ഗര്‍ഭഛിദ്രത്തിന് കാരണങ്ങള്‍

Posted By: Super
Subscribe to Boldsky

ഗര്‍ഭഛിദ്രത്തിനുള്ള കാരണങ്ങള്‍ പലതാണ്. ഗര്‍ഭിണിയാണെന്ന് മനസ്സിലാകും മുമ്പ് തന്നെ ഗര്‍ഭഛിദ്രം നടക്കുന്ന സംഭവങ്ങള്‍ ധാരാളമാണ്. മാസമുറ കൃത്യമായി നടക്കാതെ വരികയും അല്പം വൈകി ഉണ്ടാകുകയും ചെയ്യുമ്പോള്‍ മാസമുറ അല്പം വൈകിയെന്ന ധാരണയേ പലര്‍ക്കും ഉണ്ടാകൂ.

എന്നാല്‍ ഒരു പക്ഷെ ഗര്‍ഭിണിയായിരുന്നിരിക്കണം നിങ്ങള്‍, മാസമുറയുടെ പേരില്‍ വന്നത് ഗര്‍ഭഛിദ്രം മൂലമുള്ള രക്തപ്രവാഹം ആകാം. ഇത്തരത്തില്‍ നേരത്തെയുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് കാരണം എന്താകും? ഏകദേശം 15 മുതല്‍ 20 ശതമാനത്തോളം സ്ത്രീകള്‍ ഇത്തരം ഗര്‍ഭഛിദ്രം നേരിടേണ്ടി വന്നിട്ടുണ്ടാകും എന്നാണ് കണക്കുകള്‍.

Baby

അതിന് കാരണങ്ങള്‍ പലതാകാം. ജനിതകമാകാം. അണുബാധ മൂലമാകാം, പ്രതിരോധശേഷി സംബന്ധമാകാം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലമാകാം, അല്ലെങ്കില്‍ ഘടനാപരമായ പ്രശ്‌നങ്ങളാകാം. ഇവ ഒരു സാധാരണ വ്യക്തിക്ക് പെട്ടെന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങളല്ല. ഡോക്ടര്‍മാര്‍ക്ക് ഇത് കണ്ടെത്താനും സാധിക്കും. മേലെ പറഞ്ഞ കാരണങ്ങളെ അല്പം കൂടി വിശദമാക്കാം.

ജനിതക കാരണം: നേരത്തെയുള്ള ഗര്‍ഭഛിദ്രങ്ങളില്‍ പകുതിയും ജനിതക കാരണങ്ങള്‍ കൊണ്ടാണത്രെ സംഭവിക്കുന്നത്. ഗര്‍ഭസ്ഥ ശിശു അഥവാ ഭ്രൂണത്തിന് ജനിതകപരമായി എന്തെങ്കിലും അപര്യാപ്തത ഉണ്ടാകുകയും അത് ഭ്രൂണത്തിന്റെ നിലനില്‍പ് ഇല്ലാതാകാനും കാരണമാകും. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ആ ഗര്‍ഭിണിയ്ക്ക് എക്കാലത്തും ഇതേ പ്രശ്‌നം നേരിടേണ്ടി വരികയില്ല. അതായത് ഇങ്ങനെ സംഭവിക്കുന്ന ഗര്‍ഭിണികളില്‍ അടുത്ത തവണ ഒരു സാധാരണ ഗര്‍ഭാവസ്ഥ ഉണ്ടാകുകയാണ് പതിവ്. അതിനാല്‍ തന്നെ ഇതൊരു സാധാരണസംഭവമായാണ് കണക്കാക്കുന്നതും.

രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട്: ആന്റിബോഡികള്‍ രക്തത്തിലെ ദോഷവസ്തുക്കളുടെ വീര്യം കെടുത്തി ശരീരത്തെ സംരക്ഷിക്കുന്ന ഘടകമാണല്ലോ. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആന്റിബോഡികള്‍ നമ്മളുടെ ശരീരത്തിന് എതിരായും പ്രവര്‍ത്തിച്ചെന്ന് വരാം. അങ്ങനെ രക്തത്തിലെ ആന്റിബോഡികള്‍ കോശങ്ങളെ ആക്രമിക്കാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ആന്റിബോഡികള്‍ പ്ലാസന്റയെ ആക്രമിച്ചേക്കാം. ഭ്രൂണത്തിലേക്കുള്ള രക്തപ്രവാഹം തടയാനും ആന്റിബോഡികള്‍ ഇടയാക്കും. ഇത് ഭ്രൂണത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും തന്മൂലം അതിന്റെ നാശത്തില്‍ കലാശിക്കുകയും ചെയ്യുന്നു.

abortion

ശാരീരിക കാരണങ്ങള്‍: ഗര്‍ഭാശയത്തിനോ ഗര്‍ഭാശയസംബന്ധ അവയവങ്ങള്‍ക്കോ ഉണ്ടാകുന്ന ഘടനാപരമായ വ്യത്യാസം ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കാറുണ്ട്. ഗര്‍ഭാശയഭിത്തിയില്‍ ഉണ്ടായേക്കാവുന്ന കാന്‍സര്‍ അല്ലാത്ത മുഴകള്‍ ഉണ്ടാകും. ഫൈബ്രോയ്ഡ്‌സ് എന്നാണ് ഇതിനെ സാധാരണ വിളിക്കുന്നത്. ഇന്ന് ധാരാളം സ്ത്രീകളില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. അണ്ഡവാഹിനിക്കുഴല്‍ തുറക്കുന്നതിന് ഫ്രൈബ്രോയ്ഡുകള്‍ തടസ്സം സൃഷ്ടിക്കുകയാണെങ്കില്‍ അത് വന്ധ്യതയ്്ക്കും കാരണമാകാറുണ്ട്. യൂട്ടറിന്‍ കാവിറ്റിയെ വിഭജിക്കുന്ന ഫൈബറസ് ഭിത്തി, അണ്ഡം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കപ്പെടുന്നത് ദുര്‍ബലമാകാനും തന്മൂലം എളുപ്പത്തില്‍ ഗര്‍ഭഛിദ്രത്തിനും ഇടയാക്കും.

രോഗബാധ കാരണം: സാധാരണമല്ലെങ്കില്‍ പോലും ശരീരത്തിന് രോഗബാധയുണ്ടാകുമ്പോഴും ഗര്‍ഭഛിദ്രം ഉണ്ടായേക്കാം. ബാക്റ്റീരിയ, വൈറസ്, പാരാസൈറ്റ്‌സ് എന്നിവ ശരീരത്തിലെത്തുമ്പോള്‍ അവ ചിലപ്പോള്‍ ഗര്‍ഭാവസ്ഥയെ ബാധിക്കും. അഞ്ചാംപനി, യൂറിയപ്ലാസ്മ എന്നീ അസുഖങ്ങളും ഗര്‍ഭഛിദ്രത്തിന് കാരണമാകാം.

abortion

അന്ധശ്രാവിഗ്രന്ധിയുടെ തകരാര്‍: ഒന്നിലേറെ മറ്റേര്‍ണല്‍ ഹോര്‍മോണുകളുടെ പരസ്പരപ്രവര്‍ത്തനമാണ് ഗര്‍ഭത്തിന്റെ ആദ്യഘട്ടം. ഈ പരസ്പരപ്രവര്‍ത്തനഫലമായാണ് ഭ്രൂണത്തിന് ശരിയായ രീതിയില്‍ വളരാന്‍ സാധിക്കുന്നത്. എന്നാല്‍ ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളോ പോളിസിസ്റ്റിക് ഓവറി ഡിഡീസ് ഉണ്ടെങ്കിലോ നേരത്തെയുള്ള ഗര്‍ഭധിദ്രത്തിന് ഇടയാക്കിയേക്കാം.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍: ആരോഗ്യത്തിന് ഹാനികരമായ മരുന്നുകള്‍, ആല്‍ക്കഹോള്‍, പുകവലി, കഫേന്റെ അമിതോപയോഗം, മാനസിക സമ്മര്‍ദ്ദം എന്നിവ ഭ്രൂണവളര്‍ച്ചയെ ബാധിക്കാറുണ്ട്.

അസാധാരണമായ ഹോര്‍മോണ്‍ തോതുകള്‍: തൈറോയ്ഡ്, അഡ്രനല്‍ ഗ്രന്ഥി പ്രശ്‌നങ്ങള്‍, ഡയബെറ്റിക് എന്നിവ ഗര്‍ഭഛിദ്രം ഉണ്ടാകാനുള്ള കാരണങ്ങളില്‍ പെടുത്താം. അബോര്‍ഷന്‍, ഇതു വായിച്ചു തീരുമാനിയ്ക്കൂ

English summary

Reasons For Miscarriage

Here are some of the reasons for miscarriage. Read more to know about different reasons for miscarriage,