തടി കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ഗെയിം, അവിശ്വസനീയം!

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ രാവിലെ തന്നെ എഴുന്നേറ്റ് ജിമ്മിലേക്കോടി ക്ഷീണിച്ചവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇനി വെറുതേ ജിമ്മിലേക്കോടി സമയം കളയണ്ട ഓണ്‍ലൈന്‍ ഗെയിം കളിച്ചാല്‍ മതിയെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.പുരുഷന്മാരുടെ ചില ദുശീലങ്ങള്

ഇതിനു വേണ്ടി ഒരു പ്രത്യേക ഗെയിം തന്നെ ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ കണ്ടു പിടിച്ചു കഴിഞ്ഞു. ഏത് കണ്ടു പിടുത്തത്തിനും ഒരു നല്ല വശത്തോടൊപ്പം മോശം വശം കൂടി ഉണ്ടാവുമല്ലോ? കുട്ടികളോടടുക്കാന്‍ ടെക്‌നോളജി എന്നാല്‍ ആ ചീത്തവശം കേട്ട് ആരും ഞെട്ടണ്ട. എന്നാലും ഗെയിം കളിക്കുന്നതിലൂടെ ഭാരം കുറയുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.

ഭക്ഷണം വേണ്ട

ഭക്ഷണം വേണ്ട

ഭക്ഷണമുപേക്ഷിക്കാന്‍ ശരീരത്തെ ശീലിപ്പിക്കുന്ന തരത്തിലാണ് ഈ ഗെയിം വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഴ്ചകള്‍ക്കുള്ളില്‍ നമ്മള്‍ തടി കുറച്ച് ഫിറ്റ് ആവും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കൂടുതല്‍ കലോറിക്കു വിട

കൂടുതല്‍ കലോറിക്കു വിട

മനസ്സിരുത്തി ഗെയിം കളിക്കുന്നതിലൂടെ 220 കലോറി ഊര്‍ജ്ജം വരെ ശരീരത്തില്‍ നിന്നും എരിച്ചു കയാനാകും എന്ന് പഠനങ്ങള്‍ പറയുന്നു. 23-65 വയസ്സു വരെ പ്രായമുള്ളവര്‍ക്കാണ് ഇതൊക്കം ബാധകം എന്ന കാര്യം മറക്കല്ലേ.

 മനസ്സിരുത്തി കളിക്കണം

മനസ്സിരുത്തി കളിക്കണം

ഗെയിം കളിക്കുന്നതും ഒരു വഴിപാടായാല്‍ തടി കുറയില്ല. എന്നാല്‍ തടി കുറയണമെന്നാണ് ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ചു കളിച്ചാല്‍ തടി കുറയുമെന്നാണ് പഠനങ്ങളില്‍ നിന്നും തെളിയുന്നത്.

ഗെയിമിന്റെ രീതി

ഗെയിമിന്റെ രീതി

ഗെയിമില്‍ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ വരുന്ന സമയത്ത് അത് തിരഞ്ഞെടുക്കാതെ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്ന രീതിയാണ് ഉള്ളത്. മാത്രമല്ല കലോറി കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഉള്ള പ്രോത്സാഹനവും ഗെയിമില്‍ നിന്ന് ലഭിക്കുന്നുണ്ട്.

 വെറുതേ കളിച്ചാല്‍ മതിയോ?

വെറുതേ കളിച്ചാല്‍ മതിയോ?

വെറുതേ കളിച്ചതുകൊണ്ട് മാത്രം ഭാരം കുറയില്ല. ഗെയിമില്‍ നാം തിരഞ്ഞെടുക്കുന്ന നല്ല ശീലങ്ങള്‍ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ നോക്കണം. എന്നാലേ ഭാരത്തിന്റെ കാര്യത്തില്‍ കോംപ്രമൈസ് ഉണ്ടാവൂ.

ഗെയിം ഏത് പ്രായക്കാര്‍ക്ക്

ഗെയിം ഏത് പ്രായക്കാര്‍ക്ക്

23 വയസ്സ് മുതല്‍ 65 വയസ്സു വരെയുള്ളവര്‍ക്ക് ഇത്തരത്തില്‍ അമിത വണ്ണം കുറയ്ക്കാം. കൂടാതെ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഗെയിം കളിച്ചിരിക്കണം. ഗെയിമിനോടൊപ്പം തന്നെ ഒരു ചോദ്യോത്തര പംക്തിയും ഒരുക്കിയിട്ടുണ്ട്.

English summary

Online game Can Help Weight Lose

If you are worried about your extra kilos, playing a simple online game developed by researchers in Britain may help you stay fit.
Story first published: Thursday, July 23, 2015, 10:44 [IST]