For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറിനറി ഇന്‍ഫെക്ഷന് വീട്ടുവൈദ്യങ്ങള്‍

|

യൂറിനറി ഇന്‍ഫെക്ഷന്‍ പുരുഷനേയും സ്ത്രീയേയും ഒരുപോലെ ബാധിയ്ക്കും. ശാരീരിക പ്രത്യേകതകള്‍ കാരണം സ്ത്രീകള്‍ക്കാണ് ഇതു വരാനുള്ള സാധ്യത കൂടുതല്‍.

യൂറിനറി ഇന്‍ഫെക്ഷന് കാരണങ്ങള്‍ പലതുണ്ട്. വൃത്തിയില്ലായ്മ മുതല്‍ വെള്ളംകുടി കുറയുന്നതു വരെ ഇതിനുള്ള കാരണങ്ങളാകാം. ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ഇത് നേരത്തെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കിഡ്‌നിയെ വരെ ബാധിച്ചേക്കാം.

മൂത്രാശയ അണുബാധയ്ക്ക് ആന്റിബയോട്ടിക്‌സ് തന്നെ വേണെന്നില്ല, ചില വീട്ടുവൈദ്യങ്ങളുമുണ്ട്, ഇവയെന്തൊക്കെയാണെന്നു നോക്കൂ,

പാര്‍സ്ലെ

പാര്‍സ്ലെ

പാര്‍സ്ലെ ഇട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി മറ്റൊരു പരിഹാരമാണ്. ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ത്തോ വെള്ളം തിളപ്പിച്ചോ ജിഞ്ചര്‍ ടീ ആയോ കുടിയ്ക്കാം. ഇതിലെ ജിഞ്ചറോള്‍ അണുബാധ തടയാന്‍ സഹായകമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നല്ലൊരു അണുനാശിനിയാണ് ഇതും രോഗത്തില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

തൈര്‌

തൈര്‌

തൈരു പോലെ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇവയിലെ ആരോഗ്യകരമായ ബാക്ടീരിയയാണ് പരിഹാരമാകുന്നത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

2 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കുന്നത് ആശ്വാസം നല്‍കും.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ മൂത്രാശയ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണം നല്‍കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രണ്ടുനേരം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് നല്ലൊരു അണുനാശിനിയാണ്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സിയുടെ അസിഡിറ്റി ബാക്ടീരിയയുടെ വളര്‍ച്ചയെ തടയും. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഇവയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഗുണം നല്‍കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ദിവസവും കുടിയ്ക്കുക. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ബൈകാര്‍ബണേറ്റ് തോതിനെ ശരിയായ അളവില്‍ നില നില്‍ത്തുന്നു.

ക്രാന്‍ബെറി

ക്രാന്‍ബെറി

ശരീരത്തിലെ അസിഡിറ്റി ഉയര്‍ത്തുന്നതു കൊണ്ടുതന്നെ ക്രാന്‍ബെറിയും ക്രാന്‍ബെറി ജ്യൂസും മൂത്രാശയ അണുബാധ തടയുന്നതിന് സഹായകമാണ്. ഇവ മറ്റുള്ളവയ്‌ക്കൊപ്പം കലര്‍ത്തി കുടിയ്ക്കരുത്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ബാക്ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ യൂറിനറി അണുബാധ തടയാനും സഹായകമാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് പാലിലോ മറ്റു ഭക്ഷണങ്ങളിലോ ചേര്‍ത്തു കഴിയ്ക്കാം

എക്‌സട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍

എക്‌സട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍

എക്‌സട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍ ശരീരത്തിലെ ബാലന്‍സിംഗ് നില നിര്‍ത്താന്‍ സഹായകമാണ്. ഇത് ലിവര്‍, കിഡ്‌നി, ഗോള്‍ ബ്ലാഡര്‍ എന്നീ അവയവങ്ങളിലെ നനവു നില നിര്‍ത്തും. ബാക്ടീരിയയുടെ വളര്‍ച്ച തടയും. ഇത് ചെറുനാരങ്ങാനീരുമായി ചേര്‍ത്തുപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ജൂണിപെര്‍ ബെറി

ജൂണിപെര്‍ ബെറി

ജൂണിപെര്‍ ബെറി എന്നറിയപ്പെടുന്ന ബെറി വര്‍ഗത്തില്‍ പെട്ടൊരു പഴമുണ്ട്. ഇത് കഴിയ്ക്കുന്നത് മൂത്രാശയ അണുബാധ പരിഹരിയ്ക്കാന്‍ സഹായകമാണ്.

ബര്‍ഡോക് റൂട്ട്, അല്‍ഫാഫ, റോസ് ഹിപ്, എക്കിനേഷ്യ, മാര്‍ഷ്മലോ

ബര്‍ഡോക് റൂട്ട്, അല്‍ഫാഫ, റോസ് ഹിപ്, എക്കിനേഷ്യ, മാര്‍ഷ്മലോ

ബര്‍ഡോക് റൂട്ട്, അല്‍ഫാഫ, റോസ് ഹിപ്, എക്കിനേഷ്യ, മാര്‍ഷ്മലോ എന്നറിയപ്പെടുന്ന ചില ഔഷധ സസ്യങ്ങള്‍ മൂത്രാശയ അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ പെടുന്നു.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയെന്നതും വളരെ പ്രധാനമാണ്. ഇത് അണുബാധയ്ക്കുള്ള ഏറ്റവും സ്വാഭാവിക പരിഹാരമാണ്.

മൂത്രശങ്ക

മൂത്രശങ്ക

മൂത്രശങ്ക തോന്നിയാല്‍ ഏറെ നേരം പിടിച്ചു വയ്ക്കാതിരിയ്ക്കുക. ഇത് പലപ്പോഴും മൂത്രാശയ അണുബാധയ്ക്കിട വരുത്താറുണ്ട്.

അടിവസ്ത്രങ്ങളുടെ വൃത്തി

അടിവസ്ത്രങ്ങളുടെ വൃത്തി

അടിവസ്ത്രങ്ങളുടെ വൃത്തിയും പ്രധാനം. നനവുള്ളതും വൃത്തിഹീനമായതുമായ അടിവസ്ത്രങ്ങളും ലൈംഗികാവയവങ്ങള്‍ വൃത്തിയായി സംരക്ഷിയ്ക്കാത്തതുമെല്ലാം കാരണങ്ങളാണ്.

English summary

Home Remedies For Urinary Infection

There are some best home remedies to treat urine infections at home. These natural remedies treat all symptoms of urine infections,
Story first published: Wednesday, July 15, 2015, 12:44 [IST]
X
Desktop Bottom Promotion