ഡെങ്കിപ്പനി തടയും ഔഷധസസ്യങ്ങള്‍

Posted By: Staff
Subscribe to Boldsky

പപ്പായ ഇലക്ക് ഡെങ്കിപ്പനിയെ ഭേദമാക്കാനും, ചിറ്റമൃതിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നത് തടയാനും, ഡെങ്കിപ്പനിയില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്ന ചില വീട്ടുചികിത്സകള്‍ അഗര്‍വാള്‍ ഹോമിയോ ക്ലിനിക്കിലെ പങ്കജ് അഗര്‍വാള്‍ നിര്‍ദ്ദേശിക്കുന്നു.

leaf

1. ചിറ്റമൃത് - രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് ചിറ്റമൃത്. പനിയുള്ളപ്പോള്‍ ചിറ്റമൃതിന്‍റെ തണ്ട് ഇടക്കിടെ ഉപയോഗിക്കുന്നത് വേഗത്തില്‍ രോഗമുക്തി നല്കും. രണ്ടോ മൂന്നോ തണ്ട് വെള്ളത്തിലിട്ട് 10 മിനുട്ട് തിളപ്പിച്ച് രോഗിക്ക് നല്കാം.

papaya

2. പപ്പായ ഇല - പപ്പായയുടെ കൂമ്പിലകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ഡെങ്കിപ്പനിയെ ഭേദമാക്കുകയും ചെയ്യും. ഇല ചതച്ചെടുക്കുന്ന നീര് പ്ലേറ്റ്ലെറ്റിന്‍റെ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

meti

3. ഉലുവ ഇല - വേദന ശമിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും ഉലുവ ഇല സഹായിക്കും. പനി കുറയ്ക്കാനും, രക്തസമ്മര്‍ദ്ധവും ഹൃദയമിടിപ്പും സ്ഥിരമായ തോതില്‍ നിര്‍ത്താനും ഇത് സഹായിക്കും.

4.ഗോള്‍ഡന്‍സീല്‍ - ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ മാറ്റാന്‍ ഫലപ്രദമാണ് ഗോള്‍ഡന്‍സീല്‍ എന്ന ഔഷധസസ്യം. ഇതിന്‍റെ ഇല ജ്യൂസ് രൂപത്തിലാക്കി ഉപയോഗിക്കുന്നത് ഡെങ്കി വൈറസിനെ നശിപ്പിക്കാനും, രോഗലക്ഷണങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. അബോര്‍ഷന്‍ നടത്തും ഭക്ഷണങ്ങള്‍

English summary

How Papaya Fenugreek Leaves Can Control Dengu

Here are some tips to know how papaya and fenugreek leaves can control dengu,
Story first published: Tuesday, October 27, 2015, 13:29 [IST]
Subscribe Newsletter