For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യം കരളിനെ മാത്രമല്ല കൊല്ലുന്നത്!!

|

അമിതമായ മദ്യപാനം ആരോഗ്യത്തിന് വില്ലനാണെന്നുള്ളതാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ മദ്യപിക്കുന്നവരുടെ ധാരണ മിതമായ തോതിലുള്ള മദ്യപാനം പ്രശ്‌നമില്ലെന്നാണ്. പക്ഷേ ഏത് തോതിലായായലും മദ്യപാനമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും അറുതി വരുന്നില്ല.

ഉന്‍മേഷം നല്‍കും ഭക്ഷണങ്ങള്‍

അമിതമായ മദ്യപാനം മാത്രമല്ല ആരോഗ്യത്തിന് ഹാനീകരം മിതമായ രീതിയിലുള്ള മദ്യപാനവും നമ്മുടെ ഓരോ അവയവങ്ങളെയായി കൊന്നു കൊണ്ടിരിക്കുകയാണ്. മദ്യപാനം ഏതൊക്കെ രീതിയില്‍ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളേയും ബാധിയ്ക്കും എന്നു നോക്കാം.

ഹൃദയത്തെ ആദ്യം പിടികൂടും

ഹൃദയത്തെ ആദ്യം പിടികൂടും

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് ആദ്യം ഉണ്ടാക്കുന്നത്. ഈ അടുത്ത കാലത്തായി നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മദ്യപിക്കുന്നവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയത്. എന്നാല്‍ റെഡ് വൈന്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നുമുണ്ട്.

 തലച്ചോര്‍ പ്രശ്‌നത്തില്‍

തലച്ചോര്‍ പ്രശ്‌നത്തില്‍

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മദ്യാപനത്തിന് സാധിയ്ക്കും. പലപ്പോഴും മാനസിക നിലയെ തന്നെ തകരാറിലാക്കാന്‍ മദ്യപാനം കൊണ്ട് കഴിയും. മാത്രമല്ല തലച്ചോറിന്റെ ചില ഭാഗങ്ങള്‍ക്ക് ക്ഷതം സംഭവിക്കാനും കോശങ്ങളുടെ നാശത്തിനും മദ്യം വഴിവെയ്ക്കും.

കരള്‍

കരള്‍

മദ്യപിക്കുന്നവരില്‍ സ്ഥിരമായി കണ്ടുവരുന്ന അസുഖമാണ് ലിവര്‍ സിറോസിസ്. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീട് നമ്മുടെ മരണത്തിലായിരിക്കും അവസാനിക്കുന്നത്. ഭക്ഷണം ശരിക്കു ദഹിക്കാത്തതും മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന പ്രശ്‌നമാണ്. ഇതും ലിവര്‍ നാശത്തിന് കാരണമാകുന്നു.

പാന്‍ക്രിയാസ്

പാന്‍ക്രിയാസ്

പാന്‍ക്രിയാസിന്റെ നാശവും മദ്യപാനത്തിന്റെ ഫലമാണ്. എന്നാല്‍ മദ്യപിക്കുന്ന പലര്‍ക്കും രോഗത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ ഇത് മനസ്സിലാകൂ എന്നതാണ് സത്യം.

കിഡ്‌നി

കിഡ്‌നി

ഒരു കിഡ്‌നി പോയാലെന്താ മറ്റേതില്ലേ എന്നാവും പലരുടേയും ചിന്ത. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിന്ത ഉണ്ടാവുന്നത് നമ്മുടെ നാശത്തിലേക്ക് മാത്രമേ വഴിവെയ്ക്കൂ എന്നതാണ് സത്യം. കാരണം മദ്യപിക്കുന്നവരില്‍ രണ്ടു കിഡ്‌നിയും പ്രശ്‌നത്തിലാവാന്‍ അധിക സമയം വേണ്ട എന്നതാണ് സത്യം.

പ്രായാധിക്യം

പ്രായാധിക്യം

ഓരോ ശരീരാവയവങ്ങളേയും ഇങ്ങനെയാണ് ബാധിക്കുകയെങ്കില്‍ പെട്ടെന്ന് മനസ്സിലാവുക നമ്മുടെ ശാരീരിക മാറ്റമാണ്. ഇത് പെട്ടെന്ന് തിരിച്ചറിയുന്നതും നമ്മുടെ പ്രായത്തിലൂടെയാണ്. കാലം മുക്ക് നല്‍കാത്ത പല ചുളിവുകളും നല്‍കാന്‍ മദ്യത്തിന് കഴിയും.

ഞരമ്പുകളുടെ തളര്‍ച്ച

ഞരമ്പുകളുടെ തളര്‍ച്ച

എന്തു ചെയ്യണമെങ്കിലും രക്തയോട്ടം വേണം എന്നാല്‍ എല്ലാ ഞരമ്പുകളിലൂടെയും മദ്യം ഒഴുകിക്കഴിയുമ്പോള്‍ ഇവയെല്ലാം തളര്‍ന്നു പോകുന്നു. ഇതുണ്ടാക്കുന്ന പ്രശ്‌നം നമ്മുടെ ആയുസ്സിന്റെ പകുതിയേയും നഷ്ടപ്പെടുത്തുന്നു.

English summary

Is Alcohol Harmful For Other Organs Besides Our Liver?

Everyone knows about the ill-effects alcohol has upon our body. But not a lot of people know how it effects other organs besides liver entirety.
Story first published: Thursday, October 22, 2015, 13:58 [IST]
X
Desktop Bottom Promotion