്യത്തില്‍ പിശുക്ക്

പ്രോട്ടീന്റെ കാര്യത്തില്‍ കാണിയ്ക്കുന്ന പിശുക്ക് പലപ്പോഴും അമിതവണ്ണത്തിലേക്കാണ് നമ്മളെ നയിക്കുക. മസിലിന്റെ വളര്‍ച്ചയ്ക്കും കരുത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അമിത കൊഴുപ്പ് പലപ്പോഴും നമ്മളെ കുടവയറന്‍മാരും പൊണ്ണത്തടിയന്‍മാരുമാക്കുന്നു.

ദീര്‍ഘനേരമുള്ള ഇരുത്തം

ദീര്‍ഘനേരമുള്ള ഇരുത്തം

പലപ്പോഴും ദീര്‍ഘനേരമുള്ള ഇരിപ്പും അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇത് കൂടുതല്‍ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നു. മാത്രമല്ല ഇത്തരത്തിലുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ യാതൊരു വഴിയും ദീര്‍ഘനേരമുള്ള ഇരുത്തത്തിലൂടെ ഉണ്ടാവുന്നില്ല. അതുകൊണ്ടു തന്നെ ദീര്‍ഘനേരമുള്ള ഇരുത്തത്തിനു ശേഷം എണീറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മ

ഭക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മ

ഏത് ഭക്ഷണം കഴിയ്ക്കണം എത് ഭക്ഷണം കഴിയ്ക്കാതിരിക്കണം എന്നതിനെക്കുറിച്ച് അറിയാതിരിക്കുന്നതാണ് പലപ്പോഴും അമിതവണ്ണത്തിനു കാരണം. അതുകൊണ്ടു തന്നെ കലോറി കൂടിയതോ കുറഞ്ഞതോ ആയ ഭക്ഷണങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം.

 വ്യായാമം

വ്യായാമം

വ്യായാമത്തെക്കുറിച്ച് ധാരണ ഇല്ലാത്തതും അമിതവണ്ണത്തിലേക്ക് നയിക്കും. പലപ്പോഴും ഭക്ഷണം കൂടുതല്‍ കഴിച്ച് അത് ദഹിപ്പിക്കാനുള്ള വഴിയായി വ്യായാമത്തെക്കാണുന്നവരും കുറവല്ല.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പലപ്പോഴും അമിതവണ്ണത്തിന്റെ പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമായിരിക്കും. സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഏറ്റവും നല്ല പോംവഴി എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

Seven Reasons You Are Not Losing Weight

Tips from experts on how to lose weight when you reach a weight-loss plateau.
Story first published: Saturday, December 26, 2015, 14:32 [IST]
X
Desktop Bottom Promotion