മാഗി ശരിക്കും ആരോഗ്യത്തിന്‌ ഹാനികരമാണോ?

Posted By: Super
Subscribe to Boldsky

ന്യൂഡല്‍ഹിയില്‍ പരിശോധനയ്‌ക്കയച്ച മാഗി സാമ്പിളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ലെഡിന്റെ അളവ്‌ കണ്ടെത്തി. പരിശോധന നടത്തിയ 13 ല്‍ 10 സാമ്പിളുകളിലും 2.5 പിപിഎമ്മിനും മുകളിലാണ്‌ ലെഡിന്റെ അളവെന്ന്‌ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.

ഇതിന്‌ പുറമെ ഉത്‌പന്നത്തില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലാത്ത എംഎസ്‌ജിയുടെ സാന്നിദ്ധ്യവും മാഗിയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതെ തുടര്‍ന്ന്‌ തെറ്റായ പ്രചരണം നടത്തിയതിനും സുരക്ഷിതമല്ലാത്ത ഉത്‌പന്ന വില്‍ക്കുന്നതിനും എതിരെ ഡല്‍ഹി സര്‍ക്കാര്‍ നെസ്‌ ലെയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്‌.

മാഗി നൂഡില്‍സ് മാത്രമല്ല, പ്രശ്‌നം.....

ജീവിതകാലം മുഴുവന്‍ മാഗി കഴിക്കുമോ? ഇത്‌ ആരോഗ്യത്തിന്‌ നല്ലതാണോ? എല്ലാ ദിവസവും മാഗി കഴിക്കുന്ന എന്റെ കുട്ടിക്ക്‌ എന്ത്‌ സംഭവിക്കും? ഇങ്ങനെ വിവിധ ചോദ്യങ്ങള്‍ പലരുടെയും മനസില്‍ ഉയര്‍ന്നു വരുന്നുണ്ടാവും. അതിനാല്‍ മാഗിയെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ശ്രമിക്കാം.

മാഗിയെ കുറിച്ച്‌ വിദഗ്‌ധര്‍ പറയുന്ന ചില കാര്യങ്ങള്‍

1. ലെഡ്‌ അടങ്ങിയ മാഗി കഴിച്ചാല്‍ എന്ത്‌ സംഭവിക്കും?

1. ലെഡ്‌ അടങ്ങിയ മാഗി കഴിച്ചാല്‍ എന്ത്‌ സംഭവിക്കും?

ലെഡ്‌ ഹാനികരമായ പദാര്‍ത്ഥമാണ്‌. ശരീരം ഇതിനെ ആഗിരണം ചെയ്‌താല്‍ ദീര്‍ഘകാലത്തില്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകും. ദഹനപ്രക്രിയ താറുമാറാക്കും. തലച്ചോര്‍, വൃക്ക , പ്രത്യുത്‌പാദനം എന്നിവയെ ഇവ പ്രതികൂലമായി ബാധിക്കും.

2. മാഗിയില്‍ കണ്ടെത്തിയ ലെഡിന്റെ അളവ്‌ എത്ര?

2. മാഗിയില്‍ കണ്ടെത്തിയ ലെഡിന്റെ അളവ്‌ എത്ര?

ഒരു പാക്കറ്റ്‌ മാഗിയില്‍ 17 എംഎം ലെഡിന്റെ അംശമാണ്‌ യുപിയിലെ ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പ്രഥമ പരിശോധനയില്‍ കണ്ടെത്തിയത്‌.മനുഷ്യരുടെ ഭക്ഷണത്തില്‍ അനുവദനീയമായ അളവായ 0.01 പിപിഎമ്മിലും വളരെ കൂടുതലാണിത്‌.

*ഡല്‍ഹി സര്‍ക്കാറിന്റെ പ്രസ്‌താവനയില്‍ പറയുന്ന അനുവദനീയമായ ലെഡിന്റെ അളവ്‌ 2.5 പിപിഎം ആണ്‌.

3. മാഗിയിലെ എംഎസ്‌ജിയെ കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?

3. മാഗിയിലെ എംഎസ്‌ജിയെ കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?

ഒരു പായ്‌ക്കറ്റ്‌ മാഗിയില്‍ അടങ്ങിയിട്ടുള്ള എംഎസ്‌ജിയുടെ യഥാര്‍ത്ഥ അളവ്‌ എത്രയാണന്ന്‌ അറിവായിട്ടില്ല.നാഡി സബന്ധമായ രോഗങ്ങള്‍, തലവേദന, കരള്‍ വീക്കം എന്നിവയ്‌ക്കെല്ലാം എംഎസ്‌ജി കാരണമാകാം. മെറ്റബോളിക്‌ സിന്‍ഡ്രോമിനും പൊണ്ണത്തടിക്കും ഉള്ള സാധ്യത ഇത്‌ ഉയര്‍ത്തും. എംഎസ്‌ജിയെ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്‌) കുറിച്ച്‌ കൂടുതല്‍ അറിയുക.

4. ശരീരത്തില്‍ നിന്നും ലെഡ്‌ എങ്ങനെ പുറന്തള്ളാം?

4. ശരീരത്തില്‍ നിന്നും ലെഡ്‌ എങ്ങനെ പുറന്തള്ളാം?

ശരീരത്തില്‍ അടിഞ്ഞ്‌ കൂടുന്നതിനാല്‍ അധികമാകുന്ന ലെഡ്‌ പുറന്തള്ളാന്‍ കഴിയില്ല. ക്രാന്‍ബെറി പോലെ ആന്റി ഓക്‌സിഡന്റ്‌ ധാരാളം അടങ്ങിയ ജ്യൂസുകള്‍ കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളില്‍ കുറവ്‌ വരുത്താന്‍ കഴിയും. ധാരാളം പച്ചക്കറികള്‍ കഴിയക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. വിഷം ഉള്ളില്‍ അടിഞ്ഞ്‌ കൂടുന്നത്‌ കുറയ്‌ക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കും.

5. കുട്ടികള്‍ക്ക്‌ ഗുരുതമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?

5. കുട്ടികള്‍ക്ക്‌ ഗുരുതമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?

ലെഡ്‌ അടങ്ങിയ മാഗി കഴിക്കുന്നതിലൂടെ മസ്‌തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ കുട്ടികള്‍ക്ക്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ ശരീരം വേഗം ഇവ ആഗീരണം ചെയ്യും എന്നതിലാണിത്‌.

6. ലെഡും എംഎസ്‌ജിയും കഴിച്ചാല്‍ അര്‍ബുദം വരുമോ?

6. ലെഡും എംഎസ്‌ജിയും കഴിച്ചാല്‍ അര്‍ബുദം വരുമോ?

ലെഡിന്റെയും എംഎസ്‌ജിയുടെയും ദീര്‍ഘകാല ഫലങ്ങളില്‍ ഒന്നാണ്‌ അര്‍ബുദം . ലെഡു എംഎസ്‌ജിയും അടങ്ങിയ മാഗി ദിവസവും കഴിക്കുന്നത്‌ അര്‍ബുദ സാധ്യത ഉയര്‍ത്തും.

7. ഒരാഴ്‌ച തുടര്‍ച്ചയായി മഗി കഴിച്ചാല്‍ എന്ത്‌ സംഭവിക്കും?

7. ഒരാഴ്‌ച തുടര്‍ച്ചയായി മഗി കഴിച്ചാല്‍ എന്ത്‌ സംഭവിക്കും?

ലെഡും എംഎസ്‌ജിയും അടങ്ങിയ മാഗി ആദ്യ കുറെ ദിവസങ്ങളില്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക്‌ കാരണമാവില്ല.

8. ഒരു മാസം തുടര്‍ച്ചയായി മാഗി കഴിച്ചാല്‍ എന്ത്‌ സംഭവക്കും?

8. ഒരു മാസം തുടര്‍ച്ചയായി മാഗി കഴിച്ചാല്‍ എന്ത്‌ സംഭവക്കും?

ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കാത്തതിനാല്‍ വയറ്‌ വേദന അനുഭവപ്പെടും. ശരീരത്തില്‍ ലെഡ്‌ അടിയുന്നതിനാല്‍ ആണിത്‌. (വായിക്കുക: നിങ്ങളുടെ പ്രിയ മാഗിയില്‍ എംഎസ്‌ജിയും ലെഡും അടങ്ങിയതായി കണ്ടെത്തിയിരിക്കുന്നു. ഇത്‌ നിങ്ങളെ രോഗിയാക്കും)

9. മാഗി കഴിക്കുന്നത്‌ ആരോഗ്യകരമാണോ?

9. മാഗി കഴിക്കുന്നത്‌ ആരോഗ്യകരമാണോ?

സംസ്‌കരിച്ച മാവ്‌ അല്ലെങ്കില്‍ മൈദ എന്നിവയില്‍ നിന്നാണ്‌ മാര്‍ഗി നിര്‍മ്മിക്കുന്നത്‌, ഇത്‌ എളുപ്പം ദഹിക്കില്ല. കൂടാതെ ഇതില്‍ കേടാകാതിരിക്കാനുള്ള പദാര്‍ത്ഥങ്ങളും ചേര്‍ത്തിട്ടുണ്ട്‌ . സോഡിയം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും ആരോഗ്യത്തിന്‌ ഗുണകരമല്ല. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനുള്ള സാധ്യത ഉയര്‍ത്തും.

10. പോഷക സമൃദ്ധമാണ്‌ എന്ന്‌ പറയപ്പെടുന്നു. ഇത്‌ സത്യമാണോ?

10. പോഷക സമൃദ്ധമാണ്‌ എന്ന്‌ പറയപ്പെടുന്നു. ഇത്‌ സത്യമാണോ?

പോഷക സമൃദ്ധവും , പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതുമാണ്‌ എന്ന പേരിലാണ്‌ വില്‍പ്പന നടത്തുന്നതെങ്കിലും മാഗിയില്‍ പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടില്ല. എന്നാല്‍, ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്‌ ( സംസ്‌കരിച്ച മാവ്‌) അടങ്ങിയിട്ടുണ്ട്‌്‌. ഇത്‌ പതിവായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമല്ല.

11. ഓട്‌സ്‌ മാഗി , മാഗ്ഗി ആട്ട്‌ നൂഡില്‍സ്‌ എന്നിവയുടെ കാര്യമോ?

11. ഓട്‌സ്‌ മാഗി , മാഗ്ഗി ആട്ട്‌ നൂഡില്‍സ്‌ എന്നിവയുടെ കാര്യമോ?

മാഗിയില്‍ ഓട്‌സും ആട്ടയും അടങ്ങിയിട്ടുണ്ട്‌ എന്ന്‌ പറയുന്നതു കൊണ്ട്‌ ഇവയില്‍ ഇത്‌ മാത്രമെ അടങ്ങിയിട്ടുള്ളു എന്ന്‌ കരുതരുത്‌. ഓട്‌്‌സ്‌ അല്ലെങ്കില്‍ ആട്ട മൈദയില്‍ ചേര്‍ക്കുകയാണ്‌ ചെയ്യുന്നത്‌ . അതിനാല്‍ ഓട്‌സ്‌, ആട്ട്‌ നൂഡില്‍സില്‍ മാഗി മസാല നൂഡില്‍സിലും മൈദയുടെ അളവ്‌ കുറവായിരിക്കും എന്ന്‌ മാത്രം.

12. ലെഡ്‌ അടങ്ങിയിട്ടില്ല എങ്കില്‍ മാഗി എത്ര പ്രാവശ്യം കഴിക്കാം?

12. ലെഡ്‌ അടങ്ങിയിട്ടില്ല എങ്കില്‍ മാഗി എത്ര പ്രാവശ്യം കഴിക്കാം?

മുതിര്‍ന്നവരാണെങ്കില്‍ പതിനഞ്ച്‌ ദിവസത്തിന്‌ ഒരിക്കല്‍ കഴിക്കാം. ആരോഗ്യത്തിന്‌ ഗുണകരമാകുന്ന ഒന്നും ഇല്ലാത്തതിനാല്‍ ദിവസവും കഴിക്കുന്നത്‌ ഒഴിവാക്കുക.

13. ഏത്‌ തരം മാഗിയാണ്‌ 15 ദിവസത്തില്‍ ഒരിക്കല്‍ കഴിക്കാവുന്നത്‌?

13. ഏത്‌ തരം മാഗിയാണ്‌ 15 ദിവസത്തില്‍ ഒരിക്കല്‍ കഴിക്കാവുന്നത്‌?

പാകം ചെയ്യാന്‍ എളുപ്പമായതിനാല്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സൗകര്യപ്രദഗമായ ഭക്ഷണങ്ങളില്‍ ഒന്നാണ്‌ മാഗി, പ്രത്യേകിച്ച്‌ ഹോസ്‌റ്റലുകളിലും മറ്റും താമസിക്കുന്നവര്‍. ഇടയ്‌ക്ക്‌ കഴിക്കാന്‍ ഓട്‌സ്‌, ആട്ട ന്യൂഡില്‍സുകള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. പെട്ടെന്ന്‌ മറ്റൊന്നും ഉണ്ടാക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഇവ തിരഞ്ഞെടുക്കാം.

14. മാഗി കഴിക്കാന്‍ അനുയോജ്യമായ സമയമേതാണ്‌?

14. മാഗി കഴിക്കാന്‍ അനുയോജ്യമായ സമയമേതാണ്‌?

പ്രഭാത ഭക്ഷണമായി ഒരിക്കലും മാഗി കഴിക്കരുത്‌. കാരണം ഇവയില്‍ മൈദ പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ ദഹിക്കാന്‍ എളുപ്പമല്ല. ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജം ഇതില്‍ നിന്നും ലഭിക്കില്ല. വൈകുന്നേരമോ ഉച്ചഭക്ഷണത്തിന്‌ ശേഷമോ മാഗി കഴിക്കുക.

15. മാഗിയില്‍ അടങ്ങിയിട്ടുള്ള ഉണങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത്‌ ?

15. മാഗിയില്‍ അടങ്ങിയിട്ടുള്ള ഉണങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത്‌ ?

ഉണങ്ങിയ പച്ചക്കറികളില്‍ കേടാകാതിരിക്കാനുള്ള പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിരിക്കും. ഇത്‌ ശാരീരിക പ്രവര്‍ത്തനങ്ങളുടെ നിരക്ക്‌ കുറയ്‌ക്കുകയും ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ചെയ്യും. അതിനാല്‍ ഇവ കഴിക്കുന്നത്‌ കഴിവതും ഒഴിവാക്കുക.

16. കുട്ടികള്‍ക്ക്‌ മാഗി കൊടുക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണോ?

16. കുട്ടികള്‍ക്ക്‌ മാഗി കൊടുക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണോ?

മാഗിയില്‍ ധാരാളം മൈദ ( കാര്‍ബോഹൈഡ്രേറ്റ്‌) അടങ്ങിയിട്ടുണ്ട്‌. പോഷകങ്ങള്‍, പ്രോട്ടീന്‍സ്‌, ഫൈബര്‍ എന്നിവ താഴ്‌ന്ന അളവിലാണുള്ളത്‌. അതിനാല്‍ പ്രഭാത ഭക്ഷണത്തിനും മറ്റും ഇവയ്‌ക്ക്‌ പകരം ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌. ഇടിയ്‌ക്ക്‌ രുചി മാറ്റം വരുന്നത്തുന്നതിന്‌ വേണ്ടി മാത്രം മാസത്തില്‍ ഒരിക്കലോ മറ്റോ മാത്രം കുട്ടികള്‍ക്ക്‌ മാഗി നല്‍കുക.

17. ഏത്‌ പ്രായത്തില്‍ കുട്ടികള്‍ക്ക്‌ മാഗി നല്‍കാം?

17. ഏത്‌ പ്രായത്തില്‍ കുട്ടികള്‍ക്ക്‌ മാഗി നല്‍കാം?

അഞ്ച്‌ വയസ്സിന്‌ ശേഷം മാത്രം കുട്ടികള്‍ക്ക്‌ മാഗി നല്‍കി തുടങ്ങുക . അതും, വല്ലപ്പോഴും( മാസത്തില്‍ ഒരിക്കല്‍) മാത്രം, എല്ലാ ദിവസവും പാടില്ല.

18. മൂന്ന്‌ വയസ്സുള്ള കുട്ടിക്ക്‌ മാഗി നല്‍കാമോ?

18. മൂന്ന്‌ വയസ്സുള്ള കുട്ടിക്ക്‌ മാഗി നല്‍കാമോ?

ആദ്യ അഞ്ച്‌ വര്‍ഷങ്ങളില്‍ ശേഷമുള്ള കാലയളവിലേതിനേക്കാള്‍ കുട്ടികളുടെ തലച്ചോറ്‌ വളരുന്ന കാലയളവാണ്‌. തലച്ചോറിന്റെ ശരിയായ വികാസത്തിന്‌ മികച്ച പോഷകങ്ങള്‍ ആവശ്യമാണ്‌. ലെഡ്‌ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ വളര്‍ച്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ഈ പ്രായത്തില്‍ മാഗി നല്‍കുന്നത്‌ ഒഴിവാക്കുക. കാരണം ലെഡ്‌ അടങ്ങിയിട്ടില്ല എങ്കിലും ഇതില്‍ മികച്ച പോഷകങ്ങളും അടങ്ങിയിട്ടില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Is Eating Maggie Really Bad For Health

    Have you been eating Maggi all your life? Is it healthy? What will happen to my child who is eating Maggi every day? Here’s what our experts have to say about Maggi.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more