കരള്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയൂ

Posted By:
Subscribe to Boldsky

നിങ്ങളുടെ ശരീരത്തിലെ 500 ലേറെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുണ്ട്‌ കരളിന്‌ .

മദ്യപാനം, പുകവലി, അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍ തുടങ്ങയ കാരണങ്ങളാല്‍ കരളിന്‌ ഏതെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം തടസ്സപ്പെടുകയും ശരീരത്തെ പൂര്‍ണമായി ഇതിന്റെ പ്രശ്‌നങ്ങള്‍ ബാധിക്കുകയും ചെയ്യും.

കരള്‍ രോഗത്തിന്റെ ചില സാധാരണ ലക്ഷണങ്ങളെക്കുറിച്ചറിയൂ

മനംപിരട്ടലും ഛര്‍ദ്ദിയും

മനംപിരട്ടലും ഛര്‍ദ്ദിയും

പല രോഗങ്ങളുടെയും ഒരു പൊതുവായ ലക്ഷണമാണിത്‌. ഛര്‍ദ്ദിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായിട്ടാണ്‌ സാധാരണ മനംപിരട്ടല്‍ അനുഭവപ്പെടുക. ഇതൊടൊപ്പം അമിതമായ ഉമിനീരൊഴുക്കും വിയര്‍പ്പും ഉണ്ടാകാറുണ്ട്‌.

വയറ്‌ വേദന

വയറ്‌ വേദന

വയറിന്റെ വലഭാഗത്ത്‌ മുകളിലായി ആണ്‌ കരള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ഭാഗത്ത്‌ വേദന അുഭവപ്പെടുന്നുണ്ടെങ്കില്‍ കരളിന്‌ എന്തെങ്കിലും അസുഖമുള്ളതിന്റെ ലക്ഷണമാണ്‌. അതിനാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ദഹനക്കേട്‌

ദഹനക്കേട്‌

ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന അവയവങ്ങളില്‍ ഒന്നാണ്‌ കരള്‍. അതിനാല്‍ കരളിനുണ്ടാകുന്ന തകരാര്‍ സാധാരണ ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഭക്ഷണം കഴിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

ശരീരത്തിനാവശ്യമായ വിവിധ തരം ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യുന്നതിനുള്ള ചുമതല കരളിനാണ്‌. കരളിന്റെ പ്രവര്‍ത്തം സാധാരണഗതിയിലല്ലാതായാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

ശരീരഭാരത്തില്‍ കുറവ്‌

ശരീരഭാരത്തില്‍ കുറവ്‌

ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ ശരീരത്തിന്‌ കഴിയാതെ വരുന്നതിനാല്‍ പല കരള്‍ രോഗങ്ങളും വിശപ്പ്‌ കുറയ്‌ക്കും. കരള്‍ രോഗങ്ങള്‍ ശരീര പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഭാരം പെട്ടന്ന്‌ കുറയാന്‍ കാരണമാകും.

ത്വക്കിന്‌ മഞ്ഞനിറം

ത്വക്കിന്‌ മഞ്ഞനിറം

കരള്‍ വീക്കവും കരള്‍ അര്‍ബുദവും ബാധിച്ചവര്‍ക്ക്‌ മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്‌. ഇത്‌ കണ്ണിന്റെയും ത്വക്കിന്റെ യും നിറം മഞ്ഞ ആകുന്നതിന്‌ കാരണമാകും.

മൂത്രത്തിന് കടുത്ത മഞ്ഞനിറം

മൂത്രത്തിന് കടുത്ത മഞ്ഞനിറം

മൂത്രത്തിന് കടുത്ത മഞ്ഞനിറം കണ്ടാല്‍ സൂക്ഷിക്കണം. . രക്തത്തില്‍ ബിലിറൂബിന്‍ കൂടുതലായാലാണ് ഇങ്ങനെ സംഭവിക്കുക. അധികമുള്ള ബിലിറൂബിന്‍ രോഗാവസ്ഥയിലുള്ള കരളിന് വൃക്കവഴി മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം. Show Thumbnail

തൊലിയിലെ ചൊറിച്ചില്‍

തൊലിയിലെ ചൊറിച്ചില്‍

തൊലിയിലെ ചൊറിച്ചിലും പാളികളായി അടര്‍ന്നുപോകുന്നവിധത്തില്‍ തടിപ്പുകള്‍ രൂപപ്പെടലും കരള്‍രോഗ ലക്ഷണമാണ്. ശരീരത്തിലെ ദ്രാവകങ്ങള്‍ തൊലിപ്പുറത്ത് എത്തിക്കാനുള്ള കഴിവില്ലായ്മയാണ് പ്രശ്നകാരണം.

മലവിസര്‍ജനത്തില്‍ പ്രശ്നങ്ങള്‍

മലവിസര്‍ജനത്തില്‍ പ്രശ്നങ്ങള്‍

മലത്തിലെ പ്രശ്നങ്ങള്‍ കരളിന് പ്രശ്നങ്ങളുള്ളവര്‍ക്ക് മലവിസര്‍ജനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ക്രമമില്ലാതെയുള്ള മല വിസര്‍ജനം, ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം, എന്നിവക്ക് പുറമെ മലത്തില്‍ നിറ വ്യത്യാസവും അനുഭവപ്പെടാം.

അടിവയര്‍ വീര്‍ക്കല്‍

അടിവയര്‍ വീര്‍ക്കല്‍

കരള്‍ രോഗമായ സിര്‍ഹോസിസ് ബാധിതരുടെ അടിവയര്‍ ദ്രാവകങ്ങള്‍ കെട്ടികിടന്ന് വീര്‍ത്തിരിക്കും. രക്തത്തിലെ ആല്‍ബുമിനും പ്രോട്ടീനും മറ്റു ദ്രാവകങ്ങളും അവിടെ തന്നെ നിലനിര്‍ത്തുന്നതാണ് പ്രശ്ന കാരണം.

English summary

Recognize These Symptoms Of Liver Diseases

Here are some of the common symptoms of liver diseases. Read more to know about,
Story first published: Wednesday, October 7, 2015, 10:28 [IST]