മുട്ട മഞ്ഞ കഴിയ്ക്കണം, എന്താണെന്നോ??

Posted By:
Subscribe to Boldsky

മുട്ട പൊതുവെ സമീകൃതാഹാരമാണെങ്കിലും മുട്ട മഞ്ഞയില്‍ കൊളസ്‌ട്രോള്‍ അധികമാണെന്നു പൊതുവെ പറയും. ഇതു കൊണ്ടുതന്നെ മുട്ട മഞ്ഞ ഒഴിവാക്കുന്നവരുമുണ്ട്.

കാര്യം ശരിയാണെങ്കിലും മുട്ട മഞ്ഞയുടെ ആരോഗ്യഗുണങ്ങള്‍ വെള്ളയേക്കാള്‍ ഏറെയാണ്.

മുട്ട മഞ്ഞ കഴിയ്ക്കണമെന്നു പറയുന്നതിന്റെ ചില കാര്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

ന്യൂട്രിയന്റുകള്‍

ന്യൂട്രിയന്റുകള്‍

മുട്ട മഞ്ഞയില്‍ ധാരാളം ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുട്ട വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണുള്ളത്.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

വൈറ്റമിന്‍ കെയുടെ നല്ലൊരു ഉറവിടമാണിത്. വൈറ്റമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനം പോലുള്ളവ തടയുന്നതിനും ഏറെ ഫലപ്രദമാണ്.

ഡിപ്രഷന്‍, അല്‍ഷീമേഴ്‌സ്

ഡിപ്രഷന്‍, അല്‍ഷീമേഴ്‌സ്

ഇതില്‍ കോളിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഡിപ്രഷന്‍, അല്‍ഷീമേഴ്‌സ് എന്നിവ തടയാന്‍ ഏറെ ഗുണകരം.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് തടി കൂടാതെ തന്നെ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണിത്.

ക്യന്‍സറുകള്‍ തടയാന്‍

ക്യന്‍സറുകള്‍ തടയാന്‍

ഇതില്‍ വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ്, കോളന്‍ ക്യന്‍സറുകള്‍ തടയാന്‍ ഫലപ്രദമാണ്.

കോളീന്‍

കോളീന്‍

ഇതിലെ കോളീന്‍ ശരീരത്തിലെ ഹോമോസിസ്റ്റീന്‍ എന്നൊരു ഘടകത്തെ നിയന്ത്രിയ്ക്കുന്നു. ഇത് അധികമാകുന്നത് രക്തക്കുഴലുകളെ കേടു വരുത്തും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുട്ട മഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെങ്കിലും ഇതു കഴിയ്ക്കുമ്പോള്‍ ലിവര്‍ ശരീരത്തിലുല്‍പാദിപ്പിയ്ക്കുന്ന കൊളസ്‌ട്രോള്‍ തോതില്‍ കുറവു വരും.

 മുറിവുകളും ചതവുകളും

മുറിവുകളും ചതവുകളും

കോളീന്‍ ശരീരത്തിലെ മുറിവുകളും ചതവുകളും പഴുപ്പുമെല്ലാം നിയന്ത്രിയ്ക്കാന്‍ പ്രധാനമാണ്.

സ്‌ട്രോക്ക് തടയാന്‍

സ്‌ട്രോക്ക് തടയാന്‍

ശരീരത്തിലെ രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ട മഞ്ഞ സഹായിക്കും. രക്തകോശങ്ങള്‍ വര്‍ദ്ധിയ്ക്കുന്നത് ഓക്‌സിജന്‍ സഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രോക്ക് തടയാന്‍ ഇത് സഹായിക്കും.

കാഴ്ച ശക്തി

കാഴ്ച ശക്തി

കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനും മുട്ട മഞ്ഞ ഏറെ നല്ലതാണ്.

English summary

Reasons To Have Egg Yolk

Do you eat the yolk from an egg? If no,then it is time you add the yolk to your diet as it helps to keep you healthier. Here are 10 reasons to eat yolks.
Story first published: Saturday, June 27, 2015, 9:02 [IST]