For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

|

തടി കൂടുന്നത് ഇഷ്ടമുള്ള ചെറിയൊരു വിഭാഗമെങ്കിലുമുണ്ടാകും. എന്നാല്‍ വയറിന്റെ കാര്യത്തില്‍ അതല്ല കാര്യം. വയര്‍ ചാടുന്നത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ഇഷ്ടമുണ്ടാകില്ല. സൗന്ദര്യപരമായി മാത്രമല്ല, ആരോഗ്യപരമായും ഇത് നല്ലതല്ല.

പലരുടേയും വയര്‍ പല തരമായിരിയ്ക്കും. ചിലരുടെ വയറിന്റെ മുകള്‍ ഭാഗത്തായിരിയ്ക്കും കൊഴുപ്പടിഞ്ഞു കൂടുക. മറ്റു ചിലരുടെ വയറിന്റെ മധ്യഭാഗത്തും അടിഭാഗത്തും. ചൂടാവട്ടെ, അരവണ്ണം കുറയും

പല തരം വയറുകള്‍ക്കു പുറകിലും കാരണങ്ങള്‍ പലതാണ്. ഇതറിഞ്ഞാല്‍ വയര്‍ കുറയ്ക്കുന്നതും അല്‍പം എളുപ്പമായിരിയ്ക്കും.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയറിന്റെ അടിഭാഗത്താണ് കൊഴുപ്പെങ്കില്‍ ഇത് വ്യായാമക്കുറവു കാരണവും ഫാസ്റ്റ്ഫുഡ് കാരണവുമാണ്. തടി കുറവുള്ളവര്‍ക്കു പോലും ഇത്തരം വയര്‍ വരാം.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

കൃത്യമായ വ്യായാമം, പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഉള്‍പ്പെട്ട ഡയറ്റ് എന്നിവയാണ് പരിഹാരങ്ങള്‍. സൈക്കിളിംഗ്, ക്രഞ്ചസ്, സിറ്റ് അപ് വ്യായാമങ്ങള്‍ എന്നിവ ഗുണം ചെയ്യും.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയറുന്തി നില്‍ക്കുന്ന തരത്തിലുള്ള കൊഴുപ്പ് ദഹനം ശരിയാകാത്തതു കാരണമാണ്. ഇത്തരം ഭക്ഷണങ്ങള്‍ വയറ്റില്‍ കൊഴുപ്പുണ്ടാക്കുമെ്ന്നു മാത്രമല്ല, ഗ്യാസിനും കാരണമാകും. മുട്ട, പാല്‍ തുടങ്ങിയ ചില ഭക്ഷണങ്ങളോടുള്ള അലര്‍ജിയും ഇതിനും കാരണമാകാം.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

ക്യാബേജ്, ടര്‍ണിപ്, പാല്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഗുണം ചെയ്യും. ഗ്യാസുണ്ടാക്കുന്ന പയര്‍ വര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ദഹിയ്ക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

സ്‌ട്രെസ് കാരണവും വയര്‍ ചാടാം. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. വയറിന് അസുഖങ്ങുണ്ടെങ്കിലും ഇതുണ്ടാകാം.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

സ്‌ട്രെസ് അകറ്റുകയെന്നതാണ് പ്രധാന വഴി. ഇതിനു പുറമെ ചെറിയ അളവിലായി പല തവണ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

പല മടക്കിലുള്ള വയര്‍ കൂടുതല്‍ നേരം ഇരിയ്ക്കുന്നതു കാരണമാണ്. മസിലുകളുടെ ഉറപ്പ് കുറയുന്നതാണ് കാരണം.

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയടങ്ങിയ ആഹാരശീലം പതിവാക്കുക. ഇരിപ്പു കുറച്ച് നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം പതിവാക്കുക.

English summary

How To Target Belly Fat Depending On Its Type

Read on the article to know your belly fat type and how to melt it.
Story first published: Thursday, December 24, 2015, 10:50 [IST]
X
Desktop Bottom Promotion