കുടവയര്‍ വരുത്തും ആരോഗ്യപ്രശ്‌നങ്ങള്‍!!

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും നല്ലതല്ല. ഇത് കേവലമൊരു സൗന്ദര്യപ്രശ്‌നം മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒന്നാണ്.

വിസെറല്‍ ഫാറ്റ് കൂടുന്നുവെന്നതാണ് കുടവയര്‍ കാണിയ്ക്കുന്നത്. ഇത് ഹൃദയമടക്കമുള്ള മറ്റു പല അവയവങ്ങളേയും ബാധിയ്ക്കുകയും ചെയ്യും.വയര്‍ കുറയ്ക്കാന്‍ 10 ദിന പദ്ധതി

വയര്‍ ചാടുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

ഹൃദയം

ഹൃദയം

വയറ്റിനു ചുറ്റുമുള്ള കൊഴുപ്പ് സാവധാനം രക്തത്തിലേയ്ക്കു കടക്കും. ഇത് രക്തസഞ്ചാരത്തിനു തടസമുണ്ടാക്കും. ഹൃദയത്തെ ബാധിയ്ക്കും.

പ്രമേഹം

പ്രമേഹം

കൊഴുപ്പു രക്തത്തില്‍ കലരുന്നത് ഗ്ലൂക്കോസ് തോതുയര്‍ത്തും. ഇതു മാത്രമല്ല, അപചയപ്രക്രിയയേയും ബാധിയ്ക്കും. ഇവ രണ്ടും പ്രമേഹത്തിന് കാരണമാവുകയും ചെയ്യും.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

ചില സ്ത്രീകളില്‍ വയറ്റിലെ കൊഴുപ്പ് സ്തനാര്‍ബുദത്തിന് കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഗോള്‍ ബ്ലാഡര്‍

ഗോള്‍ ബ്ലാഡര്‍

വയര്‍ ചാടിയ സ്ത്രീകളില്‍ ഗോള്‍ ബ്ലാഡര്‍ സാധ്യത ഏറെ കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കുടവയറിന് കൊളസ്‌ട്രോളുമായി ബന്ധമുണ്ട.വയര്‍ ചാടുന്നത് കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കും.

ഹൈ ബിപി

ഹൈ ബിപി

വയറ്റിലെ കൊഴുപ്പു കൂടുന്തോറും രക്തം പമ്പു ചെയ്യാനുള്ള പ്രഷര്‍ വര്‍ദ്ധിയ്ക്കും. ഇത് ഹൈ ബിപിയ്ക്കു കാരണമാകും.

സ്‌ട്രോക്ക്‌

സ്‌ട്രോക്ക്‌

വയറ്റിലെ കൊഴുപ്പ് ആന്‍ജിയോടെന്‍സിന്‍ എന്നൊരു ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയെ ബാധിയ്ക്കും. ഇത് സ്‌ട്രോക്കിന് വഴിയൊരുക്കും.

വേദന

വേദന

വയര്‍ ചാടുന്നത് നടുവേദന, കാല്‍വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിന്റെ ബാലന്‍സിനെ ബാധിയ്ക്കുന്നതാണ് കാരണം.

English summary

Risks Associated With Belly Fat

Belly fat is not a sign of being healthy. In fact it is extremely dangerous for both men and women to have visceral fat. It has a lot of risks, take a look,
Story first published: Thursday, July 23, 2015, 11:38 [IST]
Subscribe Newsletter