മൂത്രത്തിന്‍റെ ദുര്‍ഗന്ധം അകറ്റാം

Posted By: Staff
Subscribe to Boldsky

മൂത്രത്തിന്‍റെ ദുര്‍ഗന്ധം പലപ്പോഴും വിഷമമുണ്ടാക്കുന്നതാവും. പ്രത്യേകിച്ച് നിങ്ങള്‍ മറ്റുള്ള വീടുകളില്‍ അതിഥിയായും മറ്റും താമസിക്കുമ്പോള്‍. ഈ ദുര്‍ഗന്ധത്തിന് പ്രധാനമായ ഒരു കാരണം മൂത്രനാളിയിലെ അണുബാധയാണ്.

മറ്റൊരു കാരണം ശരീരത്തിന്‍റെ നിര്‍ജ്ജലീകരണമാണ്. മൂത്രത്തിന്‍റെ ഗന്ധം നിങ്ങളുടെ ആരോഗ്യനില വെളിപ്പെടുത്തുന്നതാണ്. അതിനാല്‍ മൂത്രത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ അത് ചികിത്സിക്കേണ്ടതാണ്. മൂത്രത്തിന്‍റെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക. രക്തശുദ്ധിക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

 വസ്ത്രം

വസ്ത്രം

ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങളും, വസ്ത്രങ്ങളും ധരിക്കുന്നതും സഹായകരമാകും.

ശുദ്ധീകരണം

ശുദ്ധീകരണം

ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞ് കൂടുന്നതും ദുര്‍ഗന്ധത്തിന് കാരണമാകും. രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശം പുറന്തള്ളാനാവും.

ജലം

ജലം

എന്തുകൊണ്ടാണ് മൂത്രത്തിന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നത്? ശരീരത്തിലെ ജലാംശം കുറയുന്നത് ദുര്‍ഗന്ധത്തിനുള്ള ഒരു പ്രധാന കാരണമാണ്. ശരീരത്തിന് ആവശ്യമായ തോതില്‍ ധാരാളം വെള്ളം കുടിക്കുക.

മോരുവെള്ളം

മോരുവെള്ളം

ഇഞ്ചിയും, ഉള്ളിയും അരച്ച് ചേര്‍ത്ത് മോരുവെള്ളം ദിവസവും കുടിക്കുക. മൂത്രനാളത്തില്‍ അണുബാധയുണ്ടെങ്കില്‍ അത് ഭേദമാകാന്‍ മോരുവെള്ളം സഹായിക്കും. രാവിലെ മൂത്രത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ ദിവസം രണ്ട് തവണ മോരുവെള്ളം കുടിക്കുന്നത് ഫലം നല്കും.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

രാവിലത്തെ മൂത്രത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നത് തടയാന്‍ മികച്ച മാര്‍ഗ്ഗമാണ് ക്രാന്‍െബെറി ജ്യൂസ് കുടിക്കുന്നത്. അഥവാ ജ്യൂസ് ലഭ്യമല്ലെങ്കില്‍ ക്രാന്‍ബെറി കഴിച്ചാലും മതി.

Read more about: health, ആരോഗ്യം
English summary

Home Remedies To Cure Smelly Urine

Here are some of the tips to avoid smelly urine. Try these home remedies to avoid smelly urine,
Subscribe Newsletter