For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനീമിയ മാറ്റാന്‍ 18 വീട്ടുവൈദ്യം..

By Sruthi K M
|

ഹീമോഗ്ലോബിന്റെ അല്ലെങ്കില്‍ രക്തത്തിന്റെ അളവ് കുറയുമ്പോഴാണ് അനീമിയ എന്ന രോഗം സാധാരണ ഉണ്ടാകുന്നത്. ശരീരത്തില്‍ ഓക്‌സിജന്റെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിനുകള്‍. സ്ത്രീകളിലാണ് സാധാരണയായി അനീമിയ രോഗം ഉണ്ടാകാറുള്ളത്.

ചര്‍മത്തിലും നഖത്തിലും വിളര്‍ച്ച, തളര്‍ച്ച, രക്തസമ്മര്‍ദ്ദം കുറയുക, തലവേദന, ക്ഷീണം,ശ്വാസം തടസ്സപ്പെടുക, ഛര്‍ദ്ദി, ശ്രദ്ധിക്കാന്‍ പറ്റാതെ വരിക എന്നിവയൊക്കെ അനീമയുടെ ലക്ഷണങ്ങളാണ്. ശരിയായി ഡയറ്റില്ലാത്തത്, അയേണിന്റെ കുറവ്, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി-12 എന്നിവയുടെയൊക്കെ കുറവ് കാരണമാണ് അനീമിയ ഉണ്ടാകുന്നത്.

അനീമിയ മരണത്തിനു വരെ കാരണമായേക്കാം. നല്ല ചികിത്സ ഇതിന് ആവശ്യമാണ്. അനീമിയയെ പ്രതിരോധിക്കാന്‍ കഴിവുള്ള വീട്ടുവൈദ്യങ്ങള്‍ നോക്കാം.

അയേണ്‍ അടങ്ങിയ ഭക്ഷണം

അയേണ്‍ അടങ്ങിയ ഭക്ഷണം

അനീമിയ രോഗലക്ഷണമുള്ളവര്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് അയേണും പ്രോട്ടീനും ആവശ്യമാണ്. ഇലക്കറികള്‍, പച്ചക്കറികള്‍, കരള്‍, ഈന്തപ്പഴം, മുന്തിരി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

ആപ്പിള്‍

ആപ്പിള്‍

അയേണ്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുക. വൈറ്റമിനും മിറല്‍സും ആപ്പിളില്‍ ഉണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ഫോളിക് ആസിഡിന്റെ കുറവും അനീമിയയ്ക്ക് കാരണമാകുന്നുണ്ട്. ഫോളിക് ആസിഡും പൊട്ടാസിയവും അടങ്ങിയ ബീറ്റ്‌റൂട്ട് നന്നായി കഴിക്കുക. രക്തം കൂട്ടാനും ബീറ്റ്‌റൂട്ട് സഹായിക്കും. ഫൈബറും അടങ്ങിയിട്ടുണ്ട്. ജ്യൂസായോ പാകം ചെയ്‌തോ കഴിക്കുക.

കറുത്ത എള്ള്

കറുത്ത എള്ള്

അയേണ്‍ കൂടിയ തോതിലുള്ള എള്ള് കഴിക്കുക. ഗര്‍ഭിണികള്‍ക്ക് ഇത് നല്ലതാണ്. ഇത്തരം രോഗങ്ങളെ ചെറുത്തു നിര്‍ത്താം.

തേന്‍

തേന്‍

അയേണും വൈറ്റമിനും മിനറല്‍സും അടങ്ങിയ തേന്‍ നല്ല മാര്‍ഗമാണ്. ദിവസവും ചെറുനാരങ്ങ ജ്യൂസ് കഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

ഏത്തപ്പഴം

ഏത്തപ്പഴം

അയേണും പോട്ടാസിയവും മറ്റ് വൈറ്റമിന്‍സും അടങ്ങിയ ഏത്തപ്പഴം കഴിക്കുക. പഴം എന്നും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

ഡാന്‍ഡലൈനും, ബര്‍ഡോക്ക് സസ്യവും

ഡാന്‍ഡലൈനും, ബര്‍ഡോക്ക് സസ്യവും

രക്തം വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. ഈ രണ്ട് സസ്യവര്‍ഗവും അനീമിയയ്ക്കുള്ള മരുന്നാണ്.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളായ ഓറഞ്ച്, കൈതച്ചക്ക, സ്‌ട്രോബറി, തക്കാളി എന്നിവ കഴിക്കുക. രക്തത്തില്‍ അയേണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് അനീമിയ പോലുള്ള രേഗത്തോട് പോരാടും.

ഈന്തപ്പഴം

ഈന്തപ്പഴം

അയേണും, വൈറ്റമിന്‍ സി, ബി, ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ ഈന്തപ്പഴം കഴിക്കുക. പാലില്‍ ഈന്തപ്പഴം ചേര്‍ത്ത് ചൂടാക്കി കഴിക്കാം.

ഉണ്ടശര്‍ക്കര

ഉണ്ടശര്‍ക്കര

അയേണ്‍ കൂടിയ അളവില്‍ അടങ്ങിയ ഈ ശര്‍ക്കര ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മധുര പലഹാരങ്ങള്‍ക്ക് ഇത് ഉപയോഗിക്കുക.

നെല്ലിക്ക

നെല്ലിക്ക

വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക അനീമിയ രോഗത്തിന് മികച്ച മരുന്നാണ്.

തക്കാളി

തക്കാളി

ലൈക്കോപീന്‍ അടങ്ങിയ സിട്രസ് പച്ചക്കറി തക്കാളി നിങ്ങളെ സഹായിക്കും. രക്തത്തില്‍ അയേണിന്റെ അളവും വര്‍ദ്ധിപ്പിക്കും.

മാതളനാരങ്ങ

മാതളനാരങ്ങ

രക്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു പഴവര്‍ഗമാണ് മാതളനാരങ്ങ. അയേണും, പ്രോട്ടിനും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹം കൂട്ടാന്‍ സഹായിക്കുന്നു.

അയമോദകം

അയമോദകം

ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് അയമേദകത്തില്‍. ഇത് അനീമിയ രോഗത്തെ തടഞ്ഞുനിര്‍ത്തും.

ഓര്‍ഗന്‍ ഇറച്ചി

ഓര്‍ഗന്‍ ഇറച്ചി

ഓര്‍ഗന്‍ ഇറച്ചി, കരള്‍ എന്നിവയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

അയേണും കാത്സ്യവും, പൊട്ടാസിയവും മറ്റ് പോഷകങ്ങളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ വരാതെ തടഞ്ഞു നിര്‍ത്തും.

മസാജ്

മസാജ്

ശരീരം മുഴുവനായും ഇടയ്ക്ക് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ എല്ലായിടത്തും രക്തം പമ്പ് ചെയ്യുന്നത് നല്ല രീതിയിലാക്കും. ഒലിവ് ഓയിലോ, വെളിച്ചെണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യാം.

കുളിക്കാന്‍ തണുത്തവെള്ളം

കുളിക്കാന്‍ തണുത്തവെള്ളം

രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ പച്ചവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. അനീമിയ പോലുള്ള രോഗത്തെ അകറ്റി നിര്‍ത്താം.

English summary

eighteen home remedies to treet anaemia

some effective and natural home remedies for anemia. Have a look at natural cure for anaemia.
Story first published: Wednesday, March 11, 2015, 15:24 [IST]
X
Desktop Bottom Promotion