For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍, ഇതു വായിച്ചു തീരുമാനിയ്ക്കൂ

|

അബോര്‍ഷന്‍ നടത്തുന്നതിന് പല തരം കാരണങ്ങള്‍ കാണാം. എന്നാല്‍ എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഇത് ഒരു കുരുന്നു ജീവനെ കൊല്ലുന്നതാണ് ഈ പ്രക്രിയ.

നാളെ പല്ലില്ലാത്ത മോണ കാട്ടി നമ്മെ നോക്കി ചിരിയ്‌ക്കേണ്ട ഒരു കുഞ്ഞിനെ, അമ്മയുടെ മുഖം പോലും കണ്ടിട്ടില്ലാത്ത, അമ്മയുടെ വയറ്റില്‍ താന്‍ സുരക്ഷിതമെന്നു കരുതുന്ന ഒരു കുഞ്ഞിനെ അവിടെത്തന്നെ അവസാനിപ്പിയ്ക്കുകയാണ്. പുറത്തു വന്നില്ലെങ്കിലും പുറത്തു ജീവിച്ചിരിയ്ക്കുന്ന ഒരാള്‍ അനുഭവിയ്ക്കുന്ന മരണവേദന ഈ കുഞ്ഞും അനുഭവിയ്ക്കുകയാണ്. രക്ഷപ്പെടാന്‍ വഴിയില്ലാതെ, രക്ഷപ്പെടാന്‍ അറിയാതെ.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

അബോര്‍ഷന്‍ വരുത്തി വയ്ക്കുന്ന സൈഡ് ഇഫക്ടുകളും ഏറെയാണ്. അമ്മയ്ക്ക് മാനസിക, ശാരീരിക ആഘാതങ്ങള്‍ ഇതുണ്ടാക്കും.

അബോര്‍ഷനെക്കുറിച്ചും ഇതുണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ചും കൂടുതലറിലൂ

മാര്‍ഗങ്ങള്‍

മാര്‍ഗങ്ങള്‍

മാനുവല്‍ വാക്വം, ഡയലേഷന്‍-ഇവാക്വേഷന്‍, ക്യൂറിട്ടേജ്, ഗുളികകള്‍ എന്നിവയാണ് അബോര്‍ഷന് സാധാരണ രീതിയില്‍ ചെയ്തു വരുന്ന മാര്‍ഗങ്ങള്‍. ഏഴ് ആഴ്ച വരെ മാത്രം പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ മാന്വല്‍ വാക്വം ഉപയോഗിക്കാറുണ്ട്. സിറിഞ്ച് പിടിപ്പിച്ച ഒരു ട്യൂബ് ഗര്‍ഭപാത്രത്തിലേക്കിറക്കി ഭ്രൂണത്തെ വലിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

മാര്‍ഗങ്ങള്‍

മാര്‍ഗങ്ങള്‍

മൂന്നു മാസത്തില്‍ കൂടുതലുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ ഡയലേഷന്‍-ഇവാക്വേഷന്‍ വഴി ഉപയോഗിക്കാറുണ്ട്. ഇവിടെ സെര്‍വിക്‌സ് തുറന്ന് ഭ്രൂണത്തെ ഫോര്‍സെപ്‌സ് സഹായത്തോടെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. വലിച്ചെടുക്കുന്നതിന് മുന്‍പു തന്നെ ഭ്രൂണത്തിന്റെ തലഭാഗം തകര്‍ക്കുകയും ചെയ്യും.

മാര്‍ഗങ്ങള്‍

മാര്‍ഗങ്ങള്‍

6-14 മാസം വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ ക്യൂറിട്ടേജ് ഉപയോഗിക്കാറുണ്ട്. ഇവിടെ ഗര്‍ഭപാത്രം സെര്‍വിക്‌സ് തുറന്ന് സക്്ഷന്‍ മെഷീന്‍ വഴി ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കു വലിച്ചെടുക്കുന്നു. പിന്നീട് ക്യൂറെറ്റ് എന്ന ഒരു ഉപകരണം ഗര്‍ഭപാത്രത്തിലേക്കു കടത്തി ഗര്‍ഭപാത്രം വൃത്തിയാക്കും. നാലു മുതല്‍ ആറാഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സാധാരണയായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാറ്. ഇത്തരം ഗുളിക ഭ്രൂണത്തെ കൊല്ലുകയാണ് ചെയ്യുന്നത്.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

അബോര്‍ഷനെ തുടര്‍ന്ന് വയറുവേദന, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളും ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. ഇതിന് പുറമെ ബ്ലീഡിംഗ്, അണുബാധ, ഗര്‍ഭപാത്രത്തിനുണ്ടാകുന്ന തകരാറുകള്‍ എന്നിവയും അബോര്‍ഷന്റെ മറ്റു ചില വശങ്ങളാണ്.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

അബോര്‍ഷന് ശേഷവും ഭ്രൂണത്തിന്റെ ഏതെങ്കിലും ഭാഗം വയറ്റില്‍ അവശേഷിക്കുന്നത് അണുബാധ, ബ്ലീഡിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ഉപകരണങ്ങള്‍ ഉള്ളിലേക്കു കടത്തുമ്പോള്‍ ഗര്‍ഭപാത്രത്തിനു മാത്രമല്ലാ, ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കും അണുബാധയും മുറിവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

അബോര്‍ഷന്‍ ഭാവിയില്‍ കുഞ്ഞുണ്ടാകുന്നതിനെയും ബാധിക്കുന്നതായി വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ചിലരില്‍ വന്ധ്യതയും മറ്റു ചിലരില്‍ മാസമെത്താതെയുള്ള പ്രസവത്തിനും അബോര്‍ഷന്‍ വഴി വയ്ക്കുന്നുണ്ട്. ഒന്നില്‍ കൂടുതല്‍ അബോര്‍ഷന്‍ നടത്തിയവരിലാണ് ഇത് പ്രധാനമായും കണ്ടുവരാറ്.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

അബോര്‍ഷനും ബ്രെസ്റ്റ് ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അബോര്‍ഷന്‍ നടത്തിയവരില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സെല്ലുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്.

 പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

അബോര്‍ഷന്‍ അതിന് വിധേയയാകുന്ന സ്ത്രീയില്‍ സൃഷ്ടിക്കുന്ന മാനസിക ആഘാതവും വലുതാണ്. നൂറു ശതമാനം സമ്മതത്തോടെ കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കുന്ന സ്ത്രീകള്‍ വളരെ കുറവായിരിക്കും. അബോര്‍ഷനെ തുടര്‍ന്ന് ഡിപ്രഷനും മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും പല സ്ത്രീകളിലും കണ്ടുവരുന്നുണ്ട്.

Read more about: aboriton
English summary

Hidden Truths About Abortion

Here are some of the hidden and painful facts about abortion. Before going to such a procedure, read more,
Story first published: Thursday, February 19, 2015, 14:20 [IST]
X
Desktop Bottom Promotion