For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റിയ്‌ക്ക്‌ വീട്ടുവൈദ്യങ്ങള്‍

|

അസിഡിറ്റി പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്‌. ഒരു രോഗമെന്നു പറയാനാകില്ലെങ്കിലും ഇത്‌ കൂടുതലായാല്‍ അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും വഴി തെളിയ്‌ക്കും.

അസിഡിറ്റിയ്‌ക്ക നെഞ്ചെരിച്ചില്‍ എന്നും നാട്ടുഭാഷയില്‍ പറയും. ഇതിനുള്ള കാരണങ്ങള്‍ പലതാണ്‌. സമയത്തു ഭക്ഷണം കഴിയ്‌ക്കാത്തത്‌, മസാല കൂടുതലുള്ള ഭക്ഷണങ്ങള്‍, ചിലതരം മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമാകും. പൈനാപ്പിളിന് പാര്‍ശ്വഫലങ്ങളും!!

അസിഡിറ്റിയ്‌ക്ക്‌ ഇംഗ്ലീഷ്‌ മരുന്നുകളെ ആശ്രയിക്കാതെ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ,

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

പൈനാപ്പിള്‍, പപ്പായ, തൈര്‌ എന്നിവ ചേര്‍ത്തടിച്ചു ജ്യൂസാക്കി കുടിയ്‌ക്കുന്നത്‌ പരിഹാരം നല്‍കും.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

ക്യാബേജ്‌ നീര്‌ ദിവസം പല തവണയായി കുറേശെ വീതം കുടിയ്‌ക്കുക. ഇത്‌ അസിഡിറ്റിയ്‌ക്കുള്ള മറ്റൊരു പരിഹാരമാണ്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

കറ്റാര്‍വാഴയുടെ ജ്യൂസ്‌ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്‌ക്കുന്നതും നല്ലതാണ്‌. ഗര്‍ഭിണികള്‍, കുട്ടികള്‍, തൈറോയ്‌ഡ്‌, കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ എന്നിവ ഇത്‌ കുടിയ്‌ക്കരുത്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

വൈറ്റമിന്‍ സി അടങ്ങിയ പച്ചക്കറികളും പഴങ്ങളുമെല്ലാം അസിഡി ഒഴിവാക്കാന്‍ നല്ലതാണ്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

ഒന്നോ രണ്ടോ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ അസിഡിറ്റി കുറയ്‌ക്കാന്‍ സഹായിക്കും.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

ഒരു ടീസ്‌പൂണ്‍ ബേക്കിംഗ്‌ സോഡ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി കുടിയ്‌ക്കാം. ഇതും അസിഡിറ്റി ഒഴിവാക്കാന്‍ നല്ലതാണ്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

തൈര്‌ നല്ലതാണ്‌. ഇതിലെ പ്രോബയോട്ടിക്‌ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്കു സഹായിക്കും. ഇത്‌ വയറ്റിലെ അസിഡിറ്റി നിയന്ത്രിയ്‌ക്കാന്‍ സഹായിക്കും.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

ചെറിയ ഇടവേളകളില്‍ ചെറിയ തോതില്‍ ഭക്ഷണം കഴിയ്‌ക്കുക. ഇത്‌ അസിഡിറ്റി വരാതിരിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ കാപ്പി, സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ എന്നിവ ഒഴിവാക്കുന്നത്‌ നല്ലതാണ്‌. ഇതുപോലെ തക്കളി, സവാള, ആല്‍ക്കഹോള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയും നല്ലതല്ല.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

പാല്‍ അസിഡിറ്റിയ്‌ക്കു നല്ലതല്ല. തണുത്ത പാല്‍ അത്ര പ്രശ്‌നമുണ്ടാക്കില്ല.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

നല്ല പോലെ വെള്ളം കുടിയ്‌ക്കുക. ഇത്‌ അസിഡിറ്റി ഒഴിവാക്കുന്നതില്‍ മുഖ്യ പങ്കു വഹിയ്‌ക്കുന്ന ഒന്നാണ്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

ഇഞ്ചി, ഇഞ്ചിനീര്‌ എന്നിവ കഴിയ്‌ക്കുന്നതും അസിഡിററിയ്‌ക്കു പരിഹാരമാണ്‌.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

കായം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്‌ക്കുന്നത്‌ അസിഡിറ്റിയ്‌ക്കു പരിഹാരമാകും.

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

അസിഡിറ്റിയ്‌ക്കു വീട്ടുവൈദ്യങ്ങള്‍

ജാതിക്ക ചുട്ട്‌ തേനില്‍ ചാലിച്ചു കഴിയ്‌ക്കുന്നതും ശമനം നല്‍കും

English summary

Home Remedies For Acidity And Ulcer

There are some best home remedies that relieve heart burn and ulcer pain. These foods also treat acidity and acid reflux. Here arr some natural ways to relieve,
Story first published: Tuesday, July 28, 2015, 12:59 [IST]
X
Desktop Bottom Promotion