For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുസ്വപ്‌നങ്ങള്‍ കാണാതിരിക്കാന്‍ 20 വീട്ടുവൈദ്യം

By Sruthi K M
|

രാത്രിയില്‍ കാണുന്ന ദുസ്വപ്‌നങ്ങള്‍ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടോ..? പേടിയോടെയാണോ നിങ്ങള്‍ രാത്രിയില്‍ കിടന്നുറങ്ങുന്നത്. രാത്രി കാണുന്ന ചില സ്വപ്‌നങ്ങള്‍ അടുത്ത നല്ലൊരു ദിവസത്തെ മുഴുവന്‍ നശിപ്പിക്കുന്നുണ്ടോ..? നിങ്ങളുടെ അബോദ്ധമനസ്സില്‍ തോന്നുന്ന ഇത്തരം ചീത്ത കാര്യത്തെ ജീവിതത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കു തുടച്ചുമാറ്റേണ്ടേ..? എല്ലാത്തിനുമുള്ള പരിഹാരം ഉണ്ട്.

ദുസ്വപ്‌നങ്ങള്‍ മാറ്റാനും വീട്ടുവൈദ്യങ്ങളുണ്ട്. ചില ജീവിത സാഹചര്യങ്ങളാവാം നിങ്ങളെ രാത്രിയില്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണിക്കുന്നത്. ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാവാം ദുസ്വപ്‌നമായി വരുന്നത്. നിങ്ങളുടെ ടെന്‍ഷനുകള്‍ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. എന്തെങ്കിലും ഭീകരമായ അവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വന്നത്, ശസ്ത്രക്രിയകള്‍, പ്രണയം നഷ്ടപ്പെട്ടത്, സാമ്പത്തിക ബുദ്ധിമുട്ട്, ആരോഗ്യപ്രശ്‌നം എന്നിവയൊക്കെ ഇത്തരം ദുസ്വപ്‌നങ്ങള്‍ കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാം.

ഇത്തരം ദുസ്വപ്‌നങ്ങളെ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത്? ചില വീട്ടുവൈദ്യങ്ങളിലൂടെ മാറ്റിയെടുക്കാം....

ജമന്തിപ്പൂവ് ടീ

ജമന്തിപ്പൂവ് ടീ

നിങ്ങളുടെ ടെന്‍ഷനും മാനസിക ബുദ്ധിമുട്ടുകള്‍ക്കും മികച്ച പരിഹാരം നല്‍കാന്‍ ജമന്തിപ്പൂവുകൊണ്ടുള്ള ചായയ്ക്ക് സാധിക്കും. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കവും നല്‍കും. രാത്രി കാലങ്ങളിലുള്ള ദഹനകേടിനൊക്കെ പരിഹാരം നല്‍കും. ഒരു പ്രശ്‌നവുമില്ലാതെ നന്നായി ഉറങ്ങാം.

പച്ചടിചീര

പച്ചടിചീര

പച്ചടിച്ചീര നിങ്ങളെ മയക്കി കിടത്താന്‍ സഹായിക്കും. നിങ്ങളുടെ ആകുലതയെ മയപ്പെടുത്തി നന്നായി ഉറങ്ങാന്‍ അനുവദിക്കും. വിശ്രമിക്കാനുള്ള മൂഡ് നല്‍കുകയും ദുസ്വപ്‌നങ്ങളെ അകറ്റുകയും ചെയ്യും.

ഹോപ്‌സ്

ഹോപ്‌സ്

ദുപ്‌സ്വപ്‌നങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്ന മികച്ച വീട്ടുവൈദ്യമാണിത്. ഈ പ്രകൃതിദത്തമായ വഴി ഒരു ഉറക്ക മരുന്നാണ്. പെട്ടെന്ന് ഉറങ്ങാനും സഹായിക്കും.

പാഷന്‍ പൂവ്

പാഷന്‍ പൂവ്

പ്രകൃതിദത്തമായ ഇത്തരം പൂവ് ദുസ്വപ്‌നങ്ങളെ കൊല്ലാന്‍ സഹായിക്കും. ഇത് ശരീരത്തിലെ പേശികളെ റിലാക്‌സാക്കി വെക്കുന്നു. ശാന്തതയൊടെ ഉറങ്ങാന്‍ സഹായിക്കുന്നു.

തൈമ്

തൈമ്

തൈമ് എന്ന സുഗന്ധമുള്ള ഒരു ചെടി നിങ്ങളുടെ സുഖ നിദ്രയ്ക്ക് നല്ലതാണ്. ഇത് പേശികളെയും ശ്വാസനേന്ദ്രിയങ്ങളെയും റിലാക്‌സാക്കിവെക്കുന്നു. ദുപ്‌സ്വപ്‌നങ്ങള്‍ കടന്നുവരാതെ അകറ്റുന്നു.

വലേറിയന്‍

വലേറിയന്‍

ഇതും ഒരു ഉറക്ക മരുന്നാണ്. പ്രകൃതിദത്തമായ മയക്കു മരുന്നാണിത്. ഇത് ആരോഗ്യകരമായ ഉറക്കം നിങ്ങള്‍ക്ക് നല്‍കും. ഇത് നിങ്ങളുടെ പേസികളെയും മനസ്സിനെയും റിലാക്‌സാക്കി നിര്‍ത്തും.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

ദുസ്വപ്‌നങ്ങളെ ഒഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗമാണ് കര്‍പ്പൂര തുളസി. ഇതിന്റെ ശ്വസിക്കുന്നത് തൊണ്ടവേദനയ്ക്കും തലവേദനയ്ക്കും പരിഹാരമാകും.

കന്ന ഹെര്‍ബ്

കന്ന ഹെര്‍ബ്

തലച്ചോറിനെ രാത്രിയില്‍ ശാന്തമാക്കിവെക്കാന്‍ കന്ന എന്ന ഒരു തരം ആയുര്‍വ്വേദ ചെടിക്ക് കഴിവുണ്ട്. ഇതിലടങ്ങിയ സിറോടോണിന്‍ എന്ന കെമിക്കല്‍ നിങ്ങളെ എന്നും സന്തോഷിപ്പിച്ചു നിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ മാനസികെ പ്രശ്‌നങ്ങള്‍ ഇതുമൂലം മാറികിട്ടും.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് എന്ന ഔഷധച്ചെടിയും നിങ്ങളെ സഹായിക്കും. ഇത് അഡ്രിനല്‍ ഗ്രന്ഥിയും കിഡ്‌നിയും ഇത്തരം അവസ്ഥകളില്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിനെ കുറച്ചു നിര്‍ത്തുന്നു. നിങ്ങള്‍ക്ക് റിലാക്‌സാ യി ഉറങ്ങാം.

ചെറുനാരങ്ങയുടെ സുഗന്ധം

ചെറുനാരങ്ങയുടെ സുഗന്ധം

ഈ ഔഷധച്ചെടിയുടെ സുഗന്ധം പേശികളെയും മനസ്സിനെയും ശാന്തമാക്കിവെക്കും. ഇത് നിങ്ങളെ മയക്കി കിടത്തും. ഇതുകൊണ്ടുണ്ടാക്കുന്ന ചായ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുടിക്കാം.

സ്‌കള്‍ ക്യാപ്പ്

സ്‌കള്‍ ക്യാപ്പ്

ഇത് നിങ്ങള്‍ക്ക് സുഖ നിദ്ര സമ്മാനിക്കും. ഇതിന്റെ സുഗന്ധം നാഡീസംബന്ധമായ അസുഖങ്ങളെ മയപ്പെടുത്തും. നിങ്ങളുടെ ഉത്കണ്ഠയേയും ഭയങ്ങളെയും അകറ്റി നിര്‍ത്തും.

ചുവന്ന മുളക്

ചുവന്ന മുളക്

രുചികരമായ ആഹാരം കഴിക്കുന്നത് നല്ല ഉറക്കത്തിന് നല്ലതാണ്. ഇത് നിങ്ങളുടെ മനസ്സിനെ റിലാക്‌സാക്കിവെക്കും.

ലേഡി സ്ലിപ്പര്‍ പൂവ്

ലേഡി സ്ലിപ്പര്‍ പൂവ്

ഇതുമൊരു ഔഷധ മരുന്നാണ്. നിങ്ങളെ മയക്കിക്കെടുത്താം സഹായിക്കും. ശരീരത്തിനും മനസ്സിനും സുഖകരമാകും. മാനസിക പ്രശ്‌നങ്ങളെ മയപ്പെടുത്തും.

വുഡ് ബെറ്റണി

വുഡ് ബെറ്റണി

ഇത് നിങ്ങളുടെ വിഷമങ്ങളെയും തലവേദനയെയും മറ്റ് വേദനകളെയും ശമിപ്പിക്കും. ഇതുകൊണ്ടുള്ള ചായ രാത്രി കുടിക്കുന്നത് നല്ലതാണ്.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

ആന്റി സ്‌ട്രെസ് വൈറ്റമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കാം. ഇത് നിങ്ങളുടെ നാഡികളെയും മനസ്സിനെയും റിലാക്‌സ് ചെയ്തുവെക്കും. നിങ്ങളുടെ ശരീരത്തില്‍ നല്ല പോശകങ്ങള്‍ അത്യാവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്താം.

പുറം തിരിഞ്ഞ് കിടക്കരുത്

പുറം തിരിഞ്ഞ് കിടക്കരുത്

രാത്രി ഉറങ്ങുമ്പോള്‍ പുറം തിരിഞ്ഞു കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം കിടപ്പ് ദുസ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കും.

കഫീനും മദ്യവും

കഫീനും മദ്യവും

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇത്തരം ദുശീലങ്ങള്‍ ഒഴിവാക്കുക. ഇത് ദുസ്വപ്‌നങ്ങള്‍ കാണാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

വിശ്രമം

വിശ്രമം

കിടക്കുന്നതിനു മുന്‍പ് നല്ല മധുരഗാനങ്ങള്‍ കേട്ടും വ്യായാമങ്ങള്‍ ചെയ്തും ചെറുചൂടുവെള്ളത്തില്‍ കുളിച്ചും ഇത്തരം ദുസ്വപ്‌നങ്ങളെ തടഞ്ഞുനിര്‍ത്താം.

മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

കിടക്കുന്നതിനുമുന്‍പ് പേടിപ്പെടുത്തുന്ന സിനിമകളും പാട്ടുകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് നിര്‍ത്തുക. ആ സമയം റിലാക്‌സ് ചെയ്ത് പുസ്തകങ്ങളോ നല്ല പാട്ടുകളോ കേള്‍ക്കുക. മനസ്സിന് സ്‌ട്രെസ് കൊടുക്കാതിരിക്കുക.

സെന്റ് ജോണ്‍ വോര്‍ട്ട്

സെന്റ് ജോണ്‍ വോര്‍ട്ട്

സെന്റ് ജോണ്‍ വോര്‍ട്ട് എന്ന ഔഷധം മാനസിക പ്രശ്‌നത്തിനും ആവശ്യമില്ലാത്ത ആകുലതയ്ക്കും പരിഹാരമാകും. പ്രകൃതിദത്തമായ ഈ ചികിത്സ വിശ്രമകരമായ ഉറക്കത്തിന് ഗുണം ചെയ്യും.

English summary

twenty home remedies for night mares

Have a look at some herbal remedies for night mares.
Story first published: Friday, February 27, 2015, 16:28 [IST]
X
Desktop Bottom Promotion