For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കയിലുണ്ട് തടി കുറയ്ക്കും മന്ത്രം

|

തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ വരെ നടത്തുന്ന കൂട്ടരാണ് നമ്മള്‍. എന്നാല്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല. തടി കുറയ്ക്കാന്‍ നമ്മുടെ പാവം നെല്ലിക്ക മതി എന്നാണ് വിദഗ്ധാഭിപ്രായം. നെല്ലിക്കയാകട്ടെ നമ്മുടെ നാട്ടില്‍ നിത്യവും ലഭിയ്ക്കുന്നതും.

രണ്ട് ഓറഞ്ച് ദിവസവും കഴിയ്ക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ നെല്ലിക്ക അങ്ങനെ ഇങ്ങനെയൊന്നും തടി കുറയ്ക്കില്ല. അതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. ആ വഴിയിലൂടെ പരീക്ഷിച്ചാല്‍ മാത്രമേ നെല്ലിക്കയ്ക്ക് തടി കുറയ്ക്കാന്‍ കഴിയൂ. ആ മാര്‍ഗ്ഗങ്ങള്‍ ഏതൊതക്കെയെന്ന് നോക്കാം. നെല്ലിക്ക കഴിക്കൂ..ജീവിതം ആരോഗ്യകരമാക്കൂ

നെല്ലിക്ക കുതിര്‍ത്തത്

നെല്ലിക്ക കുതിര്‍ത്തത്

നെല്ലിക്ക കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കുറച്ച് നെല്ലിക്ക വെള്ളത്തിലിട്ട് ഒരു ദിവസം രാത്രി മുഴുവന്‍ വെയ്ക്കുക. അടുത്ത ദിവസം ഇത് നന്നായി ചതച്ച് അരിച്ചെടുത്ത് ആ വെള്ളം കുടിയ്ക്കുക. ഇത് എല്ലാ ദിവസവും ചെയ്താല്‍ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നതും തടി കുറയ്ക്കുന്ന ഒന്നാണ്. നെല്ലിക്ക നന്നായി അരച്ചെടുത്ത് മൂന്ന് കപ്പ് വെള്ളത്തില്‍ ഒരു കപ്പ് നെല്ലിക്ക നീര് എന്ന തോതില്‍ കഴിയ്ക്കു. ഇതും തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമ മാര്‍ഗ്ഗമാണ്.

തേന്‍ നെല്ലിക്ക

തേന്‍ നെല്ലിക്ക

നമ്മുടെ നാട്ടില്‍ സുപരിചിതമാണ് തേന്‍ നെല്ലിക്ക. സ്‌നാക്‌സ് കഴിയ്ക്കുന്നതു പോലെ ഈ നെല്ലിക്ക കഴിയ്ക്കുന്നത് തടി കുറയ്ക്കും. തേനും തടി കുറയ്ക്കാന്‍ കഴിയുന്ന ഒരു പദാര്‍ത്ഥമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

മറ്റുഗുണങ്ങള്‍

മറ്റുഗുണങ്ങള്‍

ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് നെല്ലിക്ക. എന്നാല്‍ പലപ്പോഴും പലരും നെല്ലിക്കയുടെ ഗുണങ്ങള്‍ അറിയാതെ പോകുന്നു. അതുകൊണ്ടു തന്നെ വേണ്ടത്ര പ്രാധാന്യം നെല്ലിക്കക്ക് നാം നല്‍കുന്നില്ല. ദിവസം മുഴുവന്‍ ആക്ടീവ് ആയി ഇരിയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു എന്നതാണ് മറ്റൊരു കാര്യം. നെല്ലിക്ക ശീലമാക്കിയാല്‍ ഉണ്ടാകുന്ന പ്രധാന ഗുണങ്ങളാണ് ഇതെല്ലാം.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്ക വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ എന്നും നെല്ലിക്കയോ നെല്ലിക്ക ഉല്‍പ്പന്നങ്ങളോ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് മടിക്കേണ്ട.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്ക സഹായിക്കുന്നു. പ്രത്യേകിച്ചും നെല്ലിക്ക ജ്യൂസ് സ്ഥിരമാക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ നല്ലതാണ്.

 മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നതിന് നെല്ലിക്ക സഹായിക്കുന്നു. മെറ്റബോളിസം ഉയരുമ്പോള്‍ തന്നെ തടി കുറയുന്നു എന്നതാണ് സത്യം.

English summary

How To Use Amla For Weight Loss

Amla is an excellent source of Vitamin C and antioxidants. It is beneficial for weight loss too. Lets see how to use amla for weight loss.
Story first published: Tuesday, December 1, 2015, 10:08 [IST]
X
Desktop Bottom Promotion