For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്‍റിബയോട്ടിക്കിന്‍റെ ദോഷങ്ങളകറ്റാം

By Super
|

ചില സമയത്ത് ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചേ മതിയാകൂ എന്ന സ്ഥിതി വരും. ഇവ നിങ്ങളുടെ രോഗം ഭേദമാക്കുമെങ്കിലും വയര്‍ ചീര്‍ക്കല്‍, ഏമ്പക്കം, ഗ്യാസ്, മലബന്ധം, അതിസാരം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം. രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ 14ഡയറ്റ്..

ആന്‍റിബയോട്ടിക്കുകള്‍ അവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബാക്ടീരിയകളെ കൊല്ലുന്നതാണ്. ആരോഗ്യത്തിന് അനിവാര്യമായ നല്ല ബാക്ടീരിയകളെയും ഇത് നശിപ്പിക്കാനിടയാക്കും.

നമ്മുടെ കുടലുകളില്‍ ഒന്ന് മുതല്‍ രണ്ട് കിലോ വരെ ബാക്ടീരിയയും യീസ്റ്റും ഉണ്ട്. നല്ല ബാക്ടീരിയകള്‍ ദഹനത്തെ സഹായിക്കില്ലെങ്കിലും വിറ്റാമിന്‍ ബി ഉത്പാദനത്തില്‍ സഹായകരമാണ്. കൂടാതെ സര്‍വ്വവ്യാപിയായ യീസ്റ്റ് അണുബാധയെ തുടക്കത്തില്‍ തന്നെ തടയുകയും ചെയ്യും. ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ കൈക്കൊള്ളാവുന്ന ചില മുന്‍കരുതലുകളെ പരിചയപ്പെടുക.

ആന്റിബയോട്ടിക്‌സ് ദോഷങ്ങള്‍

ആന്റിബയോട്ടിക്‌സ് ദോഷങ്ങള്‍

ആദ്യത്തെ നടപടിയെന്നത് ആന്‍റിബയോട്ടിക് കഴിക്കാന്‍ നിങ്ങളെ നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളെ വേര്‍തിരിച്ചറിയുക എന്നതാണ്. പുകവലി മദ്യപാനം എന്നിവ അവസാനിപ്പിക്കുകയും, സോഡകള്‍ ഒഴിവാക്കുകയും ചെയ്യുക. ചോക്കലേറ്റ്, മധുരമുള്ളതും സ്റ്റാര്‍ച്ച് അടങ്ങിയതുമായ സാധനങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. പാലുത്പന്നങ്ങള്‍, കൊഴുപ്പും മസാലയും നിറഞ്ഞ ഭക്ഷണങ്ങള്‍, ചായ, കാപ്പി എന്നിവ ഒഴിവാക്കുക.

വെള്ളം

വെള്ളം

വെള്ളം കുടിക്കുന്നത് വര്‍ദ്ധിപ്പിക്കുക - ഓറഞ്ച് ജ്യൂസ് ധാരാളം കുടിക്കുന്നത് ഗുണം ചെയ്യില്ല. വിറ്റാമിന്‍ സി ഓറ‍ഞ്ചില്‍ നിന്ന് ധാരാളമായി ലഭിക്കും. എന്നാല്‍ ജ്യൂസില്‍ നിന്ന് കുറെ പഞ്ചസാര മാത്രമേ ലഭിക്കൂ. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ് യോഗര്‍ട്ടിന്‍റെ രൂപത്തില്‍ പതിവായി ഉപയോഗിക്കുക. ഇത് ആന്‍റിബയോട്ടിക്സ് കഴിക്കുമ്പോഴെല്ലാം ഉപയോഗിക്കാം. മരുന്ന് കഴിക്കുന്നിടത്തോളം കാലം പ്രോബയോട്ടിക്സും ഉപയോഗിക്കണം. അല്ലാത്തപ്പോഴും പ്രോബയോട്ടിക്സ് ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് നല്ല ആശയമാണ്.

ക്യാരറ്റ്

ക്യാരറ്റ്

പുളിപ്പിച്ച ഭക്ഷണങ്ങളായ അച്ചാറുകള്‍, അച്ചാറിട്ട മുള്ളങ്കി, ക്യാരറ്റ് തുടങ്ങിയവയില്‍ പ്രകൃതിദത്ത പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. കഞ്ഞി മരുന്ന് കഴിക്കുന്ന കാലയളവിന് ശേഷവും നല്ലതാണ്.

വ്യായാമം

വ്യായാമം

ലഘുവ്യായാമങ്ങളും പ്രധാനപ്പെട്ടതാണ്. അവ പതിവായി ചെയ്യുക.

വെളുത്തുള്ളി

വെളുത്തുള്ളി

മറ്റൊരു മികച്ച മാര്‍ഗ്ഗമാണ് വെളുത്തുള്ളി. ഇതിലെ അലിസിന്‍ ശരീരത്തിലെ ആന്‍റിബയോട്ടിക്സിനെ അകറ്റും.

വിറ്റാമിന്‍ എ, സി.ഇ

വിറ്റാമിന്‍ എ, സി.ഇ

വിറ്റാമിന്‍ എ, സി.ഇ, സിങ്ക്, സെലിനിയം എന്നിവ മികച്ച ഫലം നല്കുന്നവയാണ്. കറ്റാര്‍വാഴയുടെ നീര് കുടലിന്‍റെ ഉള്‍പാളിയെ സംരക്ഷിക്കും.

മലബന്ധം

മലബന്ധം

മലബന്ധമുണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. സൈലിയം ഹസ്കും ചണവിത്തും മലബന്ധം അകറ്റാന്‍ മാത്രമല്ല അധികമുള്ള ജലാംശത്തെ ആഗിരണം ചെയ്ത് അതിസാരത്തെ തടയാനും ഫലപ്രദമാണ്.

English summary

How To Fight Side Effects Of Antibiotics

Although antibiotics cures diseases, it has side effects too including stomach issues. Here are some of the ways to fight side effects of antibiotics. Read more to know about,
X
Desktop Bottom Promotion